Delhi
പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി 1.57 കോടി നികുതി കുടിശ്ശിക നല്‍കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി:പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി 1.57 കോടി നികുതി കുടിശ്ശിക നല്‍കണമെന്ന് കേന്ദ്രം. കഴിഞ്ഞ ഏഴ് വര്‍ഷത്തെ കുടിശ്ശികയായ 1.57 കോടി രൂപ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അടയ്ക്കണമെന്ന് നോട്ടീസ് നല്‍കി കേന്ദ്ര ജിഎസ്ടി വകുപ്പ്.
ജിഎസ്ടിയില്‍ വിവിധ ഇളവുകള്‍ ഉണ്ടെന്നുകാട്ടി ഭരണസമിതി നല്‍കിയ വിശദീകരണം തള്ളിയാണ് കേന്ദ്ര ജി.എസ്.ടി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ക്ഷേത്രത്തില്‍ വാടകയിനത്തില്‍ ലഭിക്കുന്ന വിവിധ വരുമാനങ്ങള്‍,? ഭക്തര്‍ക്ക് വസ്ത്രം ധരിക്കാനടക്കം നല്‍കുന്നതിലൂടെ കിട്ടുന്ന വരുമാനം, ചിത്രങ്ങളടക്കം വില്‍പന നടത്തി കിട്ടുന്ന പണം,? എഴുന്നള്ളിപ്പ് ആനയെ വാടകയ്ക്ക് നല്‍കി കിട്ടുന്ന വരുമാനം ഇവയുടെയൊന്നും ജിഎസ്ടി ക്ഷേത്ര ഭരണസമിതി നല്‍കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം നോട്ടീസില്‍ വിശദീകരണം നല്‍കുമെന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ക്ഷേത്രത്തില്‍ നിന്നും നികുതി അടയ്ക്കുന്നില്ല എന്ന രഹസ്യവിവരത്തിന് പിന്നാലെയാണ് മതിലകം ഓഫീസില്‍ പരിശോധന നടന്നത്.
സേവനവും ഉല്‍പ്പന്നവും നല്‍കുമ്പോള്‍ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ട് എന്നാല്‍ ആ പണം അടയ്ക്കുന്നില്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. ക്ഷേത്രത്തിന് വിവിധ ഇളവുകള്‍ക്ക് ശേഷം അടയ്ക്കാനുള്ളത് 16 ലക്ഷം മാത്രമാണെന്നാണ് ക്ഷേത്ര ഭരണസമിതി അറിയിച്ചത്. മൂന്ന് ലക്ഷം അടച്ചെന്നും വിവരം നല്‍കി. എന്നാല്‍ സമിതി നല്‍കിയ മറുപടി തള്ളിയശേഷമാണ് 1.57 കോടി രൂപ നികുതിയടക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
തുക സമിതി അടച്ചില്ലെങ്കില്‍ 100 ശതമാനം പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണം എന്നും നോട്ടീസിലുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട 77 ലക്ഷം ജിഎസ്ടി വിഹിതവും മൂന്ന് ലക്ഷം പ്രളയ സെസും ചേര്‍ന്നതാണ് തുക. നോട്ടീസില്‍ കൃത്യമായി മറുപടി നല്‍കുമെന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചത്.
Delhi
ദുരന്ത സഹായത്തിന് കൂലി ചോദിച്ചു കേന്ദ്രസർക്കാർ; എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് ആവശ്യം
പ്രളയകാലത്തെ എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം
ന്യൂഡൽഹി: കേരളത്തിലെ പ്രളയ കാലങ്ങളിലെയും വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്തും ഇന്ന് ഇന്ത്യൻ നാവികസേന നടത്തിയ എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് പണം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രസർക്കാർ. എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ്. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ കത്ത് നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപ. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപ.2019 ലെ പ്രളയത്തിലും തുടര്‍ന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയര്‍ലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത് 132,62,00,000 രൂപയാണ്. അടിയന്തരമായി തിരിച്ചടക്കണമെന്ന് ചീഫ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്.
Delhi
കന്നി പ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി എം.പി
ന്യൂഡല്‍ഹി: ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി എം.പി. കേന്ദ്രം ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ വഴികളും തേടുകയാണ് എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. സംഘ്പരിവാര്‍ ആശയങ്ങളല്ല ഭരണഘടനയെന്ന് പ്രധാനമന്ത്രി മനസിലാക്കണം. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. സര്‍ക്കാര്‍ അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ വാഷിങ് മെഷീന്‍ സര്‍ക്കാറാണെന്നും പ്രിയങ്ക പരിഹസിച്ചു.
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.2017ലെ ഉന്നാവോ ബലാത്സംഗക്കേസും കഴിഞ്ഞ മാസം സംഭലില്‍ നടന്ന സംഘര്‍ഷവും പരാമര്‍ശിച്ചാണ് പ്രിയങ്ക സംസാരം തുടങ്ങിയത്. ഉന്നാവ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയാറായില്ല. സംഭലില്‍ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാണ് തകര്‍ത്തുകളഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു.
പ്രിയങ്കഗാന്ധിയുടെ പ്രസംഗം
നൂറു കോടി ജനങ്ങളുടെ പോരാട്ടത്തിന്റെയും കരുത്തിന്റെയും പ്രതീകവും പ്രതീക്ഷയുമാണ് ഭരണഘടന.നമ്മുടെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്ന കവചമാണിത്. നീതിയും ഐക്യവും ആവിഷ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിന് പൗരന്‍മാര്‍ക്ക് നല്‍കുന്ന സംരക്ഷണ കവചം. എന്നാല്‍ ഭരണകക്ഷിയിലെ എന്റെ സുഹൃത്തുകള്‍ ആ സംരക്ഷണ കവചം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംഭലിലെ കുറച്ചുപേര്‍ ഞങ്ങളെ കാണാന്‍ വന്നു. അദ്‌നാന്‍, ഉസൈര്‍ എന്നീ രണ്ടു കുട്ടികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഒരാള്‍ക്ക് എന്റെ മകന്റെ പ്രായമാണ്. അവരുടെ പിതാവ് തയ്യല്‍ക്കാരനാണ്. തന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ആ പിതാവിന്റെ ഏറ്റവും വലിയ സ്വപ്‌നം. മികച്ച വിദ്യാഭ്യാസം നേടി മക്കളിലൊരാള്‍ ഡോക്ടറാകുന്നതും രണ്ടാമത്തേയാള്‍ മികച്ച നിലയിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.അദ്ദേഹത്തെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. മക്കള്‍ ആ സ്വപ്‌നം ഹൃദയത്തിലേറ്റി വളരുകയാണ്. ഭരണഘടനയുടെ അന്തസത്ത ഉള്ളിലുള്ളത് കൊണ്ടാണ് അവരങ്ങനെ പ്രതീക്ഷയോടെ ജീവിക്കുന്നത്.
Delhi
അലഹാബാദ് ഹൈകോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷ എംപിമാര്‍
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈകോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷ എം.പിമാര്‍. രാജ്യസഭ സെക്രട്ടറി ജനറലിന് പ്രതിപക്ഷ എം.പിമാര്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കി. കപില്‍ സിബല്‍, ജോണ്‍ബ്രിട്ടാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 55 പ്രതിപക്ഷ എം.പിമാരാണ് പ്രമേയത്തില്‍ ഒപ്പുവെച്ചത്.
കപില്‍ സിബലിന്റെ നേതൃത്വത്തിലാണ് നോട്ടീസ് രാജ്യസഭ സെക്രട്ടറി ജനറലിന് കൈമാറിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് വി.എച്ച്.പി പരിപാടിയില്‍ ജസ്റ്റിസ് യാദവ് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസംഗം വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര മൂല്യങ്ങളെ ലംഘിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
രാജ്യസഭാംഗങ്ങളായ കപില്‍ സിബല്‍, പി. ചിദംബരം, ദിഗ്വിജയ് സിങ്, എ.എ.പിയുടെ രാഘവ് ഛദ്ദ, തൃണമൂല്‍ കോണ്‍ഗ്രസിലെ സാഗരിക ഘോഷ്, സാകേത് ഗോഖലെ, ആര്‍.ജെ.ഡിയുടെ മനോജ് ഝാ, സി.പി.എമ്മിന്റെ ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ഒപ്പിട്ടിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ ജസ്റ്റിസ് ശേഖര്‍ യാദവ് നടത്തിയ പ്രസംഗം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ളതും ന്യൂനപക്ഷങ്ങള്‍ക്കെതിരെ പക്ഷപാതവും മുന്‍വിധിയും പ്രകടിപ്പിച്ചതിനും പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസംഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന്റെ ചുമതലകളില്‍ അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് മാറ്റം വരുത്തി.
പുതിയ ഉത്തരവ് പ്രകാരം 2010 വരെയുള്ള കേസുകളിലെ സിവില്‍ കോടതി ഉത്തരവുകള്‍ക്കെതിരായ ആദ്യ അപ്പീലുകള്‍ മാത്രമാകും ജസ്റ്റിസ് ശേഖര്‍ യാദവ് ഇനി കേള്‍ക്കുക. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസ്താവനയില്‍ അലഹാബാദ് ഹൈകോടതിയോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 days ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News1 month ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News1 month ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 days ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
You must be logged in to post a comment Login