ദക്ഷിണ ധ്രുവത്തിലേക്ക് ‘റോയൽ എൻഫീൽഡിന്റെ’ സാഹസിക യാത്ര

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോർ സൈക്കിൾ ബ്രാന്റായ റോയൽ എൻഫീൽഡ് 120 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ദക്ഷിണ ധ്രുവത്തിലേക്ക് മോട്ടോർ സൈക്കിളിൽ സാഹസിക യാത്ര സംഘടിപ്പിക്കുന്നു. 39 ദിവസം നീണ്ടു നിൽക്കുന്ന 770 കിലോമീറ്റർ യാത്ര നവംബർ 26 ന് അന്റാർട്ടിക്കയിലെ റോസ് ഐസ് ഷെൽഫിൽ നിന്ന് ആരംഭിക്കുന്നതാണ്. റോയൽ എൻഫീൽഡ് ഉദ്യോഗസ്ഥരായ സന്തോഷ് വിജയ് കുമാറും ഡീൻ കോക്സണുമാണ് റോയൽ എൻഫീൽഡ് ഹിമാലയനിൽ മഞ്ഞുകട്ട കളിലൂടെയുളള സാഹസിക യാത്രയിൽ പങ്കെടുക്കുകയെന്ന് ഐ ഷർ മോട്ടോഴ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സിദ്ധാർഥ ലാൽ പറഞ്ഞു. മഞ്ഞുകട്ടകളെ മറികടക്കാൻ പാകത്തിൽ മാറ്റങ്ങൾ വരുത്തിയ ഹിമാലയനാണ് യാത്രയ്ക്ക് ഉപയോഗപ്പെടുത്തുന്നത്. യാത്രയുടെ മുന്നോടിയായി കഴിഞ്ഞ വർഷം സെപ്തംബറിലും ഈ വർഷം ജൂലൈയിലുമായി ഒന്നും രണ്ടും ഘട്ടം പരീക്ഷണങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

Related posts

Leave a Comment