ചാമുണ്ഡി ഹില്‍സ് പീഡനംഃ മൂന്ന് മലയാളി എന്‍ജി. വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മൈ​സൂ​രു ചാ​മു​ണ്ഡി ഹി​ല്ലി​ൽ വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ മലയാളികാളായ മൂന്ന് എന്‍ജിനീയറിംഗ് കോളെജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പെൺ​കു​ട്ടി പ​ഠി​ക്കു​ന്ന കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ.പീ​ഡ​ന സം​ഭ​വം ന​ട​ന്ന​തി​നു ശേ​ഷം ഇ​വ​രെ കാ​ണാ​നി​ല്ല. പി​റ്റേ​ദി​വ​സം ന​ട​ന്ന പ​രീ​ക്ഷ​യും ഇ​വ​ർ എ​ഴു​തി​യി​ല്ല. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും പിടിയിലായി. ഇയാള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്നാണു പോലീസ് പറയുന്നത്.

ആ​ണ്‍​സു​ഹൃ​ത്തി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. യു​വ​തി​യും സു​ഹൃ​ത്തും ആ​ക്ര​മ​ണം നേ​രി​ട്ട സ​മ​യ​ത്ത് ഈ ​ട​വ​ര്‍ ലൊ​ക്കേ​ഷ​നി​ൽ ആ​ക്ടീ​വ് ആ​യി​രു​ന്ന ഇ​രു​പ​ത് ന​മ്പ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. ഇ​തി​ൽ മൂ​ന്ന് ന​മ്പ​റു​ക​ൾ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും മ​റ്റൊ​ന്നു ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടേ​തു​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

മൈ​സൂ​രു സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​രെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഇ​വ​രെ തേ​ടി പോ​ലീ​സ് കാ​മ്പ​സി​ലെ​ത്തി. എ​ന്നാ​ൽ ത​ലേ ദി​വ​സം ന​ട​ന്ന പ​രീ​ക്ഷ എ​ഴു​താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യി​ല്ല എ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.

ഹോ​സ്റ്റ​ലി​ൽ നി​ന്നും ബാ​ഗു​മാ​യി ഇ​വ​ര്‍ പോ​യി​യെ​ന്നാ​ണ് പോ​ലീ​സി​ന് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഈ ​നാ​ല് സി​മ്മു​ക​ൾ വൈ​കി​ട്ട് ആ​റ​ര മു​ത​ൽ എ​ട്ട​ര വ​രെ ചാ​മു​ണ്ഡി മ​ല​യ​ടി​വാ​ര​ത്തി​ലും പി​ന്നീ​ട് മൈ​സൂ​രു സ​ര്‍​വ​ക​ലാ​ശാ​ല പ​രി​സ​ര​ത്തും ആ​ക്ടീ​വാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ എം​ബി​എ​യ്ക്ക് പ​ഠി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് ആ​റം​ഗ സം​ഘ​ത്തി​ന്‍റെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി നി​ര​യാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 യാ​യി​രു​ന്നു സം​ഭ​വം.

Related posts

Leave a Comment