നീറ്റ് പരീക്ഷയിൽ ഗുരുതര തട്ടിപ്പെന്ന് സിബിഐയുടെ കണ്ടെത്തൽ

നീറ്റ്​ പരീക്ഷയുമായി ബന്ധപ്പെട്ട്​ വലിയ അഴിമതി നടക്കുന്നുണ്ടെന്ന ക​ണ്ടെത്തലുമായി സി.ബി.ഐ. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അഡ്​മിഷന്‍ നല്‍കാമെന്ന്​ വാഗ്​ദാനം നൽകി വിദ്യാർത്ഥികളിൽ നിന്ന് 50 ലക്ഷം വീതം വാങ്ങിച്ച ശേഷം നീറ്റ് പരീക്ഷയുടെ ലിസ്റ്റിൽ ക്രമക്കേട് നടത്തി തിരുകി കയറ്റാനായിരുന്നു തീരുമാനം. മഹാരാഷ്​ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.കെ എഡ്യുക്കേഷന്‍ കരിയര്‍ ഗൈഡന്‍സ്​ സെന്‍ററും ഡയറക്​ടര്‍ പരിമള്‍ കോത്​പാലിവാറും കേസില്‍ പ്രതിയാണെന്നാണ്​ സൂചന. ഈ വിദ്യാർത്ഥികളിൽ നിന്ന് 50 ലക്ഷത്തിന്‍റെ ​ചെക്കും എസ്.എസ്​.എല്‍.സി, പ്ലസ്​ ടു സര്‍ട്ടിഫിക്കറ്റുകളും നേരത്തെ തന്നെ സ്ഥാപനം വാങ്ങിയിരുന്നു. നീറ്റ് യൂസര്‍ നെയിമും പാസ്​വേര്‍ഡും ശേഖരിച്ച്‌​ ഇതില്‍ കൃത്രിമം നടത്തിയ ശേഷം തട്ടിപ്പ്​ നടത്താന്‍ അനുയോജ്യമായ പരീക്ഷ സെന്‍റര്‍ ഇവര്‍ക്ക്​ തരപ്പെടുത്തി കൊടുക്കുകയും ചെയ്തു. പോലീസ് ചിലരുടെ അറസ്റ്റുകൾ രേഖപ്പെടുത്തിയതായി സൂചനകളുണ്ട്.

Related posts

Leave a Comment