Connect with us
48 birthday
top banner (1)

Ernakulam

വീണയ്ക്കെതിരെ കേന്ദ്ര അന്വേഷണം; മിണ്ടാട്ടമില്ലാതെ മന്ത്രി റിയാസ്, നാവ് ഉപ്പിലിട്ട് വച്ചിരിക്കുകയാണോയെന്ന്; പ്രതിപക്ഷ നേതാവ്

Avatar

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി കേസിലെ അന്വേഷണം പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ അന്വേഷണങ്ങൾ പോലെ മാസപ്പടിയിലും സിപിഎം-ബിജെപി ധാരണ ഉണ്ടാകുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാക്കളെ അപഹസിക്കാൻ വാ തുറന്നിരുന്ന പൊതുമരാമത്ത് മന്ത്രിക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. റിയാസ് നാവ് ഉപ്പിലിട്ട് വച്ചിരിക്കുകയാണോയെന്നും അദ്ദേഹം പരിഹസിച്ചു. പോലീസ് അതിക്രമം കൂടിയാൽ ഇങ്ങനെ കൈകാര്യം ചെയ്‌താൽ മതിയോ എന്ന് ആലോചിക്കേണ്ടി വരും. ഇതുപോലെ നട്ടെല്ലില്ലാത്ത ഒരു ഡിജിപിയെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകൾ

Advertisement
VKSHNM NWS KWT 1000 x 180 PX-01

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നു എന്നാണ് രജിസ്റ്റാർ ഓഫ് കമ്പനീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു. ഇത് എല്ലാവരും ചേർന്നുള്ള കൂട്ടുകച്ചവടമാണ്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൻ്റെ അവസാനം എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നടന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം പോലെ ഇതും അവസാനിക്കുമോയെന്ന് സംശയിക്കുന്നു. ബി.ജെ.പിക്ക് തൃശൂർ സീറ്റ് ജയിക്കാനുള്ള സെറ്റിൽമെന്റിന്റെ ഭാഗമായി കരുവന്നൂരിലെ ഇ.ഡി അന്വേഷണം ഇഴയുകയാണ്. നിയമസഭാ

Advertisement
VKSHNM NWS KWT 1000 x 180 PX-01

തിരഞ്ഞെടുപ്പിന് മുമ്പും കേന്ദ്ര ഏജൻസികൾ അന്വഷണത്തിന് വന്നിരുന്നു. അവസാനം അത് സിപിഎമ്മും ബിജെപിയും തമ്മിലുളള അവിഹിത രാഷ്ട്രീയ ബന്ധത്തിലാണ് അവസാനിച്ചത്. അതേ രീതിൽ ലോക്സ‌ഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും അത്തരം ഒരു സാഹചര്യം ഉണ്ടാകുമോയെന്ന് ഞങ്ങൾ നിരീക്ഷിക്കും. ലാവ്ലിൻ, സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, കരുവന്നൂർ കേസുകളിൽ സി.പി.എം സംഘപരിവാറുമായി ഉണ്ടാക്കിയ ധാരണ മാസപ്പടി കേസിലും ഉണ്ടാക്കുമോയെന്ന് ഞങ്ങൾ നിരീക്ഷിക്കുകയാണ്.

ഇത്രയും ഗുരുതരമായ ആരോപണം മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ ഉണ്ടായിട്ടും സി.പി.എം ചർച്ച ചെയ്തോ? സൂര്യനാണ് ചന്ദ്രനാണ് ദൈവത്തിന്റെ വരദാനമാണ് എന്നൊക്കെ പറയുന്ന മന്ത്രിമാർ രാജകൊട്ടാരത്തിലെ വിദൂഷകരായി മാറി. സിപിഎം നേതാക്കൾ ആരും മാസപ്പടി അന്വേഷണത്തോട് പ്രതികരിക്കുന്നില്ല.

Advertisement
VKSHNM NWS KWT 1000 x 180 PX-01

നാഴികയ്ക്ക് നാൽപത് വട്ടം പ്രതിപക്ഷ നേതാക്കളെ അപഹസിക്കാൻ വാ തുറന്നിരുന്ന പൊതുമരാമത്ത് മന്ത്രി ഇപ്പോൾ മിണ്ടുന്നില്ല. അദ്ദേഹം നാവ് ഉപ്പിലിട്ട് വച്ചിരിക്കുകയാണോ? ഒരു കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് പണം കൊടുക്കുന്നതും കളളപ്പണം വെളുപ്പിക്കുന്നതും രണ്ടും രണ്ടാണ്. സിപിഎമ്മിന്റെ ജീർണ്ണതയുടെ തുടക്കമാണിത്. ബംഗാളിന്റെ മനസാക്ഷിയായ എഴുത്തുകാരി മഹാശ്വേതാ ദേവി സിപിഎം ഭരണത്തിന്റെ അവസാന കാലത്ത് സർക്കാരിനും പാർട്ടിക്കും എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ മനസാക്ഷിയായ എംടി, കേരളത്തിലെ സിപിഎമ്മിന് നൽകിയ ഉപദേശമാണ് കഴിഞ്ഞ ദിവസം കണ്ടത്.

കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത ക്രൂരമായ മർദ്ദനമാണ് യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് നടത്തുന്നത്. ഇന്നലെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ കാലിന്റെ എല്ല് പോലീസ് ചവിട്ടി പൊട്ടിച്ചു. മുടിയിൽ ഷൂ കൊണ്ട് ദീർഘനേരം ചവിട്ടിപിടിച്ചു. ക്രൂരമായ പ്രവർത്തിയാണ് പോലീസ് ചെയ്യുന്നത്. ഒരു പ്രവർത്തകന്റെ കണ്ണിൽ ലാത്തി വച്ച് കുത്തി. ഹെൽമറ്റ് കൊണ്ടും ചെടിച്ചട്ടി കൊണ്ടും തലയ്ക്കടിക്കുന്നത് മാതൃകാപരമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പോലീസുകാരും ക്രിമിനലുകളും കാണിക്കുന്നത്. കേരളത്തിൽ ഇതുവരെ കാണാത്ത കാഴ്ചകളാണ് കാണുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സർക്കാരിനേയും മേലധികാരികളേയും സുഖിപ്പിക്കാനാണ് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇത് ചെയ്യുന്നതെങ്കിൽ അവരുടെ പിറകെ നിയമ നടപടിയുമായി ഞങ്ങൾ ഉണ്ടാകും. രക്ഷിക്കാൻ ഒരാളും ഉണ്ടാകില്ല. എം.ടി യെ പ്പോലെ ഒരാൾ മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി മൂർച്ചയുള്ള വാക്കുകൾ കൊണ്ട് സർക്കാരിനേയും മേലധികാരികളേയും സുഖിപ്പിക്കാനാണ് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇത് ചെയ്യുന്നതെങ്കിൽ അവരുടെ പിറകെ നിയമ നടപടിയുമായി ഞങ്ങൾ ഉണ്ടാകും. രക്ഷിക്കാൻ ഒരാളും ഉണ്ടാകില്ല. എം.ടി യെ പ്പോലെ ഒരാൾ മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി മൂർച്ചയുള്ള വാക്കുകൾ കൊണ്ട് താക്കീത് നൽകിയിട്ടും അവർ പഠിക്കാൻ തയ്യാറല്ല.

Advertisement
VKSHNM NWS KWT 1000 x 180 PX-01

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഗൂഢസംഘമാണ് പോലീസ് അതിക്രമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് പരസ്യമായി പ്രതികരിക്കേണ്ടിവരും. ഇവിടെ ഒരു ഡിജിപി ഉണ്ടോ? ഇത് പോലെ നട്ടെല്ലില്ലാത്ത ഒരു ഡിജിപിയെ കേരളം കണ്ടിട്ടുണ്ടോ? പോലീസ് കാണിക്കുന്ന അതിക്രമത്തെ കുറിച്ച് ഡിജിപിക്ക് എന്തെങ്കിലും അറിയാമോ? പോലീസ് അതിക്രമം കൂടിയാൽ അത് ഇങ്ങനെ കൈകാര്യം ചെയ്‌താൽ മതിയോയെന്ന് കൂടി ഞങ്ങൾ ആലോചിക്കും. ക്ഷമയുടെ നെല്ലിപ്പലകയിലാണ് നിൽക്കുന്നത്. ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ദയവ് ചെയ്ത‌് ഞങ്ങളെ കൊണ്ട് ചെയ്യിക്കരുത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ശംമ്പളം മുടക്കം
സർക്കാരിന് തുടരാൻ അർഹതയില്ല :കെ പി എസ് ടി എ

Published

on

കൊച്ചി: കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി സ്വന്തം ജീവനക്കാർക്ക് ശംബളം നൽകാനാകാനാവാത്ത നിലയിലേക്ക് കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ മാറ്റിയ പിടിപ്പുകെട്ട സർക്കാരായി ഇടതു സർക്കാർ മാറിയെന്നും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമ്മികത ഇല്ലെന്നും കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. സാമ്പത്തിക പ്രതിസന്ധി ഒരു വശത്ത് പറയുമ്പോഴും മറുവശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തിൻ്റെ പര്യായമായി മാറുന്നു. ജീവനക്കാരോടോ ജനങ്ങളോടൊ പ്രതിബദ്ധധയില്ലാത്ത സർക്കാർ സ്വന്തം കുടുംബത്തിൻ്റെയും പാർട്ടിക്കാരുടെയും മാത്രം സേവകരും സംരക്ഷകരുമായി മാറുന്നത് കേരളത്തിന് അപമാനമാണ്. അണികളെ കൊണ്ട് എന്ത് ക്രൂരതയും ചെയ്യിക്കാമെന്നുള്ള ധിക്കാരമാണ് ജനകീയ ആവശ്യങ്ങളോടുളള സർക്കാരിൻ്റെ സമീപനം വ്യക്തമാക്കുന്നത്. സമീപകാല ചരിത്രങ്ങൾ അത് സത്യപ്പെടുത്തുന്നു. പാടത്ത് പണിയെടുത്താൽ വരമ്പത്ത് കൂലിയെന്ന മുദ്രാവാക്യവുമായി കേരളത്തിൽ പ്രചാരണം നടത്തി അധികാരത്തിലേറിയ സർക്കാർ തങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്ന ജീവനക്കാർക്ക് ശംബളം നൽകാൻ സാധിക്കുന്നില്ലെങ്കിൽ സ്വയം അധികാരത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ചാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ്, പി വി ജ്യോതി, എം.കെ അരുണ, ജി.കെ. ഗിരീഷ്, ബി ജയചന്ദ്രൻപിള്ള വർഗീസ് ആൻ്റണി ജോൺ ബോസ്ക്കോ, പി.വിനോദ്കുമാർ, പി.എസ് മനോജ് പിഎം നാസർ എന്നിവർ സംസാരിച്ചു

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Ernakulam

വീട് പൂട്ടി മകൾ പുറത്തുപോയി; വയോധികയ്ക്ക് രക്ഷയായത് ഉമ തോമസ് എംഎൽഎയുടെ ഇടപെടൽ

Published

on

കൊച്ചി: വീട്ടിൽ നിന്നും മകൾ പുറത്താക്കിയ വയോധികയ്ക്ക് രക്ഷയായത് ഉമ തോമസ് എംഎൽഎയുടെ ഇടപെടൽ. തൈക്കൂടം എ.കെ.ജി. റോഡിൽ കരേപ്പറമ്പിൽ സരോജിനിക്കാണ് (78) ദുരവസ്ഥയുണ്ടായത്. സരോജിനിയെ വീട്ടിൽ പ്രവേശിപ്പിക്കാനുള്ള ആർ.ഡി.ഒ.യുടെ ഉത്തരവുണ്ടായിട്ടും നടപ്പാക്കാതെ പോലീസ് പിൻവാങ്ങിയെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. നേരത്തേ ഉമ തോമസ് എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രാത്രി ഒൻപതുമണിയോടെ ഗേറ്റിന്റെ താഴുതകർത്ത് അമ്മയെ വീടിന്റെ വരാന്തയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രാത്രി പതിനൊന്നേകാലോടെ നാട്ടുകാരുടെ പിന്തുണയോടെ വാതിൽ കുത്തിത്തുറന്ന് സരോജിനി അകത്ത് പ്രവേശിക്കുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനുള്ള ഫോർട്ട്കൊച്ചി മെയിന്റനൻസ് ട്രിബ്യൂണലിൽ വീട്ടിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സരോജിനി പരാതി നൽകിയിരുന്നു. വീട് തുറന്ന് സരോജിനിയെ സ്വന്തം വീട്ടിൽ താമസിപ്പിക്കുന്നതിന് മരട് പോലീസിന് ട്രിബ്യൂണൽ ഉത്തരവ് നൽകിയിരുന്നു.

ഈ ഉത്തരവുമായാണ് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സരോജിനി വീട്ടിലെത്തിയത്. വീട് അടച്ചിട്ടിരിക്കുന്നതു കണ്ട് പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ശനിയാഴ്ച തുറന്നുതരാം എന്നുപറഞ്ഞ് ഉത്തരവ് നടപ്പാക്കാതെ മടങ്ങിപ്പോവുകയായിരുന്നുവെന്ന് സരോജിനി പറയുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Ernakulam

തൃപ്പൂണിത്തുറ സ്ഫോടന കേസ്; നാല് പ്രതികൾ കീഴടങ്ങി

Published

on

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടന കേസിലെ ഒളിവിലായിരുന്ന നാല് പ്രതികൾ കീഴടങ്ങി. പുതിയകാവ് ക്ഷേത്ര ഭാരവാഹികളായ നാലു പേരാണ് കീഴടങ്ങിയത്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ഫെബ്രുവരി 12 ന് രാവിലെയായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തില്‍ രണ്ടുപേർക്ക് ജീവന്‍ നഷ്ടമായിരുന്നു. 25 വീടുകൾക്ക് ഭാഗികമായോ പൂർണമായോ തകര്‍ന്നു. നാല് വീടുകളുടെ മേൽക്കൂര തകർന്നു. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നു.

Continue Reading

Featured