സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച

കൊച്ചി:സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു.

ഈ മാർക്കിന്‍റെ അടിസ്ഥാനത്തിയിലായിരിക്കുംഫലംപ്രസിദ്ധീകരിക്കുക. cbse.gov.in, cbseresults.nic.in , results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.

Related posts

Leave a Comment