രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയിലേറെയും കേരളത്തില്‍ : ആരോഗ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തില്‍ നിന്നെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ രാജ്യത്ത് 28,204 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13,049 പേരും കേരളത്തില്‍ നിന്നാണ്. ഞായറാഴ്ച അവധി ദിവസമായതിനാല്‍ പരിശോധനകളുടെ എണ്ണം കുറവായിരുന്നു. അതിനാലാണ് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ പ്രതിദിനം 20,000ല്‍പ്പരം രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 13 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് അടുത്തിടെയായി പ്രതിദിനം 30,000നും 40,000നും ഇടയിലാണ് രോഗികളുടെ എണ്ണം. ഇതില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related posts

Leave a Comment