ദുബായ് പ്രിയദർശിനിയുടെ ഈദ്.. ഓണം ആഘോഷം രമേശ്‌ ചെന്നിത്തല ഓൺ ലൈൻ വഴി ഉത്ഘാടനം ചെയ്തു.

യു എ യി ലെ പ്രമുഖ കലാ കായിക സാംസ്‌കാരിക സംഘടനയായ ദുബായ് പ്രിയദർശിനിയുടെ ഈ വർഷത്തെ ഈദ്.. ഓണം ആഘോഷം ബഹു. മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ്‌ ചെന്നിത്തല നൂതന സാങ്കേതിക രീതിയിൽ ഓൺ ലൈൻ വഴി ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ ശ്രീ സി മോഹൻദാസ് അധ്യക്ഷധ വഹിച്ച യോഗത്തിൽ ,കെ പി സി സി വൈസ് പ്രസിഡന്റ് പദ്മജ വേണുഗോപാൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ ഇ പി ജോണ്സൻ, രക്ഷാധികാരി ശ്രീ എൻ പി.രാമചന്ദ്രൻ, അഡ്വ ടി കെ ഹാശിഖ്, നദീർ കാപ്പാട് എന്നിവർ ആശംസാ പ്രസംഗം നടത്തി. ജനറൽ സിക്രട്ടറി മധു നായർ സ്വാഗതവും ശ്രീജിത് നന്ദിയും രേഖപ്പെടുത്തി.
ശ്രീ ശങ്കറിന്റെയും ശ്രീമതി ഷബ്‌ന നിഷാദിന്റെയും നേതൃത്ത്തിൽ പൂക്കള മത്സരം, ചിത്രരചനാ, ചെറു കുട്ടികൾ തൊട്ട് മുതിർന്നവർ വരെയുള്ളവർ പങ്കെടുത്ത തിരുവാതിര, ഒപ്പന, ഓണപ്പാട്ട്, മാപ്പിളപ്പാട്ട്, ഫാഷൻ ഷോ എന്നീ വിവിധ കലാ പരിപാടികൾ അരങ്ങേറുക്കുകയും ഉണ്ടായി.

ദുബായ് പ്രിയദർശിനി മുൻ ഭാരവാഹികളായ ബി പവിത്രൻ, മോഹൻ വെങ്കിട്ട്, ശിവകുമാർ, ബാബു പീതാംബരൻ. ദേവദാസ്, ഡോക്ടർ കെ പ്രശാന്ത്, ചന്ദ്രൻ മുല്ലപ്പള്ളി, പ്രമോദ്, സുനിൽ അരുവയ്, അനീസ്, നിഷാദ്, ലക്ഷ്മിദേവി രാമചന്ദ്രൻ, ശ്രീല മോഹൻദാസ് എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.

Related posts

Leave a Comment