ചാച്ചാജിയുടെ ഓർമ്മ പുതുക്കി ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ശിശുദിനം ആഘോഷിച്ചു

നാദിർ ഷാ റഹിമാൻ

റിയാദ് : ഭാരത ശില്പി കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം  ഒഐസിസി റിയാദ് സെന്റർ കമ്മറ്റി  വിവിധ പരിപാടികളോടെ ആഘോഷിച്ചു.
.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ദീർഘ വീക്ഷണവും വികസന ചിന്തകളുമാണ് ദരിദ്രമായ ഒരു രാജ്യത്തിൻറെ  വളർച്ചക്ക് അടിസ്ഥാനമിട്ടത്.  അടിസ്ഥാന തലത്തിലും  നയതന്ത്ര മേഖലയിലും നെഹ്‌റു നടപ്പാക്കിയ തീരുമാനങ്ങൾ മികച്ചതായിരുന്നു. നമ്മുടെ രാജ്യത്തിൻറെ തുടക്കം എന്തായിരുന്നു എന്ന് പുതിയ തലമുറ അന്വേഷിക്കണമെന്നും, ആ അന്വേഷണത്തിൽ എപ്പോഴും നെഹ്രുവിനെയും നെഹ്രുവിയൻ ചിന്തകളെയും അതിന്റെ ഫലപ്രാപ്തിയും  നാം ഇന്നും അനുഭവിക്കുന്നുണ്ടെന്നത് കാണാൻ കഴിയുമെന്നും ശിശുദിനം ആഘോഷിക്കാൻ എത്തിയ കുട്ടികൾ ഉൾപ്പടെ യുള്ള സദസ്സിനെ ഉദ്‌ബോധിപ്പിച്ചു കൊണ്ട് , ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ശിശുദിന പരിപാടികൾക്ക് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനി കടവ് അദ്ധ്യക്ഷത വഹിച്ചു. . ഷംനാദ് കരുനാഗപ്പള്ളി ആമുഖ ഭാഷണം നടത്തി .

തടുർന്ന് കുട്ടികളുടെ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി.നൗഷാദ് ആലുവ, ബാലുക്കുട്ടൻ .സകീർ ദാനത്ത് .ഷുക്കൂർ ആലുവ എം ടി അർഷാദ് .സുഗതൻ നൂറനാട് .സലാം ഇടുക്കി. ബഷീർ കോട്ടയം .തോമസ് .നവാസ് കണ്ണൂർ എന്നിവർ കലാ പാരിപാടികൾക്ക് നേതൃത്ത്വം നൽകി നവാസ് വെള്ളിമാട് കുന്ന് സ്വാഗതവും  സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു

Related posts

Leave a Comment