ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു

കൊച്ചി:യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡണ്ട് ജാസ്‌മോൻ മരിയാലയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹസമിതി അംഗം കെ എം പ്രസൂണും മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡണ്ട് കെ കെ ബാബുവും ചേർന്ന് പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മറ്റിയുടെ ജനറൽ സെക്രട്ടറി ബ്രോമിൽ രാജ്, യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ വൈസ് പ്രസിഡണ്ട് പോൾ ജോസ്, ജനറൽ സെക്രട്ടറിമാരായ നീനു ജോസ്, വിവേക് ചന്ദ്രൻ, സിയാദ് ഹനീഫ, വിബിൻ വര്ഗീസ്, കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ശരത് ഡിക്സൺ, വിൻസെന്റ് കെ എ, ജെൻസൺ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു

Related posts

Leave a Comment