സിമെന്റിനും കമ്പിക്കും വൻ വില വർധനവ്; സിമന്‍റിന് 130 രൂപയും കമ്പിക്ക് 13 രൂപയാണ് കൂടിയത്; നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കും

സംസ്ഥാനത്ത് സിമെന്റിനും കമ്പിക്കും വൻ വില വർധനവ്. സിമന്‍റിന് 130 രൂപയിലധികവും കമ്പിക്ക് 13 രൂപയാണ് കൂടിയത്. രണ്ട് ദിവസത്തിനിടെയാണ് ഇത്രയും വില വർധനവ്. ഇതോടെ നിർമാണ പ്രവർത്തികൾ നിർത്തിവയ്ക്കാനൊരുങ്ങുകയാണ് കരാറുകാർ. ഈ വർഷം തുടക്കത്തിൽ 50 കിലോയുള്ള ഒരു ചാക്ക് സിമന്‍റിന് 380 രൂപയായിരുന്നു ചില്ലറ വില. പിന്നീട് കമ്പനികൾ ഘട്ടംഘട്ടമായി വില കൂട്ടി. മാസങ്ങളോളം 400 രൂപയായിരുന്നു‌ വില. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന വിലക്കയറ്റവുമാണ്‌ വില വർധിപ്പിക്കാൻ കമ്പനികൾ നൽകുന്ന വിശദീകരണം.

Related posts

Leave a Comment