പയറുവർഗ്ഗങ്ങളുടെ കുറഞ്ഞ താങ്ങുവില വിജ്ഞാപനം ചെയ്തതിനേക്കാൾ കുറവെന്ന് കേന്ദ്രം

ന്യൂ ഡൽഹി : പയറുവർഗ്ഗങ്ങൾക്കും എണ്ണക്കുരുക്കൾക്കും കർഷകന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ താങ്ങുവില കേന്ദ്രം വിജ്ഞാപനം ചെയ്തതിനേക്കാൾ കുറവെന്ന് കണക്കുകൾ .പാർലമെൻറിൽ ബെന്നി ബഹനാൻ എം പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയത് .ബീഹാറിലെ ഭഗൽപൂർ ജില്ല ഉൾപ്പെടെയുള്ള കാർഷിക ഗ്രാമങ്ങളിൽ നിലക്കടല,ചോളം, നെല്ല് എന്നിവയുൾപ്പെടെ എട്ട് പ്രധാന വിളകൾക്ക് 2021 ഒക്‌ടോബറിലെ വിപണി വില എംഎസ്‌പിയിലും താഴെയാണ് കർഷകന് ലഭിച്ചത് .പ്രധാൻ മന്ത്രി അന്നദാതായ് സംരക്ഷൻ അഭിയാൻ (PM-AASHA) എന്ന പദ്ധതിക്ക് കീഴിലാണ് എണ്ണക്കുരുക്കളും പയറുവർഗ്ഗങ്ങളും സർക്കാർ സംഭരിക്കുന്നത് .ഇതിനെ ആസ്പദമാക്കി എം പി ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി

Related posts

Leave a Comment