തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെത് തൊഴിലാളി ദ്രോഹ സമീപനമെന്ന് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആന്റ് എംപ്ലോയീസ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഡോ. ഉദിത്രാജ്. സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തൊഴിലാളി വിരുദ്ധ നിയമങ്ങൾ കോർപ്പറേറ്റുകളെ പ്രീണിപ്പിക്കാനായി കൊണ്ടുവരുന്നു. മോദി ഭരണത്തിൽ തൊഴിലാളികൾക്ക് ദുരിതം മാത്രമാണ്. പാചകവാതക ഇന്ധവ വില വർധനവ് തൊഴിലാളികൾക്ക് ഇരുട്ടടിയായി. ജോലി സ്ഥിരതയില്ലായ്മയും വരുമാനവും ചെലവും തമ്മിൽ പൊരുത്തപ്പെടുത്താതും അവരുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കി. തൊഴിലാളികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഉദിത് രാജ് പറഞ്ഞു.
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആന്റ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സവിൻ സത്യൻ അധ്യക്ഷത വഹിച്ചു. യുഡിഎഎഫ് കൺവീനർ എംഎം ഹസൻ, ടി.യു. രാധാകൃഷ്ണൻ, വി.ടി ബൽറാം, വി. പ്രതാപചന്ദ്രൻ, അനിൽ ബോസ്, ജി. സുബോധൻ, തൊടിയൂർ രാമചന്ദ്രൻ, കെ.എസ്. ഗോപകുമാർ, എൻ.എസ് നുസൂർ, എം.എം താഹ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെത് തൊഴിലാളി ദ്രോഹ നടപടി: ഉദിത്രാജ്
