ചാക്കോ മാൻഡ്രേക്കോ…? ; എൻസിപി തകർച്ചയിലേക്ക് ; പ്രമുഖ നേതാക്കൾ നാളെ കോൺഗ്രസിൽ ചേരും

കൊച്ചി : പിസി ചാക്കോ കേരളത്തിലെ എൻ സി പി യുടെ സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റത് മുതൽ എൻസിപി തകർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. മുതിർന്ന എൻസിപി നേതാക്കളെ പോലും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ചാക്കോയ്ക്ക് എതിരെ എൻസിപി ക്കുള്ളിൽ വ്യാപക അതൃപ്തി ആണുള്ളത്. പാർട്ടിക്കുള്ളിൽ ചാക്കോ തന്റെ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു എന്നുള്ള തരത്തിലാണ് ഇപ്പോൾ പ്രതികരണങ്ങൾ വരുന്നത്. പീതാംബരൻ മാസ്റ്റർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ചാക്കോ ഒന്നും ആലോചിക്കുന്നില്ലെന്ന പരിഭവം എല്ലാവരിലും ഉണ്ട്. മന്ത്രി ശശീന്ദ്രനുമായി ചാക്കോ നേർക്കുനേർ ഏറ്റുമുട്ടുന്ന സാഹചര്യവും പാർട്ടിയിലുണ്ട്.കഴിഞ്ഞദിവസം എൻസിപി എറണാകുളം ജില്ലാ പ്രസിഡന്റിനെ വിളിച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം രൂക്ഷമായി സംസാരിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു.

ഇതിനിടയിൽ എൻസിപി സംസ്ഥാന ഭാരവാഹിയായിരുന്ന വിജേന്ദ്ര കുമാറും തിരുവനന്തപുരത്തെ എൻസിപിയുടെ ഭൂരിഭാഗം നേതാക്കളും നാളെ കോൺഗ്രസിൽ ചേരും. കെപിസിസി ആസ്ഥാനത്ത് വെച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനിൽ നിന്ന് എൻസിപി നേതാക്കൾ കോൺഗ്രസ് അംഗത്വം സ്വീകരിക്കും.

Related posts

Leave a Comment