പാലക്കാട് : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ ഡമ്മി പരീക്ഷണം നടത്താൻ സി.ബി.ഐ. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിലും വീടിൻറെ പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്താൻ സി.ബി.ഐ നീക്കം. കുട്ടികൾ തൂങ്ങിനിന്ന മുറിയിൽ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കാണ് ഡമ്മി പരീക്ഷണം. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് വാളയാർ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസന്വേഷിക്കുന്നത്. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയ സി.ബി.ഐ പാലക്കാട് പോക്സോ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിട്ടുണ്ട്.
വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ ഡമ്മി പരീക്ഷണം നടത്താന്‍ സി.ബി.ഐ.
