Connect with us
head

National

348 മൊബൈൽ ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം ; പട്ടികയിൽ ജനപ്രിയ ആപ്പുകളും

മണികണ്ഠൻ കെ പേരലി

Published

on

ഡൽഹി: 348 മൊബൈൽ ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഉപഭോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകൾക്കാണ് വിലക്ക്. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകൾ ഡെവലപ്പ് ചെയ്യപ്പെട്ടത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഏതൊക്കെ ആപ്പുകളാണ് വിലക്കിയതെന്നതിൽ വ്യക്തതയില്ല. ഈ മാസം മൂന്നിന് ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെയും കേന്ദ്രം വിലക്കിയിരുന്നു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബിജിഎംഐ നിരോധിച്ചത്. കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചു. ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.2020 സെപ്തംബറിൽ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് കഴിഞ്ഞ വർഷം ജൂണിൽ പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് ഇത്.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

National

ഹിമാചലിലെ ‘കനലൊരുതരി’ ഇനിയില്ല ; സിപിഎം സിറ്റിംഗ് എംഎൽഎ സ്വതന്ത്രനും പിന്നിൽ നാലാം സ്ഥാനത്ത്

Published

on

ഷിംല: ഇരുപത്തിനാല് വർഷത്തിന് ശേഷം ഹിമാചൽ നിയമസഭയിൽ ലഭിച്ച ഏക സീറ്റും സിപിഎമ്മിന് നഷ്ടമായി. സിറ്റിംഗ് സീറ്റിൽ അടക്കം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിന് സമ്പൂർണ്ണ തോൽവിയായിരുന്നു ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. സിപിഎമ്മിന്റെ ഏക സിറ്റിങ് സീറ്റായ തിയോഗ് മണ്ഡലത്തിലെ എം.എൽ.എ രാകേഷ് സിൻഹയാണ് സ്വാതന്ത്ര സ്ഥാനാർഥിക്കും പിന്നിലായി നാലാം സ്ഥാനത്തെത്തിയത്. കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് സിങ് റാത്തോറാണ് സിപിഎമ്മിന്റെ ഏക സീറ്റ് പിടിച്ചെടുത്തത്. ബിജെപി സ്ഥാനാർഥി അജയ് ശ്യാമാണ് രണ്ടാം സ്ഥാനത്ത്. 2017ലെ തെരഞ്ഞെടുപ്പിൽ 24791 വോട്ട് നേടിയാണ് രാകേഷ് സിൻഹ മണ്ഡലം പിടിച്ചത്. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ദീപക് റാത്തോർ മൂന്നാം സ്ഥാനത്തായിരുന്നു

ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച 11 സീറ്റിലും സിപിഎം നേരിട്ടത് കനത്ത പരാജയമാണ് . തിയോഗ്, ജുബ്ബവൽ-കോത്ഖൈ, കുളു, ജോഗീന്ദർ നഗർ, മാണ്ഡിയിലെ സെരാജ്, ഷിംല (അർബൻ), ഹാമിർപുർ, കസുംപാട്ടി അടക്കമുള്ള സീറ്റുകളിലാണ് സി.പി.എം ജനവിധി തേടിയത്. 2017ൽ രാകേഷ് സിൻഹയുടെ വിജയത്തിലൂടെയാണ് 24 വർഷത്തിനുശേഷം സി.പി.എം അംഗം ഹിമാചൽ നിയമസഭയിലെത്തിയത്. 

Advertisement
head
Continue Reading

Kerala

മിണ്ടാതെ കേരള ഘടകം; പ്രകീർത്തിച്ച് സിപിഎം പോളിറ്റ് ബ്യൂറോ

Published

on

ന്യൂഡൽഹി:
ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട്
സി പി എം പോളിറ്റ്ബ്യൂറെ ഇറക്കിയ പ്രസ്താവനയിൽ കോൺഗ്രസിന് അഭിനന്ദനം.

Advertisement
head

മൂന്ന് ദശകമായി ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് ഗുജറാത്തില്‍ ആഴമേറിയ വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിച്ചുവെന്നതിന് സ്ഥിരീകരണമാണ് ബിജെപി അവിടെ തുടര്‍ച്ചയായ ഏഴാം തവണയും നേടിയ വിജയമെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ . അതേസമയം ഹിമാചല്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ സര്‍വ വിഭവങ്ങളും ഭരണസംവിധാനങ്ങളും ബിജെപി ഉപയോഗിച്ചിട്ടും അതെല്ലാം അതിജീവിച്ചാണ് കോണ്‍ഗ്രസ് വിജയമെന്ന് പോളിറ്റ് ബ്യൂറോ യുടെ പ്രസ്താവനയിൽ പറയുന്നു. ബിജെപിയുടെ ദുര്‍ഭരണത്തിനെതിരായി അവിടെ നിലനിന്ന ജനവികാരത്തിന് തെളിവാണിത് എന്നും പ്രസ്താവനായിലുണ്ട്.
എന്നിട്ടും കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ ബിജെപി യ്ക്കെതിരെയുള്ള കോൺഗ്രസിന്റെ വിജയത്തിൽ മൗനം പാലിക്കുകയാണ്.

തെരഞ്ഞെടുപ്പ് നടന്ന രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ഭരണമായിരുന്നു അതിൽ ഒരു സംസ്ഥാനത്തെ ഭരണം തിരികെ പിടിച്ചിട്ടും സംസ്ഥാനത്തെ നേതാക്കൾ അതറിഞ്ഞ മട്ടില്ല.
നിയമസഭയിലെ ചർച്ചകളിൽ പങ്കെടുത്ത ഇടതുപക്ഷ അംഗങ്ങൾ പോലും ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയത്തെ കാണാത്ത മട്ടിലായിരുന്നു.
മറിച്ച് ബിജെപിയുടെ ഗുജറാത്തിലെ വിജയത്തെ ആഘോഷിക്കുന്ന നിലപാടിലായിരുന്നു സിപിഎം കേന്ദ്രങ്ങളും സമൂഹ മാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകളും ചിലവഴിച്ചതെന്നും കൗതുകരമാണ് ‘

Advertisement
head
Continue Reading

National

ഹിമാചൽ ജനതയ്ക്ക് നന്ദി: രാഹുൽ ​ഗാന്ധി

Published

on

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് രാഹുൽ ഗാന്ധി എംപി. ഹിമാചലിൽ മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥ പ്രവർത്തനത്തിനും അഭിനന്ദനങ്ങളും അറിയിച്ചു. തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസിന് പറ്റിയ തെറ്റുകൾ പരിഹരിച്ച് കഠിനാധ്വാനം ചെയ്ത് തിരിച്ചുവരുമെന്നും രാജ്യത്തിൻറെ ആദർശങ്ങൾക്കായും ജനങ്ങളുടെ അവകാശങ്ങൾക്കായും പോരാടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Continue Reading

Featured