Connect with us
48 birthday
top banner (1)

Thiruvananthapuram

സംസ്ഥാനത്ത് അതിതീവർ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട്

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala

ഭക്തിനിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല

Published

on

തി​രു​വ​ന​ന്ത​പു​രം: ഭക്തിനിറവിൽ ജനലക്ഷങ്ങൾ ഇ​ന്ന് ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കും. ല​ക്ഷ​ക്ക​ണ​ത്തി​ന് അ​ടു​പ്പു​ക​ളി​ൽ ഒ​രേ സ​മ​യം തീ​പ​ക​രു​മ്പോൾ അ​ന​ന്ത​പു​രി ഭ​ക്തി​യു​ടെ ത​ല​സ്ഥാ​ന​മാ​യി മാ​റും. വ​രാ​നി​രി​ക്കു​ന്ന അ​ഭി​വൃ​ദ്ധി​യു​ടെ സൂ​ച​ന​യാ​യി പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ൽ ദ്ര​വ്യ​ങ്ങ​ൾ തി​ള​ച്ചു​തൂ​കി അ​മ്മ​യ്ക്ക് നി​വേ​ദ്യ​മാ​കു​മ്പോൾ ഇ​ത് പു​ണ്യ​ത്തി​ന്‍റെ പൊ​ങ്കാ​ല​പ്പ​ക​ൽ.

രാ​വി​ലെ പൊ​ങ്കാ​ല​യ്ക്കു മു​ന്നോ​ടി​യാ​യു​ള്ള പു​ണ്യാ​ഹ​ച്ച​ട​ങ്ങു​ക​ൾ ക്ഷേ​ത്ര​ത്തി​ൽ പൂർത്തിയായി.തു​ട​ർ​ന്ന് ക്ഷേ​ത്ര​ത​ന്ത്രി ബ്ര​ഹ്മ​ശ്രീ പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ശ്രീ​കോ​വി​ലി​ൽ നി​ന്നു ദീ​പം പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി ഗോ​ശാ​ല വി​ഷ്ണു​വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​ക്ക് കൈ​മാ​റും.

Advertisement
inner ad

വ​ലി​യ തി​ട​പ്പ​ള്ളി​യി​ലെ അ​ടു​പ്പ് ക​ത്തി​ച്ച​ശേ​ഷം മേ​ൽ​ശാ​ന്തി ദീ​പം സ​ഹ​മേ​ൽ​ശാ​ന്തി​ക്ക് കൈ​മാ​റും. ചെ​റി​യ തി​ട​പ്പ​ള്ളി​യി​ലെ അ​ടു​പ്പ് ജ്വ​ലി​പ്പി​ക്കു​ന്ന​ത് സ​ഹ​മേ​ൽ​ശാ​ന്തി​യാ​ണ്. ഇ​വി​ടെ​നി​ന്ന് 10.30ന് ​പ​ണ്ടാ​ര​യ​ടു​പ്പി​ലേ​ക്ക് തീ ​പ​ക​രും. ഉച്ചയ്ക്ക് 2:30ന് പൊങ്കാല നിവേദ്യം സമർപ്പിക്കും.

Advertisement
inner ad
Continue Reading

Kerala

പ്ര​സ​വ​ത്തി​നി­​ടെ അ­​മ്മ​യും കു​ഞ്ഞും മ­​രി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ അക്യുപങ്ചർ ചി­​കി­​ത്സ­​ക​ന്‍ പി­​ടി­​യി​ല്‍

Published

on

തി­​രു­​വ­​ന­​ന്ത­​പു­​രം: കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്ത് വീ­​ട്ടി​ലെ പ്ര​സ​വ​ത്തി​നി­​ടെ അ­​മ്മ​യും കു​ഞ്ഞും മ­​രി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ അക്യുപങ്ചർ ചി­​കി­​ത്സ­​ക​ന്‍ പി­​ടി­​യി​ല്‍. മ­​രി​ച്ച യു​വ​തി​യെ ചി​കി­​ത്സി​ച്ച വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി ശി​ഹാ­​ബു­​ദ്ദീ​ന്‍ ആ­​ണ് പി­​ടി­​യി­​ലാ­​യ​ത്. ഇ­​യാ­​ളെ​യും നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ മ­​രി­​ച്ച യു­​വ­​തി­​യു­​ടെ ഭ​ര്‍­​ത്താ­​വ് ന​യാ​സി​നെ​യും പോ­​ലീ­​സ് ഒ­​രു­​മി­​ച്ചി­​രു­​ത്തി ചോ​ദ്യം ചെ­​യ്തു. സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ന​യാ​സ് ഇ​യാ​ൾ​ക്ക് നേ​രേ പാ​ഞ്ഞ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സു​കാ​ർ ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

യു­​വ­​തി­​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി ആ​ധു​നി​ക ചി​കി​ത്സ ന​ല്‍​കാ​തെ, പ്രസവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​ക്ക് അക്യുപങ്ചർ ചി​കി​ത്സ​യാ​ണ് ന​ല്‍​കി​യി­​രു­​ന്ന​ത്. സം​ഭ​വ​ത്തി​ൽ ന​യാ​സി​നെ​തി​രേ ന​ര​ഹ​ത്യാ​ക്കു​റ്റം ചു­​മ­​ത്തി​യി​രു​ന്നു.പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷെ​മീ​റ ബീ​വി​യും കു​ഞ്ഞു​മാ​ണ് ക​ഴി​ഞ്ഞ ദി​വ­​സം പ്ര­​സ­​വ­​ത്തി­​നി​ടെ മ​രി​ച്ച­​ത്. വീ​ട്ടി​ല്‍ വ​ച്ച് പ്ര​സ​വം എ​ടു​ക്കു​ന്ന​തി​നി​ടെ രക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ­​ത്തു­​ട​ര്‍­​ന്ന് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​കും­​വ­​ഴി­​യാ­​ണ് മ­​ര​ണം.

Advertisement
inner ad
Continue Reading

Kerala

കുട്ടിയെ കാണാതായ സംഭവം; പൊലീസ് ഡിഎൻഎ പരിശോധന തുടങ്ങി

Published

on

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബീഹാർ സ്വദേശികളായ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെ കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ ഡിഎൻഎ സാംപിൾ പരിശോധനയ്ക്കായി പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടോ എന്നറിയാൻ രക്ത സാംപിളും ശേഖരിച്ചു. കുട്ടി ബീഹാർ സ്വദേശികളായ നാടോടി ദമ്പതികളുടേതാണോ എന്നു തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധന. ഞായറാഴ്ച രാത്രിയോടെ ചാക്കയിലെ റോഡരികിൽനിന്നും കാണാതായ കുട്ടിയെ 19 മണിക്കൂറിനുശേഷം 500 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു.
കുട്ടികളെ വിട്ടുകിട്ടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കുട്ടികളെ കിട്ടിയാൽ നാട്ടിലേക്ക് പോകുമെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, അന്വേഷണം പൂർത്തിയാക്കാതെ നാട്ടിലേക്കു പോകാനാകില്ലെന്നാണ് പൊലീസ് നിലപാട്. കുട്ടിയെ എങ്ങനെ കാണാതായി എന്നതിനെ സംബന്ധിച്ച് പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. കുട്ടി നടന്നു പോയതോ, ആരെങ്കിലും തട്ടിയെടുത്തശേഷം ഉപേക്ഷിച്ചതോ ആകാമെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരീകരിക്കുന്ന തെളിവുകളില്ല. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Continue Reading

Featured