അര്‍ജന്റീനയുടെ ജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അപകടം; രണ്ടു പേര്‍ക്ക് പരിക്ക്

തിരൂര്‍ : കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ താനാളൂരില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. തിരൂര്‍ താനാളൂര്‍ ചുങ്കത്ത് വെച്ച് പടക്കം പൊട്ടി കണ്ണറയില്‍ ഇജാസ് (33) പുച്ചേങ്ങല്‍ സിറാജ് (31) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന ജയിച്ചതോടെ വിജയാഘോഷവുമായി ആരാധകര്‍ തെരുവില്‍ ഇറങ്ങിയത്. പടക്കം പൊട്ടിച്ചുകൊണ്ടായിരുന്നു ആഹ്ലാദപ്രകടനം നടത്തിയത്. ഇതിനിടെയാണ് വീര്യമേറിയ പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിയത്. തൊട്ടു അടുത്ത് നില്‍ക്കുകയായിരുന്ന ഇജാസിനും, സിറാജിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരുടെയും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

Related posts

Leave a Comment