കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാനസർക്കാരുകൾ സമ്പൂർണ്ണ പരാജയം:കെ.സുധാകര൯ എം.പി.

തിരുവനന്തപുരം: സമയബന്ധിതമായി കോവിഡ് വാക്സിനേഷ൯ ജനങ്ങൾക്ക് നൽകാത്ത കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ നയം ജനവിരുദ്ധമാണെന്നും, മറ്റുസംസ്ഥാനങ്ങൾ കോവിഡ് മഹാമാരിയെ നിയന്ത്രണവിധേയമാക്കിയപ്പോൾ കേരളം അക്കാര്യത്തിൽ സമ്പൂർണ്ണ പരാജയമായെന്നും, ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത ഇടതുപക്ഷ സർക്കാർ നയം ജനവിരുദ്ധമാണെന്നും കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകര൯ എം.പി.പ്രസ്താവിച്ചു.
ഇന്ദിരാഗാന്ധിയുടെ ജീവിതം ഓരോ ഭാരതീയനും അഭിമാനമാണ്. രാജ്യത്തിനുവേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച ഇന്ദിരാജിയെ മറന്നുകൊണ്ട് രാജ്യത്തിന് മുന്നോട്ടു പോകുവാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയ൯ (കെ.ജി.ഒ.യു) മുപ്പത്തിയേഴാം സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് ഡോ. മനോജ് ജോൺസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സംസ്ഥാന ട്രഷറർ കെ.സി.സുബ്രമണ്യ൯ സ്വാഗതം പറഞ്ഞു. മു൯ മുഖ്യമന്ത്രി ഉമ്മ൯ ചാണ്ടി, മു൯ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ധിക്ക്, സെറ്റോ ചെയർമാ൯ ചവറ ജയകുമാർ, സംഘടനയുടെ മു൯ നേതാക്കളായ ഡോ. ജോസ് കുര്യ൯ കാട്ടൂക്കാര൯, എസ്.അജയ൯, കെ.വിമല൯, എ൯.അരവിന്ദാക്ഷ൯, അഡ്വ. എ൯.രവീന്ദ്ര൯, അഡ്വ. ടി.എ.പത്മകുമാർ, ഇ. എം. ബാബു, പി ജി രാജ൯ ബാബു, സി.ആർ.സുരേഷ്, എ൯.ജി.ഒ.അസോസിയഷ൯ ജനറൽ സെക്രട്ടറി എസ്.രവീന്ദ൯, പെ൯ഷനേഴ്സ് & സർവ്വീസസ് ഓർഗനൈസേഷൻ സെൽ കൺവീനർ പി.എസ്.ശ്രീകുമാർ, കെ.ജി.ഒ.യു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ.കുരിയാക്കോസ്,സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വി.എം.ശ്രീകാന്ത്, ബി.ഗോപകുമാർ, എ.അബ്ദുൾ ഹാരിസ്, ബീന പൂവ്വത്തിൽ, സംസ്ഥാന സെക്രട്ടറിമാരായ വി എം.ഷൈ൯, പി.ഐ.സുബൈർകുട്ടി, എസ് അനിൽകുമാർ, ഡോ. ജി ആർ ഹരികൃഷ്ണ കുമാർ, കെ.ജോൺസൺ, ബ്രിജേഷ്. സി എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന സെക്രട്ടറി ജി. ദിലീപ് നന്ദി പറഞ്ഞു.

സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും പതാക ഉയർത്തി ഇന്ദിരാജി അനുസ്മരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.

Related posts

Leave a Comment