അതിർത്തിയിൽ മിസൈൽ, റോക്കറ്റ് റെജിമെന്റുകളെ വിന്യസിച്ച് ചൈന

ശ്രീനഗർ: കിഴക്കൻ ലഡാക്കിന് സമീപം ചൈന മിസൈൽ, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കാൻ ആരംഭിച്ചതായി റിപ്പോർട്ടുകൾ.

അതിർത്തിക്ക് സമീപത്തായി പുതിയ ഹൈവേകളും റോഡുകളും ചൈന നിർമ്മിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് പ്രകോപനം.

പ്രദേശത്ത് നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും ചൈന വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളായ ടിബറ്റുകാരെ റിക്രൂട്ട് ചെയ്യാനും ചൈനീസ് സൈനികർക്കൊപ്പം അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ അവരെക്കൂടി വിന്യസിക്കാനും ചൈന ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

Related posts

Leave a Comment