ഉമ്മന്‍ ചാണ്ടി പോസ്റ്റര്‍

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ദ അണ്‍നോണ്‍ വാരിയര്‍ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ റിലീസ് ചെയ്യുന്നു. ചാണ്ടി ഉമ്മന്‍, സംവിധായകന്‍ മക്ബല്‍ റഹ്‌മാന്‍ നിര്‍മാതാക്കളായ ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ സമീപം.

Read More

അനധികൃത സ്വത്ത്ഃ തച്ചങ്കരിക്കെതിരേ അന്വേഷണം തുടരും

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി ജി പി ടോമിൻ ജെ തച്ചങ്കരിക്കെതിരേ സർക്കാർ പ്രഖാപിച്ച അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സർക്കാർ തീരുമാനത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോമിൻ തച്ചങ്കരി നൽകിയ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത് . ഒമ്പത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ സർക്കാർ തുടർ അന്വേഷണം പ്രഖാപിക്കുകയായിരുന്നു. വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ പാകപ്പിഴകൾ ഉണ്ടെന്ന് കാണിച്ചായിരുന്നു തച്ചങ്കരിയുടെ പരാതി

Read More

ഒറ്റമുറിയിലെ ഒളിജീവിതത്തിനു വിട, ഇനി അവര്‍ തെളിഞ്ഞു ജീവിക്കും

പാലക്കാട്: അടച്ചിട്ട ഒറ്റമുറിയില്‍ നിന്നു സാജിത പുറത്തിറങ്ങി. ഇനി റഹമാനോടൊപ്പം തെളിഞ്ഞു ജീവിക്കും. റഹ്മാനും സാജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്തു മണിക്ക് നെന്മാറ സബ് രജിസ്റ്റാർ ഓഫീസിലാണ് വിവാഹം നടന്നത്. തന്‍റെ വീട്ടിലെ ഒറ്റമുറിയിൽ റഹ്മാന്‍ ആരുമറിയാതെ പത്തുകൊല്ലം സാജിതയെ ഒളിവിൽ പാർപ്പിച്ച സംഭവം വലിയ ചർച്ചയായിരുന്നു. വിവരം പുറത്ത് വന്നതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവിൽ താമസിച്ചതെന്നായിരുന്നു സജിതയുടെ മൊഴി. കാണാതായ റഹ്മാനെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വഴിയിൽ വച്ച് ബന്ധുക്കൾ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ റഹ്മാനൊപ്പം സാജിദയെയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയിൽ താമസിച്ചെന്ന വിവരം പുറത്തു വരുന്നത്. 10 വര്‍ഷത്തോളം സ്വന്തം വീട്ടില്‍ യുവതിയെ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിന്റെ കഥ…

Read More

ഗുരുവായൂരില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനംഃ ഹൈക്കോടതി രേഖകള്‍ തേടി

കൊച്ചി:ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശം ഉണ്ടായിട്ടും നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമർശിച്ചു. എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും. മൂന്ന് കല്യാണ മണ്ഡപത്തിൽ ഒന്ന് ഈ കല്യാണത്തിന്…

Read More

അച്ചടക്കം ലംഘിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ല: സുധാകരന്‍

കെപി അനില്‍ കുമാറിനെ പുറത്താക്കിയതിനു വിശദീകരണം തിരുവനന്തപുരം: ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. കെ.പി. അനില്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനു വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് അനില്‍കുമാറിന് നിരാശാബോധം ബാധിച്ചിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം ഒരു ആവശ്യം പാര്‍ട്ടി ഘടകങ്ങളില്‍ നിന്നോ, നേതാക്കളില്‍ നിന്നോ ഉയര്‍ന്ന് വന്നില്ല. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപി അനില്‍കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഉന്നത പദവികള്‍ വഹിച്ച വ്യക്തിയാണ് അനില്‍കുമാര്‍. ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് കാണിക്കാന്‍ ബാധ്യതപ്പെട്ട കെപി അനില്‍കുമാറിനെപ്പോലുള്ള നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ നിരുത്തരവാദപരമായ പ്രതികരണം ഗുരുതരമായ അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നത്.…

Read More

ഡാങ്കെയ്ക്കെതിരേ കാനം വാളെടുക്കുമ്പോള്‍

മൂന്നാം കണ്ണ് സി.പി. രാജശേഖരന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിലയിടത്തെങ്കിലും ഇടതുമുന്നണിക്കുണ്ടായ അപചയവും അതില്‍ സിപിഐക്കുള്ള ആത്മരോദനവുമാണ് ഈ ദിവസങ്ങളില്‍ പുറത്തുവരുന്ന സിപിഐയുടെ പാര്‍ട്ടി വിശദീകരണ റിപ്പോര്‍ട്ടില്‍ കാണുന്നത്. ‘അന്തം വിട്ടാല്‍ പ്രതി എന്തും ചെയ്യും’ എന്ന കാട്ടുനീതി മാതൃകയില്‍, സ്വന്തം പാര്‍ട്ടിയുടെ താത്വികാചാര്യന്‍ എസ്.എ. ഡാങ്കെയെപ്പോലും തള്ളിപ്പറയാന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തയാറായി എന്നതാണ് ഈ റിപ്പോര്‍ട്ടിലെ വാര്‍ത്താ കൗതുകം. ആരാണ് എസ്.എ ഡാങ്കെ എന്നോ എന്തിനായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പാര്‍ട്ടി പിളര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്ന പുതിയ പാര്‍ട്ടി ഉണ്ടായതെന്നോ കാനത്തിനെ ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. പക്ഷേ, അഭിനവ രാഷ്‌ട്രീയ അസ്തിത്വത്തിനു വേണ്ടി ആരും ആരെയും തള്ളിപ്പറയുന്നത് ഒട്ടും അഭിമതമല്ല. കാനത്തിനെപ്പോലൊരാള്‍ പ്രത്യേകിച്ചും. കേരളത്തിലെ ഇടതുഭരണവും ആര്‍എസ്എസും കേരളത്തിലെ പോലീസില്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍…

Read More

പശുവിനെ കറന്ന് പണികിട്ടി നടി ; പൊങ്കാലയുമായി സോഷ്യൽമീഡിയ

ചെന്നൈ : നടി നിവേദ തോമസ് തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ മൃഗസംരക്ഷണ പ്രവർത്തകരുടെ ഉൾപ്പടെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.ഇൻസ്റ്റാഗ്രാമിൽ നടി ഒരു ഫാമിലെ പശുവിനെ കറക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. പശു ശാന്തമായി നിൽക്കുമ്പോൾ, നിവേദ പാൽ കറക്കുന്നത് തുടരുന്നു. ഒരു പാത്രം നിറയെ കറന്ന പാൽ പ്രേക്ഷകരെ ഉയർത്തി കാണിച്ചിട്ട്, പിന്നീട് താരം ഉണ്ടാക്കിയ ഒരു കപ്പ് കാപ്പി വീഡിയോ വൈറലായതിനെ തുടർന്ന് വിമർശനങ്ങളുടെ ബഹളമായിരുന്നു. ഒട്ടേറെ പേർ താരത്തിന്റെ പോസ്റ്റിൽ, മൃഗങ്ങളെ ചൂഷണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നുവെന്ന് കമന്റുകൾ ചെയ്തു. രാജ്യത്തെ പ്രമുഖ കാലാവസ്ഥാ-മൃഗ സംരക്ഷണ പ്രവർത്തകയായ ദീപ്‌സി പീലയുടെ കമന്റിന് പിന്നാലെ പല മൃഗ സംരക്ഷണ പ്രവർത്തകരും രംഗത്തെത്തി. നിവേദ ചെയ്തത് സിനിമകളിലെ സ്ത്രീവിരുദ്ധമായ ചിത്രീകരണങ്ങൾക്ക് സമാനമാണെന്നും . കെട്ടിയിട്ട പശുവിനെ കറക്കുന്നതും അതിനുശേഷം ഒരു കപ്പ് കാപ്പി ഉണ്ടാക്കുന്നതും മൃഗങ്ങൾക്കെതിരായ…

Read More

റിസബാവയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

ഇരുപത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രമായി പ്രേക്ഷക മനസില്‍ കുടിയേറിയ കലാകാരനായിരുന്നു റിസബാവ. നാടകവേദിയിൽ തിരക്കുള്ള നായക നടനായി തിളങ്ങി നിൽക്കുന്ന സമയത്താണ് റിസബാബ സിനിമയിലേക്ക് ചുവടു മാറ്റുന്നത്.വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയ മികവ് തെളിയിച്ച നൂറ്റി അൻപതോളം സിനിമകൾ . ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിവുറ്റ ആ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Read More

ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുകത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ചടങ്ങില്‍ പങ്കെടുത്തു. രാജിവച്ച മുഖ്യന്ത്രി വിജയ് രൂപാണിക്കു പകരമാണ് പുതിയ മുഖ്യമന്ത്രി അധികാരത്തില്‍ വരുന്നത്. ഇന്നലെ ഗാന്ധിനഗറിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗമാണു പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. കേന്ദ്ര നിരീക്ഷകന്‍ നരേന്ദ്ര സിംഗ് തോമറുടെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ കുറേ നാളായി ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിലനിന്നു വന്ന അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് വിജയ് രൂപാണി രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അനുകൂലിക്കുന്നവര്‍ ചേരിതിരിഞ്ഞ പോരടിച്ചതോടെ കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു. രൂപാണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു തെരഞ്ഞെടുപ്പ് നേരിടാനാവില്ലെന്നായിരുന്നു വിമതരുടെ വിമര്‍ശനം. ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തില്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം…

Read More

യുഡിഎഫ് ഒരുക്കിയ ചികിത്സാ സൗകര്യങ്ങള്‍ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

കോന്നി മെഡിക്കല്‍ കോളെജിലെ അത്യാഹിത വിഭാഗം, ഐപി വിഭാഗങ്ങള്‍ തുറന്നില്ല കൊല്ലം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തു സംസ്ഥാനത്തു തുടങ്ങിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പലതും കഴിഞ്ഞ ആറുവര്‍ഷത്തെ പിണറായി ഭരണത്തില്‍ താറുമാറായി. പത്തനംതിട്ട ജില്ലയിലെ കോന്നി, ഇടുക്കി, പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളാണ് സൗകര്യങ്ങളൊന്നുമില്ലാതെ കോവിഡ് കാലത്തു പോലും നോക്കുകുത്തിയായത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണം തുടങ്ങി, പ്രവര്‍ത്തന സജ്ജമായ കോന്നി മെഡിക്കല്‍ കോളെജില്‍ ഈ മാസം പതിനൊന്നിന് അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങുമെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നത്. എന്നാലിപ്പോള്‍ പേരിനു മാത്രമുള്ള ഒപി മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ് കാലത്തു തുടങ്ങിയ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളുടെ അവസ്ഥയും ഇതാണ്. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം തുടങ്ങില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് പറയുന്നത്. കൊവിഡ്, നിപ…

Read More