ബജറ്റ് ഇന്ന്, ഉത്തേകജ പാക്കെജുകളിൽ കണ്ണ് നട്ട് വ്യവസായ ലോകം, കെ റെയിൽ സിൽവർ ലൈൻ ഭാവി ഇന്നറിയാം

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ഇന്ന്. രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ ബജറ്റ് അവതരിപ്പിക്കും. റെയിൽവേ ബജറ്റും ഇതോടു ചേർന്നാവും. കെ റയിലിന്റെ സിൽവർ ലൈൻ പദ്ധതിക്കടക്കം ബാധകം.
ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ഘടനാപരമായ പരിഷ്കാരങ്ങൾ നിർമ്മല സീതാരാമൻറെ 2022 ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് വ്യവസായ ലോകം.

ആദായ നികുതി സ്ലാബുകളിൽ ആശ്വാസ പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നതാണ് മധ്യവർഗ ഇന്ത്യയുടെ ആകാംഷ. ഈ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാനം നികുതി ഇളവായിരിക്കുമെന്ന് കരുതുന്ന സാമ്പത്തിക വിദ്ഗധരും കുറവല്ല. ക‌ർഷക സമരം, നിയമസഭ തെരഞ്ഞെടുപ്പുകൾ, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളെ ഈ ബജറ്റിൽ സർക്കാരിന് കാര്യമായി പരിഗണിക്കേണ്ടതുണ്ട്. കാ‍ർഷികരംഗത്ത് സബ്സിഡികൾ പിൻവലിക്കുന്നതും പെട്രോളിയം നികുതി ക്രമമായി ഉയർത്തുന്നതും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇന്ധന വില ഉയരും. കാർഷിക മേഖലയിലും വലിയ തിരിച്ചടിയുണ്ടാകും. ബജറ്റിൽ ഇതു സംബന്ധിച്ച് എന്തെങ്കിലും നിർദേശമുണ്ടോ എന്നാണ് കാത്തിരിക്കുന്നത്.

Related posts

Leave a Comment