അടുത്ത അഞ്ച് ദിവസം മഴ സാധ്യത ; മൽസ്യബന്ധനത്തിന് തടസമില്ലെന്ന് അധികൃതർ അറിയിച്ചു

തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി ഭൂമധ്യരേഖക്കും അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി അടുത്ത 24 മണിക്കൂറിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേ സമയം, കേരളത്തിൽ ന്യൂന മർദ്ദ ഭീഷണയില്ലെങ്കിലും അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കന്യാകുമാരി പ്രദേശത്ത് ഡിസംബർ 20 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. എങ്കിലും കേരളത്തിലും കർണാടകത്തിലും ലക്ഷദ്വീപിലും മൽസ്യബന്ധനത്തിന് തടസമില്ലെന്നും അധികൃതർ അറിയിച്ചു.

Related posts

Leave a Comment