Kerala
വയനാടിനോടുള്ള കേന്ദ്ര സര്‍ക്കാർ അവഗണന; യുഡിഎഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും; പ്രതിപക്ഷ നേതാവ്
പാലക്കാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ നിലപാടിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന കേരളത്തോട് തന്നെയുള്ള അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണ്. ബിജെപി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ യുഡിഎഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര അവഗണനയെ കുറിച്ച് നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണ്. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എം.പിമാര്‍ ഉയര്‍ത്തുമെന്നും സതീശൻ പറഞ്ഞു. ദേശീയ- സംസ്ഥാന തലങ്ങളില്‍ ഇതിനെ ഗൗരവമുള്ള വിഷയമാക്കി മാറ്റും. വയനാടിനുള്ള ധനസഹായം ആരുടെയും പോക്കറ്റില്‍ നിന്നും എടുത്ത് തരുന്ന പണമല്ല. സംസ്ഥാനങ്ങള്‍ അവകാശപ്പെട്ട പണമാണ്. എസ്.ഡി.ആര്.എഫ് നല്‍കിയെന്നത് തെറ്റാണ്. എസ്.ഡി.ആര്.എഫിന് സംസ്ഥാനത്തിന് അല്ലാതെ തന്നെ അര്‍ഹതയുണ്ട്. വയനാടിന്റെ പുനരധിവാസത്തിനു വേണ്ടത് എസ്.ഡി.ആര്.എഫ് അല്ല, സ്പെഷല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്സാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡും അസാംമും ഉത്തര്‍ പ്രദേശും ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് സ്പെഷല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 2018-ലെ പ്രളയകാലത്ത് കേരളത്തിന് ഇത്തരത്തില്‍ കുറച്ച് പണം നല്കിയിട്ടുള്ളതുമാണ്. വയനാട് ദുരന്തത്തില്‍ കേരളത്തിന് അര്‍ഹതയുള്ള പണം നല്കാതിരിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ തിനിറമാണ് തുറന്നുകാണിക്കപ്പെട്ടിരിക്കുന്നത്. വയാനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഇതേക്കുറിച്ച് ഒന്നും പറയാതെ പോളിങ് കഴിഞ്ഞ ശേഷമാണ് ഈ വാര്‍ത്ത പുറത്തു വന്നു എന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കും സംസ്ഥാനത്തെ ദുര്‍ഭരണത്തിനും എതിരായ യു.ഡി.എഫിന്റെ പോരാട്ടവും, യു.ഡി.എഫിന് ജനങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശവും പറയാനുള്ള അവസരമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും പ്രചരണവിഷയമാകും. കേരളം കൃത്യമായ കണക്ക് നല്‍കിയില്ലെന്നു പറയേണ്ടത് കെ. സുരേന്ദ്രനല്ല. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയോടല്ല കേരളം പണം ചോദിച്ചത്. കൃത്യമായ കണക്കില്ലെങ്കില്‍ അത് കേന്ദ്ര സര്‍ക്കാര്‍ പറയട്ടെ. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്തും കേന്ദ്ര സംഘം ഉണ്ടെന്നാണ് പറഞ്ഞത്. ആ സംഘം പരിശോധിച്ച് പണം തന്നാലും മതി. അല്ലാതെ ബിജെപിയോട് ആരും പണം ചോദിച്ചിട്ടില്ലെന്നും സതീശൻ വിമർശിച്ചു. കേരളത്തിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യാന്‍ യുഡിഎഫിന് ആരുടെയും സഹായം ആവശ്യമില്ല. സിപിഎം എപ്പോഴാണ് ബിജെപിയുമായി കോംപ്രമൈസ് ആകുന്നതെന്ന് പറയാനാകില്ല. കേന്ദ്രത്തിന് എതിരായ ഒരു സമരത്തിനും എല്‍ഡിഎഫിനെയോ സിപിഎമ്മിനെയോ കൂട്ടു പിടിക്കില്ലെന്ന് യുഡിഎഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ശേഷി യുഡിഎഫിനുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Global
തൃശൂർ ഫെസ്റ്റ് 2025ന് ഷാർജയിൽ തുടക്കമായി
ഷാർജ: ഷാർജ കെഎംസിസി തൃശൂർ ജില്ല കമ്മിറ്റിയുടെ തൃശൂർ ഫെസ്റ്റ് 2025ന് തുടക്കമായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന തൃശൂർ ഫെസ്റ്റ് 2025 ന്റെ വിളംബര പ്രഖ്യാപന സംഗമം, നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. ഷാർജ കെഎംസിസി തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി നസറുദ്ദീൻ താജുദ്ദീൻ സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ്പ്രസിഡന്റ് മാരായ കെ പി കബീർ , ഇക്ബാൽ കടപ്പുറം , അബ്ദുൽ വഹാബ് സെക്രട്ടറി മാരായ നാസർ കടപ്പുറം , ഫവാസ് കൈപ്പമംഗലം , ഷംസുദീൻ, നിയോജകമണ്ഡലം നേതാക്കളായ ആർ.ഒ ഇസ്മായിൽ,ഉസ്മാൻ മണലൂർ, ഹബീബ് നാട്ടിക, നിസാം വാടാനപ്പിള്ളി , ഇർഷാദ് മണലൂർ ശരീഫ് നാട്ടിക, മൊയിനുദ്ധീന് തുടങ്ങിയവർ നേതൃത്വം നൽകിയ വിളംബര സംഗമത്തിൽ സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രശസ്തയായ ഇന്ദുലേഖ വാര്യർ മുഖ്യഥിതി ആയിരുന്നു. പാടിയും പറഞ്ഞും ചിന്തിപ്പിക്കും നവാസ് പാലേരിയുടെ സംഗീത വിരുന്നോടെ തൃശൂർ ഫെസ്റ്റ് 2025 ന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
കുടുംബ സംഗമങ്ങൾ, ഫുട്ബോൾ ടൂർണമെന്റ്, വടം വലി മത്സരം, വിനോദ യാത്ര, ചിത്ര രചന മത്സരങ്ങൾ, എഡ്യൂക്കേഷൻ ഫെസ്റ്റ്, ബ്ലഡ് ഡോനെഷൻ, മെഡിക്കൽ ക്യാമ്പ്, പാചകമത്സരം, ബിസിനെസ്സ് മീറ്റ്, യു എ ഇ തൃശൂർ ലീഡേഴ്സ് മീറ്റ്, ആദരവ്, വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും തൃശൂർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുമെന്ന് തൃശൂർ ഫെസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ഷാർജ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി മാരായ അബ്ദുള്ള മല്ലിശ്ശേരി, ടി വി നസീർ , ചാക്കോ ഊളകാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സംസ്ഥാന കമിറ്റി സെക്രട്ടറി ഫൈസൽ അഷ്ഫാഖ് ,ഫസൽ തലശ്ശേരി,കോഴിക്കോട് ജില്ല പ്രസിഡന്റ് അബ്ബാസ്, ജനറൽ സെക്രട്ടറി അലി വടയം, ഷാഫി വള്ളിക്കാട്, ഉസ്മാൻ കോറോത് ,ശമീൽ കാസർകോട് ജില്ലാ പ്രസിഡന്റ് ഷാഫി തച്ചങ്ങാട് ,മുഹമ്മദ് മണിയോടി ശരീഫ് പൈക, ഷാഫി സാഹിബ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹംസ കോരത്ത് ഹമീദ് ബാബു ഇബ്രാഹിം പള്ളിയറക്കൽ , ഹംസ കണ്ണൂർ ജില്ലാ നേതാക്കൾ മുഹമ്മദ് മാട്ടുമ്മൽ ഉമർ ഫാറൂഖ് , ഷഫീഖ് സാഹിബ് ,റഷീദ് ബാഖവി, ഹംസ മുക്കൂട് ,എന്നിവരുടെയും തൃശൂർ ജില്ല ഭാരവാഹികളുടെയും മണ്ഡലം നേതാക്കന്മാരുടെയും സാനിദ്യത്തിൽ തൃശൂർ ഫെസ്റ്റ് 2025 ന്റെ ബ്രോഷർ പ്രകാശനം നടത്തി.
ഷാർജ കെഎംസിസി വനിതാ വിംഗ് സ്റ്റേറ്റ് പ്രസിഡന്റ് ഫബീന, സെക്രട്ടറി ഷജീല അബ്ദുൽ വഹാബ്, ജില്ല വനിത വിംഗ് പ്രസിഡന്റ് സജ്ന ഉമ്മർ, ജനറൽ സെക്രട്ടറി ഹസീന റഫീഖ്, ട്രഷറർ ഷംന നിസാം, റുക്സാന നൗഷാദ് , ശഹീറ ബഷീർ , ഷെറീന നജു , ഫസീല കാദർ മോൻ , ബൽകീസ് മുഹമ്മദ് , സബീന ഷാനവാസ്, സ്വാലിഹ നസറുദ്ദീൻ മറ്റു വനിത വിംഗ് ഭാരവാഹികളുടെയും നേതൃത്വത്തിൽ മുഖ്യഥിതി ഇന്ദുലേഖ വാര്യർക്ക് സ്നേഹദരവും കൈമാറി. ഷാർജ കെഎംസിസി വനിതാ വിംഗ് സ്റ്റേറ്റ് ഭാരവാഹികളായ സൈനബ മല്ലശ്ശേരി , സുഹറ അഷ്റഫ് താമരശ്ശേരി ,സഫിയ , സബിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തൃശൂർ ഫെസ്റ്റ് 2025 പ്രഖ്യാപന സംഗമത്തിൽ മുഹമ്മദ് ഫൈദ് പ്രാർത്ഥനയും ഷാർജ കെഎംസിസി തൃശൂർ ജില്ല ട്രഷറർ മുഹസിൻ മുഹമ്മദ് നന്ദിയും പറഞ്ഞു.
Kerala
മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാദ ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത.
Cinema
അമ്മയില്‍ പുതിയ കമ്മിറ്റി ഉടനില്ല; ജൂണ്‍ വരെ അഡ്ഹോക് കമ്മിറ്റി തുടരും
കൊച്ചി: താരസംഘടന അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണ്‍ വരെ അഡ്ഹോക് കമ്മിറ്റി തന്നെ തുടരും.
ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജനുവരി നാലിന് കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്.
കുടുംബ സംഗമവും അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു.
ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. രണ്ടു മാസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുകയായിരുന്നു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 days ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News1 month ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News1 month ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 days ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
You must be logged in to post a comment Login