ജനവിരുദ്ധ നടപടികളിൽ കേന്ദ്ര-കേരള സർക്കാരുകൾ ഒറ്റക്കെട്ട്: കെ എം അഭിജിത്ത്

ബാലുശ്ശേരി: ജനവിരുദ്ധ നടപടികളിൽ കേന്ദ്ര-കേരള സർക്കാറുകൾ പരസ്പരം മത്സരിക്കുകയാണന്ന് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് അഭിപ്രായപ്പെട്ടു. കേന്ദ്ര-കേരള സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ യുഡിഎഫ് നിയോജമണ്ഡലം കമ്മറ്റി ബാലുശ്ശേരിയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോൾ-ഡീസൽ-പാചക വാതക വില വർദ്ധനവ്പിൻവലിക്കുക,പൊതുമേഖലാസ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റ് തുലക്കുന്ന കേന്ദ്രനയം തിരുത്തുക, മുട്ടിൽ മരംമുറി അഴിമതിക്കാരെ ശിക്ഷിക്കുക, മുഖ്യമന്ത്രിക്കെതിരായ ഡോളാർ കടത്ത് ആരോപണം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. കോൺഗ്രസ് ബോക്ക് പ്രസിഡൻ്റ് കെ കെ പരീദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ് മുഖ്യപ്രഭാഷണം നടത്തി.

യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ നിസാർ ചേലരി, കെ രാമചന്ദ്രൻ മാസ്റ്റർ, കെ എം ഉമ്മർ,കെ അഹമ്മദ് കോയ മാസ്റ്റർ, സിറാജ് ചിറ്റേടത്ത്,ടി ഗണേഷ് ബാബു, എകെ അബ്ദുസമദ് മാസ്റ്റർ ,എം വി ഹരിദാസൻ, പോൾ മാസ്റ്റർ, കെ പി രാധാകൃഷ്ണൻ മാസ്റ്റർ, വൈശാഖ് കണ്ണോറ, വി സി വിജയൻ, ഇടി ബിനോയ്, നാസർ മാസ്റ്റർ ഉണ്ണികുളം, കെ കെ സുരേഷ്, സിഎച്ച് സുരേന്ദ്രൻ ,രോഹിത് പുല്ലങ്കോട് ,സുധാകരൻ ഉണ്ണികുളം ,സുജിത്ത് പറമ്പിൽ സി കെ ബാലൻ ,രാജേഷ് അത്തോളി എന്നിവർ സംസാരിച്ചു.

Related posts

Leave a Comment