കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കേരളത്തില്‍ നികുതി ഭീകരത നടപ്പാക്കുന്നു : വി ഡി സതീശന്‍

തിരുവനന്തപുരം: ഇന്ധന നികുതി കേന്ദ്രം കുറച്ചതിന് അനുസരിച്ച്‌ കേരളവും കുറയ്ക്കണമെന്നും അല്ലാത്തപക്ഷം സമരവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കേരളത്തില്‍ നികുതി ഭീകരത നടപ്പാക്കുന്നു വെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്രം വില കുറച്ചാല്‍ കുറക്കുമെന്ന് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാറിന് നികുതി കുറക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ ഇരു സര്‍ക്കാരുകള്‍ക്കെതിരെയും സമരവുമായി മുന്നോട്ട് പോകും. നിസ്സാരമായ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്.

കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്ബോള്‍ സന്തോഷിക്കുന്നത് കേരളമാണ്. കേന്ദ്രം കുറച്ചതിന് അനുസരിച്ച്‌ കേരളവും നികുതി കുറയ്ക്കണം.ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല . വി.ടി സതീശന്‍ പറഞ്ഞു.കേരളം സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്നും ഇന്ധനനികുതി കുറക്കില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് പറഞ്ഞിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. ഈ വര്‍ഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചത്. കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ രീതിയാണെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment