ഓർമയിൽ ഇന്ന്: സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി കേരളത്തിലെ കൊച്ചി കേന്ദ്രമായി ആരംഭം കുറിച്ചു

സമുദ്ര-മത്സ്യ പഠന-ഗവേഷണ രംഗത്ത് ലോകത്തിന് മാതൃക സൃഷ്ടിച്ചുകൊണ്ട ജവഹല്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍, സമദ്ര-സമുദ്ര ഉല്‍പ്പന്ന പഠന-ഗവേഷണ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനത്തിന് തുടക്കം കുറിച്ചതിന്റെ ഓര്‍മ്മദിനം. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി കേരളത്തിലെ കൊച്ചി കേന്ദ്രമായി ആരംഭം കുറിച്ചത് 1957 നവംബര്‍ 11ാം തിയ്യതിയാണ്.

സമുദ്രവും മത്സ്യവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ആധികാരികമാ ഗവേഷണം നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി. സമുദ്രവുമായും, കടലോരമേഖലയുമായും ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി സഹായകരമായി.

വ്യത്യസ്ത സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന നിരവധി ഇനം വലകള്‍, മത്സ്യസംസ്‌കരണവുമായി ബന്ധപ്പെട്ട ഡ്രയറുകള്‍, വിവിധ ഇനം മത്സ്യബന്ധന ഉപകരണങ്ങള്‍, വലിയ ബോട്ടുകളും, ചെറിയ തോണികളും, സംസ്‌കരിച്ച മത്സ്യ ഉല്‍പ്പന്നങ്ങള്‍, മത്സ്യങ്ങളുടെ മുള്ള് വേര്‍ത്ിരിക്കുന്ന യന്ത്രങ്ങള്‍, സ്‌കേലിങ്ങ് മെഷിനുകള്‍, മൈക്ടോഫിഡ് ട്രോള്‍, സോളാര്‍ ഫിഷ് ഡ്രയര്‍ തുടങ്ങിയവ ഉള്‍പ്പെടെ അനവധിയായ കണ്ടെത്തലുകള്‍ സെന്‍ട്രല്‍ ഇന്‍സ്റ്റ്ിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ വിജയകരമായി പൂര്‍ത്തകരിക്കപ്പെട്ടിട്ടുണ്ട്.

കടപ്പാട് : അരുണ്‍ മണമൽ,വി.വി. സുധാകരന്‍

Related posts

Leave a Comment