ചാലിയാർ ദോഹ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹയുടെ 2022 -2023 വർഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു. ഏഷ്യൻ ടൌൺ സെഞ്ചുറി ഹോട്ടലിൽ നടന്ന കൗൺസിൽ യോഗത്തിൽ സമീൽ അബ്ദുൽ വാഹിദ്- ചാലിയം പ്രസിഡണ്ടും, സി.ടി സിദ്ധിഖ് കൊടിയത്തൂർ ജനറൽ സെക്രട്ടറിയും, ജാബിർ പി എൻ എം ബേപ്പൂർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിലെ മറ്റു ഭാരവാഹികൾ –
രതീഷ് കക്കോവ്, മുഹമ്മദ് ലൈസ് കുനിയിൽ, .രഘുനാഥ്‌ ഫറോക്ക് , ഡോക്ടർ ഷഫീഖ് താപ്പി മമ്പാട് , അഡ്വക്കേറ്റ് ജൗഹർ ബാബു നിലംബൂർ , അസീസ് ചെറുവണ്ണൂർ എന്നിവർ വൈസ് പ്രസിഡണ്ടുമാരും. സാബിഖ് എടവണ്ണ , അഹ്‌മദ്‌ നിയാസ് ഊർങ്ങാട്ടിരി, ജൈസൽ വാഴക്കാട് , അബി ചുങ്കത്തറ , തൗസീഫ് മലയിൽ തൊടി കാവന്നൂർ ,ഫൈറോസ് പോത്തുകല്ല് ,എന്നിവർ സെക്രട്ടറിമാരുമാണ്.

കരീം എളമരം (വാഴക്കാട് ), ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി സി മശ്ഹൂദ് തിരുത്തിയാട് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിച്ചു സിദീഖ് വാഴക്കാട് , അജ്മൽ അരീക്കോട് ,ഇ.എ നാസർ- കൊടിയത്തൂർ, ബഷീർ തുവ്വാരിക്കൽ , മനാഫ് എടവണ്ണ. കേശവദാസ് എന്നിവർ സംസാരിച്ചു.2022 ജനുവരി 11ന്, ചാലിയാർ സംരക്ഷണത്തിന് വേണ്ടി പോരാടിയ കെ.ഏ.റഹ്‌മാൻ അനുസ്മരണവും ചാലിയാർ ദിനവും, ഖത്തർ ദേശീയ കായിക ദിനമായ 2022 ഫെബ്രുവരി 8 ന് എട്ടാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റും നടത്താനും കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

Related posts

Leave a Comment