ചാലിയാർ കപ്പ്‌ സെവൻസ് ഫുട്ബോൾ 2021 ഒക്ടോബർ 21 ന്

ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 21 ന് സി. എൻ. എ. ക്യു. ഗ്രൗണ്ടിൽ വെച്ച് നടക്കും. ദോഹയിലെ പ്രമുഖരായ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഖത്തർ റെസിഡന്റ് പെർമിറ്റുള്ള ഇന്ത്യക്കാരായ ആർക്കും ഏത് ടീമിനും വേണ്ടിയും കളിക്കാൻ കഴിയുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റ് ഫൈനലിലെ വിജയികൾക്ക് 3022 ഖത്തർ റിയാലും, രണ്ടാം സ്ഥാനക്കാർക്ക് 2022 ഖത്തർ റിയാലും മൂന്നാം സ്ഥാനക്കാർക്ക് 1022 ഖത്തർ റിയാലും പ്രൈസ് മണികളാണ് ചാലിയാർ ദോഹ സമ്മാനിക്കുന്നത്. ടീമുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ഈ മാസം 10 ന് ആയിരിക്കും. വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 66265300, 55609982. ടീം റജിസ്ട്രേഷന് ഈ ലിങ്കിൽ കയറുക.

Related posts

Leave a Comment