Connect with us
48 birthday
top banner (1)

Agriculture

കാർഷിക സർവകലാശാലയിലെ സ്റ്റാർട്ടപ്പുകൾക്ക് അഞ്ച് കോടി രൂപയുടെ കേന്ദ്രധനസഹായം

Avatar

Published

on

കേരള കാർഷിക സർവകലാശാല രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) -അഗ്രി ബിസിനസ് ഇൻക്യുബേറ്ററിനു കീഴിലുള്ള 35 സ്റ്റാർട്ടപ്പുകൾക്ക് 466 ലക്ഷം രൂപയുടെ കേന്ദ്രസർക്കാർ ഗ്രാന്റ് അനുവദിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിൽ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിലൂടെ രണ്ടുമാസത്തെ കാർഷിക സംരംഭകത്വം പരിശീലനം പൂർത്തിയാക്കിയ സംരംഭകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. സംരംഭകത്വ വികസന പ്രവർത്തനങ്ങളിൽ കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിന്‍റെ പുതിയ നാഴികക്കല്ലാണ് സ്റ്റാർട്ടപ്പുകളുടെ ഈ വിജയനേട്ടം.ഇതിനോടകം സംരംഭം തുടങ്ങിയതും വാണിജ്യവൽക്കരണ ഘട്ടത്തിൽ ഉള്ളതുമായ 20 സ്റ്റാർട്ടപ്പുകൾക്ക് 394 ലക്ഷം രൂപയും ആശയ ഘട്ടത്തിലുള്ള 15 സ്റ്റാർട്ടപ്പുകൾക്ക് 72 ലക്ഷം രൂപയുമാണ് കേന്ദ്ര ധനസഹായം. ധനസഹായ തുകയുടെ ആദ്യ ഗഡുവായ 200.8 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷം വിതരണം ചെയ്യുക.

മുരിങ്ങയിലയുടെയും മില്ലറ്റുകളുടെയും ആരോഗ്യ ഗുണങ്ങൾ തിരിച്ചറിഞ്ഞ് അവയിൽനിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്ന ആശയം പ്രാവർത്തികമാക്കിയ സ്ത്രീ സംരംഭകരും കൂൺ കൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂൺകൃഷി ഏതൊരു സാധാരണക്കാരനും സാധ്യമാകുന്ന രീതിയിൽ ആയാസരഹിതമാക്കിയ സംരംഭകരും കൂണിൽ നിന്നും നൂതന ഉൽപ്പന്നങ്ങൾക്ക് പിറവി നൽകിയവരും ഗ്രാൻറ് കരസ്ഥമാക്കിയവരിൽ ഉൾപ്പെടുന്നു. കൂടാതെ വിവിധങ്ങളായ റെഡി ടു ഈറ്റ്, റെഡി ടു കുക്ക്,റെഡി ടു സെർവ് ഉൽപ്പന്നങ്ങളും എയറോപോണിക്സ് സംവിധാനവും കുരുമുളക് പറിക്കുന്ന യന്ത്രവും കുട്ടനാടൻ കർഷകരുടെ ദുരിതത്തിനു പരിഹാരം കണ്ടെത്തുന്നതിനായി പുതിയ ഇനം പമ്പുകളും ഫിറോമോൺ ട്രാപ്പുകളും മാലിന്യ സംസ്കരണ മാർഗ്ഗങ്ങളും കടൽ പായൽ ഉൽപ്പന്നങ്ങളും സ്റ്റാർച്ച് സ്പ്രേയുമെല്ലാം ഗ്രാൻറ് തുക നേടിയ നൂതന ആശയങ്ങളാണ്
നൂതന ആശയങ്ങൾ ഉള്ള സംരംഭകർക്ക് ആശയവിപുലീകരണത്തിനായി പരമാവധി 5 ലക്ഷം രൂപയും വാണിജ്യവൽക്കരണത്തിനായി പരമാവധി 25 ലക്ഷം രൂപയുമാണ് പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Agriculture

കേരളത്തിലെ തെങ്ങ് കൃഷിക്കു ഭീഷണിയായി വെള്ളീച്ച

Published

on

കാലാവസ്‌ഥ വ്യതിയാനത്തിന്റെറെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്കു പുതിയ ഭീഷണിയായി മാറുകയാണ് വെള്ളീച്ച. ഡിസംബർ – ജനുവരി മാസങ്ങളിലെ ചൂടുള്ള പകലും തണുത്ത രാത്രിയും ഇതു പടർന്നുപിടിക്കാനുളള സാധ്യത കൂട്ടുന്നു. കീടത്തിന്റെ ആക്രമണം തെങ്ങുകളെ ക്ഷീണിപ്പിക്കുകയും ഓലകളിലെ ഹരിതകം നഷ്ടമാക്കുകയും ചെയ്യും അതിനാൽ ശാസ്ത്രീയ വളപ്രയോഗവും ജലസേചനവും നൽകി തെങ്ങിന്റെ ആരോഗ്യം പരിപാലിക്കണം. കീട നിയന്ത്രണത്തിനായി വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതമോ കഞ്ഞിവെള്ളം ഒരു ശതമാനം വീര്യത്തിൽ തെങ്ങിന്റെ ഓലകളിൽ തളിക്കുന്നതും ഈ കീടത്തിന്റെ ആക്രമണ രൂക്ഷത കുറയ്ക്കാൻ സഹായിക്കും.

Continue Reading

Agriculture

അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിന്റെ നേതൃത്വത്തിൽ കർഷകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Published

on

കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ(RAWE) ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ ബിരുദ വിദ്യാർഥികകളുടെ നേതൃത്വത്തിൽ അരസംപാളയം പഞ്ചായത്തിലെ കാർച്ചേരി വില്ലേജിലെ കർഷകർക്കായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കർഷകർക്ക് പുതിയിടലിനെ കുറിച്ചും എഗ്ഗ് അമിനോ എക്സ്ട്രാക്ടിനെ കുറിച്ചും ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു. ഓർഗാനിക് ഫാമിംഗ്, ചെടികൾക്ക് വേണ്ട സൂക്ഷ്മ പോഷകങ്ങളും, വിവിധ അഗ്രി ആപ്പുകളെ കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടത്തി. വിദ്യാർത്ഥികളായ അഭിജിത്ത്, അങ്കിതാ, ഭദ്ര ,ഗോകുൽ, മാളവിക, നവ്യ ,പാർവതി,പൂവരാഘവൻ, രഗോതം, റിതി വർഷിത, ഉൽപൽ, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അധ്യാപകരായ ഡോ സുധീഷ് മണലിൽ, ഡോ. ശിവരാജ് പി, ഡോ. ഇ സത്യപ്രിയ, ഡോ കാമേഷ് കൃഷ്ണമൂർത്തി, ഡോ. രാധിക എ എം, ഡോ. യശോദ എം എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.

Continue Reading

Agriculture

കർഷകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച്, അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ

Published

on

കോയമ്പത്തൂർ: കർഷകർക്ക് വാഴ കൃഷിയുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ പകർന്നുനൽകി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് കോയമ്പത്തൂർ അരസംപാളയം അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ. റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായാണ് വടപുടൂർ പഞ്ചായത്തിലെ കർഷകർക്ക് വാഴകളൾക്കുണ്ടാവുന്ന പ്രധാന രോഗബാധകളെ കുറിച്ചും വാഴകന്ന് എങ്ങനെ തിരഞ്ഞ് എടുക്കാമെന്നത് സംബന്ധിച്ചും ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചത്. കൂടാതെ സക്കർ ട്രീറ്റ്മെന്റിനെ കുറിച്ചുള്ള അറിവുകളും കർഷകരുമായി പങ്കുവെച്ചു.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ, അധ്യാപകരായ ഡോ.പി.ശിവരാജ്, ഡോ.ഇ.സത്യപ്രിയ, ഡോ.എം.ഇനിയകുമാർ, ഡോ.കെ.മനോന്മണി, ഡോ.എം.പ്രാൺ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

Featured