Connect with us
48 birthday
top banner (1)

Delhi

ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Avatar

Published

on

ഡല്‍ഹി: ജെഎംഎം നേതാവ് ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിന്റെ ഏഴാമത്തെ മുഖ്യമന്ത്രി ആണ് ചംപൈ സോറൻ. 10 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം. ചംപയ് സോറന് കോൺഗ്രസ്‌ ഉൾപ്പടുന്ന സത്യത്തിലെ 48 എംഎല്‍എമാരുടെ പിന്തുണയുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയുടെ ശ്രമം അണിയറയില്‍ നടക്കുന്നതിനാല്‍ വരുന്ന ദിവസങ്ങള്‍ നിർണായകമായിരിക്കും എന്ന് തന്നെയാണ് സൂചന. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭൂമി കുംഭകോണ കേസില്‍ ഹേമന്ത് സോറനെ അപ്രതീക്ഷിതമായി ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തത്തിന് പിന്നാലെ ജാർഖണ്ഡില്‍ ഉടലെടുത്ത അനിശ്ചിതത്വം ഇന്നലെ രാത്രിയോടെയാണ് നീങ്ങിയത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം തടഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി അസാധാരണമെന്ന് സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി അസാധാരണമെന്ന് സുപ്രീംകോടതി. ഡല്‍ഹി മദ്യനയ കള്ളപ്പണ ഇടപാട് കേസില്‍ വിചാരണ കോടതി അനുവദിച്ച ജാമ്യമാണ് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇത് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പുറത്തിറങ്ങും മുന്‍പ് തീരുമാനമെടുക്കുന്നില്ല. ഇപ്പോള്‍ തീരുമാനമെടുത്താല്‍ അത് മുന്‍വിധിയാകും. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഹാജരാക്കാനും സുപ്രിംകോടതി നിര്‍ദേശം നല്‍കി.

ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. ഡല്‍ഹി ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതിയുടെ മുന്‍കാല വിധികള്‍ക്ക് വിരുദ്ധമാണ് എന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്റെ വാദം. ജാമ്യം അനുവദിച്ചതിന്റെ പിന്നാലെ ആദ്യ ദിവസം തന്നെ വിധി ചോദ്യം ചെയ്യുന്നത് അസാധാരണമാണ്. ജാമ്യ ഉത്തരവ് പുറത്തിറങ്ങും മുന്‍പാണ് ഇഡി വിധി ചോദ്യം ചെയ്തത്. വിചാരണക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായിട്ടും പുറത്തിറങ്ങാനായില്ല. ജാമ്യ ഉത്തരവ് തടയാന്‍ ഹൈക്കോടതിക്ക് വാക്കാല്‍ നിര്‍ദേശം നല്‍കാനാവില്ല. കാരണങ്ങളില്ലാതെയാണ് സ്റ്റേ ഉത്തരവ്. ഉത്തരവ് ലഭിക്കാനായി ഹൈക്കോടതി ജഡ്ജി കാത്തിരുന്നില്ലെന്നും അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രിംകോടതിയെ അറിയിച്ചു.

Advertisement
inner ad

കള്ളപ്പണം തടയല്‍ നിയമത്തിലെ 45ാം വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ജാമ്യ ഉത്തരവെന്നായിരുന്നു ഇഡിയുടെ വാദം. ഇഡിയുടെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനായി മാറ്റി. രണ്ട് ദിവസത്തിനകം ഉത്തരവ് പുറത്തുവരുമെന്നും ഇഡി അഭിഭാഷകന്‍ അവധിക്കാല ബെഞ്ചിനെ അറിയിച്ചു. തുടര്‍ന്ന് അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റുകയായിരുന്നു.

Advertisement
inner ad

Advertisement
inner ad
Continue Reading

Delhi

കത്തിച്ച ചോദ്യപേപ്പറുകളുടെ അവശിഷ്ടങ്ങളിലുണ്ടായിരുന്ന 68 ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറിലേതു തന്നെയെന്ന് കണ്ടെത്തി

Published

on


ന്യൂഡല്‍ഹി: ബീഹാറില്‍ 30 ലക്ഷം വീതം വാങ്ങി നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിവിറ്റത് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.യു) കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാറ്റ്ന രാമകൃഷ്ണ നഗറിലെ വീട്ടിലെ പരിശോധനയില്‍ കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറുകളുടെ അവശിഷ്ടങ്ങളിലുണ്ടായിരുന്ന 68 ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറിലേതുതന്നെയെന്ന് കണ്ടെത്തി.

അറസ്റ്റിലായവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് കണ്ടെടുത്ത കത്തിച്ച ചോദ്യപേപ്പറുകളുടെ അവശിഷ്ടങ്ങളില്‍നിന്ന് ഒരു സ്‌കൂളിന്റെപരീക്ഷാകേന്ദ്ര കോഡും കണ്ടെത്തിയതായി ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച ഇ.ഒ.യു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള സ്വകാര്യ സ്‌കൂളായ ഒയാസിസിലേയ്ക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.

Advertisement
inner ad

ഇതിനിടെ, നീറ്റ് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി എത്തി. കുറ്റാരോപിതര്‍ കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നില്‍ ലക്ഷങ്ങളുടെ കള്ളപ്പണം കൈമറിഞ്ഞെന്ന സൂചനയെ തുടര്‍ന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയെന്നാണ് വിവരം.

നീറ്റ് യു.ജി പരീക്ഷാക്രമക്കേടില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്. മേയ് അഞ്ചിന് നടത്തിയ നീറ്റ് യു.ജിയില്‍ ക്രമക്കേടുകള്‍, വഞ്ചന, ആള്‍മാറാട്ടം, ദുരുപയോഗം എന്നിവ റിപ്പോര്‍ട്ട് ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും (എന്‍.ടി.എ) നോട്ടീസ് അയച്ചിരുന്നു. ജൂലായ് എട്ടിനാണ് ഹര്‍ജി പരിഗണിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

നീറ്റ് പരീക്ഷ ക്രമക്കേട്, പ്രോടെം സ്പീക്കര്‍ നിയമനം: പ്രതിപക്ഷ പ്രതിഷേധത്തോടെ 18-ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കം

Published

on

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട്, പ്രോടെം സ്പീക്കര്‍ നിയമനം എന്നിവയിലെ പ്രതിപക്ഷ പ്രതിഷേധത്തോടെ 18ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി. ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തി പിടിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ ലോക്‌സഭയിലെത്തിയത്. രാവിലെ 10 മണിയോടെ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ ഭരണഘടന സംരക്ഷിക്കുമെന്ന് ചെറു പതിപ്പ് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് കൂട്ടമായി സഭയിക്കുള്ളിലേക്ക് പോയി.

പ്രോടെം സ്പീക്കര്‍ നിയമനവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ അംഗങ്ങള്‍ സഭക്കുള്ളില്‍ പ്രതിഷേധിച്ചു. പ്രോടെം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബി പാനല്‍ വായിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചു. പാനല്‍ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രോടെം സ്പീക്കര്‍ വിളിച്ചെങ്കിലും കൊടിക്കുന്നില്‍ സുരേഷ് അടക്കം മൂന്നു അംഗങ്ങളും തയാറായില്ല.

Advertisement
inner ad

പ്രോടെം സ്പീക്കര്‍ നിയമനത്തില്‍ എട്ടു തവണ ലോക്‌സഭ എം.പിയായ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദലിത് മുഖം കൊടിക്കുന്നില്‍ സുരേഷിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പ്രോടെം സ്പീക്കര്‍ പാനലില്‍ നിന്ന് പിന്മാറാന്‍ ഇന്‍ഡ്യ സഖ്യം തീരുമാനിച്ചിരുന്നു. ഡി.എം.കെയുടെ ടി.ആര്‍. ബാലു, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ദോപോധ്യായ എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് നിയോഗിക്കപ്പെട്ട മറ്റു രണ്ടുപേര്‍.

നീറ്റ് പരീക്ഷ ക്രമക്കേടിലും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞക്കിടെ നീറ്റ്… നീറ്റ്… എന്ന് പ്രതിപക്ഷം വിളിച്ചു പറഞ്ഞു. വയനാട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി രാജിവെച്ചതായി പ്രോടെം സ്പീക്കര്‍ സഭയെ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured