ചാലിയാർ കപ്പിന് ഗംഭീര തുടക്കം

ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് സി.എൻ.എ.ക്യു സ്റ്റേഡിയത്തിൽ വ്യാഴാഴ്ച കൊടിയേറി. ഖത്തറിലെ പ്രമുഖരായ 32 ഇന്ത്യൻ പ്രവാസി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ 12 മാച്ചുകൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടന്നു. വാരിയേർസ് എഫ്.സി, സെയ്‌തൂൻ ന്യൂട്ടൺ എഫ്.സി, ടീ ടൈം ഡസേർട്ട് ബോയ് സ്, ഹംബിൽഡൺ എഫ്.സി, ഓസോ ചാലിയം, ഫ്രൈഡേ എഫ്.സി, ഖത്തർ മാസ്റ്റേഴ്സ്, കടപ്പുറം എഫ്.സി, മേറ്റ്സ് ഖത്തർ, ഫാർമാ കെയർ എഫ്.സി, തമിഴ്നാട് എഫ്.സി, കിയ എഫ്.സി എന്നീ 12 ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ബാക്കിയുള്ള നാല് പ്രാഥമിക റൌണ്ട് മത്സരങ്ങൾ ഒക്ടോബർ 28 ന് വ്യാഴാഴ്ച നടക്കും.
മറൈൻ എയർകണ്ടിഷനിങ് ആൻഡ് റെഫ്രിജറേഷൻ കമ്പനിയാണ് ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർ. ഫാർമാ കെയർ മെയിൻ സ്പോൺസറും, റാഹ മെഡിക്കൽ സെന്റർ അൽഖോർ കോ സ്പോൺസറുമാണ്. ടൂർണമെന്റ് ജേതാക്കൾക്ക് 3022 റിയാലും, രണ്ടാം സ്ഥാനക്കാർക്ക് 2022 റിയാലും മൂന്നാം സ്ഥാനക്കാർക്ക് 1022 റിയാലും ക്യാഷ് പ്രൈസ് സമ്മാനിക്കും.
ഐ. എസ്. സി പ്രസിഡന്റ് ഡോക്ടർ മോഹൻ തോമസ് ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. ടൂർണമെന്റ് ചെയർമാൻ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി മഷ്ഹൂദ്, ചാലിയാർ ദോഹ മുഖ്യ രക്ഷധികാരി ടി. എ. ജെ ഷൗക്കത്തലി, സി. എൻ, എ, ക്യു, ഗ്രൗണ്ട് മാനേജർ കേഗൻ, ജമാൽ അസ്ഹർ (ഫാർമ കെയർ), ജെട്ടി ജോർജ് (ഫാർമ കെയർ), ശിഹാബ് (റാഹ മെഡിക്കൽ സെന്റർ), റഫീഖ് (ബോസ്കോ ട്രേഡിങ്), അബ്ബാസ് ഊട്ടി (ഗദീർ മിൽക്ക് പ്രോഡക്റ്റ്സ്), ആർ.ജെ ഷാഫി (റേഡിയോ സുനോ 91.7 എഫ്. എം) , സുരേന്ദ്രൻ വാഴക്കാട് (ഫിലിം പ്രൊഡ്യൂസർ) എന്നിവർ മുഖ്യാഥിതികളായിരുന്നു, ടൂർണമെന്റ് കൺവീനർ സമീൽ അബ്ദുൽ വാഹിദ് ചാലിയം സ്വാഗതം പറഞ്ഞു. ട്രഷറർ ജാബിർ ബേപ്പൂർ നന്ദി പറഞ്ഞു.

Related posts

Leave a Comment