കോവിഡ് മരണംഃ കേന്ദ്രം നിയമോപദേശം തേടി

ന്യൂഡല്‍ഹി: കോവിഡ് മരണത്തിന്‍റെ മാനദണ്ഡം പുതുക്കി നിശ്ചയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമോപദേശം തേടി. മരണം കോവിഡ് ബാധിച്ചാണെന്ന് ഉറപ്പു വരുത്തിയാല്‍ അക്കാര്യം രേഖപ്പെടുത്തി ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണു സുപ്രീം കോടതിയുടെ നിര്‍ദേശം, കോവിഡ് മരണങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് ഈ സര്‍ട്ടിഫിറ്റ് പ്രധാന രേഖയായി പരിഗണിക്കേണ്ടി വരുമെന്നതിനാല്‍‌, ഇതു സംബന്ധിച്ച് വിദഗ‌ധമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിയമവിദഗ്ധര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

നിലവില്‍ കോവിഡ് പോസിറ്റീവ് ആയിരിന്നു മരിക്കുന്നവരെയാണ് കോവിഡ് മരണങ്ങളായി കണക്കാക്കുന്നത്. അവരുടെ മരണ കാരണം കോവിഡ് രോഗം മൂലമാണെന്നു രേഖപ്പെടുത്തുകയും ചെയ്യും. എന്നാല്‍ കോവിഡ് ഭേദമായ ശേഷം അനുബന്ധ രോഗങ്ങള്‍ മൂലംരോഗി മരിച്ചാല്‍ അവരെ കോവിഡിന്‍റെ കണക്കില്‍ രേഖപ്പെടുത്തുകയില്ല. രാജ്യത്ത് ഇതുവരെ നാലു ലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ചു മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യ.ഥാര്‍ഥ കണക്ക് പ്രകാരം മരണ സംഖ്യ ഇതിന്‍റെ ആറിരട്ടി വരെ വരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മരണ സംഖ്യ കുറച്ചു കാണിച്ച് രാഷ്‌ട്രീയ മികവ് കാണിക്കാന്‍ പല സംസ്ഥാനങ്ങളും ശ്രമിക്കുന്നതും മരണസംഖ്യ കുറഞ്ഞു നില്‍ക്കാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ പതിമൂവായിരത്തില്‍പ്പരം പേര്‍ മരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. എന്നാല്‍ ഇതിന്‍റെ പല മടങ്ങ് ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.

കോവിഡ് നെഗറ്റീവ് ആയ ശേഷം മറ്റ് രോഗങ്ങള്‍ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടി കണക്കാക്കി നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക. നഷ്ടപരിഹാരത്തുക കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കണണെന്നാണു കോടതി വിധി. എ​ന്നാല്‍ അതിനു മുന്‍പ് തന്നെ ബിഹാര്‍, കര്‍ണാടക‌, ഡല്‍ഹി സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം നല്‍കിത്തുടങ്ങി ബിഹാര്‍ നാലു ലക്ഷം രൂപ, കര്‍ണാടക ഒരു ലക്ഷം, ഡല്‍ഹി അര ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്..

Related posts

Leave a Comment