പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു

തിരുവല്ലഃ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 75 വയസായിരുന്നു. അര്‍ബുദ രോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ഫെബ്രുവരില്‍ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ഭേദപ്പെട്ടെങ്കിലും അനുബന്ധ രോഗങ്ങളും അര്‍ബുദവും അദ്ദേ ഹത്തെ അലട്ടിയിരുന്നതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. പരുമലയിലെ സെന്‍റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 2.45ന് ആയിരുന്നു അന്ത്യം. ഭൗതിക ശരീരം ഇപ്പോള്‍ പരുമല പള്ളിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇന്നു രാത്രി കോട്ടയം ദേവലോകം അരമനയിലെത്തിക്കും. ിാളെ രാവിലെ വരെ ദേവലോകം അരമന ചാപ്പലില്‍ വയ്ക്കുന്ന മൃതദേഹം നാളെ രാവിലെ എട്ടിന് പ്രത്യേകം തയാറാക്കിയ പന്തലിലേക്കു മാറ്റും. ഉച്ച കഴിഞ്ഞു മൂന്നിനു ഖബറടക്കും.

പൗരസ്ത്യ ദേശത്തിന്‍റെ ജനകീയനായ ആധ്യാത്മാകാചാര്യനെയാണ് നഷ്ടമായിരിക്കുന്നത്. സഭാ ഭരണത്തിലും പള്ളിഭരണത്തിലും സ്ത്രീകള്‍ക്കു പങ്കാളിത്തം അനുവദിച്ചു കൊടുത്തതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ഭരണപരിഷ്കാരം. 1946 august 30 ന് തൃശൂര്‍ കുന്നംകുളം മാങ്ങാട്ട് ഗ്രാമത്തിലാണ് ജനനം. പിതാവ് കൊള്ളത്തൂര്‍ ഐപ്പ്. അമ്മ പുലിക്കോട്ടില്‍ കുഞ്ഞീറ്റ.

പഴിഞ്ഞി ഗവണ്മെന്‍റ് ഹൈസ്കൂളിലായിരുന്നു പത്താംക്ലാസ് വരെ വിദ്യാഭ്യാസം. പിന്നീട് തൃശൂര്‍ സെന്‍റ് തോമസ് കോളെജ്, കോട്ട‌യം സിഎംഎസ് കോളെജ് എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം. കോട്ടയം ദേവലോകം വൈദിക സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസത്തിനു ശേഷം 1972 ല്‍ ശെമ്മാശനായി. 1982 ല്‍ മേല്‍പ്പട്ടം സ്വീകരിച്ചു. ല്‍ പുതിയകാവ് സെന്‍റ് മേരീസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ എപ്പിസ്കോപ്പയായി. 2006 october 12nu ആണ് മലങ്കര അസോസിയേഷന്‍ അദ്ദേഹത്തെ നിയുക്ത കതോലിക്കയായി വാഴിച്ചത്. ദിതിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 2010 നവംബര്‍ ഒന്നിന് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍റെ ചുമതലയേറ്റു.

കാലം ചെയ്ത പിതാവിനോടുള്ള ആദരസൂചകമായി സഭയുടെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ദേവലോകം അരമനയില്‍ നിന്ന് അറിയിച്ചു. ആധ്യാത്മിക, ഭൗതിക, രാഷ്‌ട്രീയ, സാംസ്കാരിക മേഖലകളിലുള്ളവര്‍ അനുശോചിച്ചു

Related posts

Leave a Comment