‘എന്തിനാണ് രണ്ട് മനുഷ്യർ ആലോചിച്ചെടുത്ത തീരുമാനത്തെ, അവരുടെ പ്രണയത്തെ പലരും ഇത്തരത്തിൽ സമീപിക്കുന്നത്…?’ ; ലേഖനം വായിക്കാം

നീനു എം രണ്ട് മനുഷ്യർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോഴും, പ്രണയത്തിലായിരിക്കുമ്പോഴുമെല്ലാം കേൾക്കുന്ന ചില സംസാരങ്ങളുണ്ട്. • വിവാഹത്തിന് പോയി വരുമ്പോൾ ചിലർ -‘ആ പെങ്കൊച്ചിനെ കാണാൻ എന്തൊരു ഭംഗിയാ ചെക്കൻ പോര അവൾക്കൊട്ടും ചേരില്ല..•’ഏതെങ്കിലും സിനിമ നടന്മാരോ നടിമാരോ വിവാഹം കഴിക്കാൻ പോകുന്നവരെ കാണുമ്പോൾ പലരും – അവളെ /അവനെ കാണാൻ ഒട്ടും കൊള്ളില്ല ഇതിലും നല്ല എത്ര പേരുണ്ട് തീരെ ചേർച്ചയില്ല.•ഇവർ തമ്മിൽ എങ്ങനെ പ്രണയത്തിലായത് ചെക്കനെക്കണ്ടാൽ ഒത്തിരി വയസ്സ് തോന്നിക്കുന്നുണ്ട്•’അവന്റെ കല്യാണം ഇന്നലെ കഴിഞ്ഞു ഫോട്ടോ കണ്ടില്ലേ നീ, പെണ്ണ് അവനെക്കാൾ നീളമുണ്ട് പോരാഞ്ഞിട്ട് നിറവും ഇല്ല.’•’ഇന്നലെ ഞാനൊരു കല്യാണത്തിന് പോയില്ലാരുന്നോ ചെക്കൻ മെലിഞ്ഞിട്ട പെണ്ണ് നല്ല തടിയാ എങ്ങനെ കണ്ടിഷ്ടപ്പെട് ആവോ… ഇനി ഡെലിവറി കൂടി കഴിഞ്ഞാൽ എന്തായിരിക്കും…’ ഇത്തരം സംസാരങ്ങളിങ്ങനെ തുടർന്നുകൊണ്ടേയിരിക്കുമ്പോഴും പലപ്പോഴായി കേട്ടു മടുത്തത് കൊണ്ടും പറയാനാഗ്രഹിക്കുന്നു.എന്തിനാണ് രണ്ട് മനുഷ്യർ…

Read More

ഓർമ്മപ്പൂക്കൾ-ഇന്ദുജ പ്രവീൺ ; കവിത വായിക്കാം

ഓർമ്മപ്പൂക്കൾ – ഇന്ദുജ പ്രവീൺ ഓർമ്മകൾ മാറാല കെട്ടും ചുവരുകൾഓർക്കവേ ചിത്രങ്ങൾ മാഞ്ഞു പോകേ…ചിന്തകൾ ചില്ലുകൊട്ടാരങ്ങളെന്നുടെചെമ്പനീർ പൂപോലടർന്നു വീണു…വാതില്പടിയിൽ നനുത്ത സ്മേരത്തോടെവാചാലയായതും ഓർമ വന്നു..മാണിക്യവീണതൻ ശ്രുതിയിടറുമ്പോളും മാനത്തെ മാരിവില്ലോർത്തിരുന്നു…തെല്ലൊന്നിടറിയ വാക്കുമായ് മോഹങ്ങ –ളെന്തിനോ വാചാലരായിരുന്നു..ഇല്ലെന്നു ചൊല്ലുവാനാകാതെ കണ്ണുകൾ വല്ലാത്തിളകിത്തിരഞ്ഞിരുന്നു…പാട്ടും മൊഴികളും നേർത്ത രാഗങ്ങളുംകൂട്ടമായ് മന്ദം നടന്നു പോകേ..പോയകാലത്തിന്റെ ഗന്ധവും പെറിയാപൂമുഖം പാതയെ നോക്കി നിൽക്കേ…ആരുവരുമിനിയാരുതിരയുമീ..മാറാലയൊക്കെയും പേറി നിൽക്കേ..ഓടിത്തളർന്നു കിതച്ചു വീഴുന്നൊരെൻഓമനപൈതലിൻ കൊഞ്ചലാലേ..ഓർക്കുവവാനിനിയെത്രയോർമ്മകൾതൂവെണ്ണ തൂവും കുടം പോൽ തുളുമ്പി നിന്നു…

Read More

“ചില എഴുത്തുകുത്തുകൾ” – ഡോ. ഷോളി എസ് ; കവിത വായിക്കാം

ചില എഴുത്തുകുത്തുകൾ – ഡോ. ഷോളി ഞാനെന്റെ വായനക്കാരോട് ചില എഴുത്തുകുത്തുകൾ പങ്കുവയ്ക്കട്ടെ..നിങ്ങൾ കരുതിയേ ക്കാം.. കവയത്രിയുടെ വാക്കുകൾക്കു വേണ്ടത്ര ധ്വനിതലം പോരല്ലോ എന്ന്…വാക്കുകളുടെ വക്കുകൾ ചുളുങ്ങിപ്പോയിരിക്കുന്നു എന്നതിൽസഹൃദയർ എന്നോട് സദയം ക്ഷമിക്കുമല്ലോ..എന്റെ ഹൃദയത്തിന്റെ വാതിലുകൾ തുറക്കുന്നതും അടയുന്നതും ഇന്ന് ആരും അറിയാറില്ല..ഞാനതിന്റെ വിജാഗിരികളിൽ കുറച്ച് എണ്ണയൊഴിച്ചു…പരാതികൾ പിൻവലിച്ചു ഞാനതിന്റെ കൊളുത്തുകൾ ഇളക്കിക്കളഞ്ഞു..അതുകൊണ്ടായിരിക്കണംകാറ്റും മഴയുമുള്ള രാത്രികളിൽഎനിക്ക് ആരുമറിയാതെമഴ നനയാൻ കഴിയുന്നത്..ഞാനെന്റെ പ്രിയപ്പെട്ടവനോട്ഒരുമിച്ചൊരു യാത്ര കൂടി വേണമെന്ന് പറഞ്ഞതുംഅതുകൊണ്ട് തന്നെയാണ്..എനിക്ക് എന്റെ എല്ലാ അന്തസ്സോടും കൂടിഒരു യാത്ര കൂടി പോകാനുണ്ടായിരുന്നു.എന്നിട്ട്, മിണ്ടാതെ, ആരോടും പറയാതെ, അവനെ അവന്റെ പ്രിയപ്പെട്ടവളെ ഏൽപ്പിച്ച്ഒറ്റക്കൊരു യാത്ര പോകണം..എനിക്ക് വേണ്ടി മാത്രം..എനിക്കറിയാമായിരുന്നുനീയൊരിക്കലും എന്റേതല്ലെന്നു..എന്റെയുള്ളിൽ ഞാൻ നിന്നെ പൂട്ടിയിട്ടുകളയുമെന്ന്നീ ഭയക്കുന്നത് നിന്റെ പതറിയ ആലിംഗനങ്ങളിൽ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു..അത് നീയറിയാതെ ഞാൻ സൂക്ഷിച്ചത്നീ സന്തോഷത്തോടെ യാത്രയാകുന്നത് കാണാനാണ്..കൊളുത്തുകളില്ലാത്ത,ഉറക്കെ കരയാൻ കഴിയാത്തഎന്റെ ഹൃദയത്തിന്റെ വാതിലുകൾ ശക്തമായ കാറ്റിൽപറിഞ്ഞുപോയേക്കാം..പൊട്ടിയടർന്ന അമ്പലമണിനിശ്ശബ്ദതയുടെ…

Read More

കട്ടൻ കാപ്പി – ഷീബ പി പി ; കവിത വായിക്കാം

           ഒന്നു തിരിഞ്ഞു നോക്കുമ്പോൾചിലപ്പോൾ തോന്നുംജീവിതം ഒരു കട്ടൻ കാപ്പി പോലാണെന്ന്. ചറ പറ പെയ്യുന്ന മഴയിൽനനുത്ത് വിറച്ചിരിക്കുമ്പോൾഊതിയൂതിക്കുടിക്കുവാനായ്ആഗ്രഹിച്ചു കിട്ടിയഒരു കട്ടൻ കാപ്പി. വെല്ലത്തിന്റെ മധുരംരസമുകുളങ്ങളെ തഴുകിതാഴോട്ടിറങ്ങുമ്പോൾചെറു ലഹരി സിരകളെ ഉണർത്തുംമനസ്സിലൊരുൻമേഷംതളിർക്കൊള്ളും. എന്നാൽ ചിലപ്പോൾ,നാവിൽ കൊതിയൂറിമുത്തിക്കുടിക്കുവാൻചുണ്ടോടു ചേർത്തിട്ടുംകഴിയാതെമഴയുടെ കലക്കൻ വെള്ളത്തിലേക്ക്നിർദ്ദയം മറിച്ചു കളയേണ്ടി വരാം : മറിച്ചു കളഞ്ഞ മധുരംനനഞ്ഞും ഉണങ്ങിയുംപൂത്തും തണുത്തുംരൂപാന്തരപ്പെടവേഎത്ര നന്നായെന്ന് ചിലപ്പോൾ തോന്നാം; എന്നാൽ ചില നേരങ്ങളിൽമധുരത്തിനു മേൽ ഒരായിരംഎറുമ്പുപല്ലുകൾആഴ്ന്നിറങ്ങുന്ന വേദന അനുഭവപ്പെടാംഅപ്പോൾ മനസ്സ്,ആവി പറക്കുന്ന ഒരു കട്ടൻ കാപ്പിക്കായ്വെറുതേ കൊതിച്ചു കൊണ്ടിരിക്കും. അതുമല്ലെങ്കിൽകട്ടൻ കാപ്പിക്കുമേൽനിസഹായമായ , പക്വമായഒരു പുഞ്ചിരി സമ്മാനിച്ചിട്ട്നമ്മൾ യാത്ര തുടരും..   

Read More

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ജോർജ് ഓണക്കൂറിന്

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ജോർജ് ഓണക്കൂറിന്. ആത്മകഥയായ ‘ഹൃദയരാഗങ്ങൾ’ക്കാണ് പുരസ്കാരം. ബാലസാഹിത്യ വിഭാഗത്തിൽ രഘുനാഥ് പലേരിക്കാണ് പുരസ്കാരം. ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയാണ് പുരസ്കാരം നേടിക്കൊടുത്തത്. ‘ജക്കരന്ത’എന്ന കൃതിയിലൂടെ  നോവലിസ്റ്റ് മോബിൻ മോഹൻ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അർഹനായി.

Read More

എൻ ഓർമ്മയിൽ-ദൗലത്ത്. എം ; കവിത വായിക്കാം

എൻ ഓർമ്മയിൽ – ദൗലത്ത്. എം ഭൂവിൽ തനിച്ചാക്കിപോകയാണോ ……… വേർപാടിൻ നോവുകൾഹൃത്തിൽ തറക്കുന്നു കൂരമ്പുകളായ്. പുഞ്ചിരിയാൽ ചാലിച്ചമൊഴിതൻ ഒലികൾമുകരിതമാംമനോരഥത്തിൽ സൗഹ്യദമേകികഴിഞ്ഞോരാദിനങ്ങൾകൊഴിഞ്ഞതറിഞ്ഞില്ല. ചില്ലിട്ടടച്ച കിളി കൊഞ്ചലുകൾഉണർത്തുന്നു അകതാരിൽഗതകാല സ്മരണകൾ . അകലെയാണെങ്കിലും പരിഭവമില്ലിനിതുടരുമീനോവുതൻഗദ്ഗദങ്ങൾ. വൃഥാ മോഹമാം ചക്രവാളത്തിൽഅസ്ഥമിച്ചിതായെൻപാഴ്കിനാകൾ. ഉപഹാരത്തിൻ അശ്രു കണങ്ങൾ പൊഴിക്കുമീ വേളയിൽ. തവ സ്മരണക്കായ് ചൊരിയുമീരടികളാം പുഷ്പാഞ്ചലികൾ…

Read More

ഒരില-വിഷ്ണു മൃണാളിനി ജയൻ ; കവിത വായിക്കാം

ഒരില വറ്റി വരണ്ട രാത്രിയിൽരക്തം ഊറിയൂറ്റിമിഴിച്ച കണ്ണിൽ തെളിനീർ കെടാതെ ഇറ്റുനീലച്ച രാത്രിയിലെ രണ്ടാകാശങ്ങൾ കൂട്ടിയിടിച്ചു,അന്നേരം മനസ്സിലാരോ ഒച്ചക്കൂട്ടിഈ രാത്രികൾക്കപ്പുറവും ജീവനുദിക്കും, ഇരുണ്ട് പകലാവും,ഇഴഞ്ഞു നീറും,മറന്ന് ജനിച്ചുയരും പിന്നെ വീണ്ടും വരണ്ട് പൊട്ടും,പൊട്ടിയ അസ്ഥികൾക്കിടയിലൂടെ ഒരില പടർന്ന് കയറും..നീളെ നീളെ സമയം സമയത്തെ കാർന്ന് തിന്നു.കത്തിയ വെട്ടം ഭൂമിയെ മൂടി മുറുക്കിദൂരെ വെറുതെ ഒരിലയിങ്ങനെ കരിഞ്ഞു കിടന്നു.

Read More

നാമിടങ്ങൾ- ജ്യോതിശ്രീ ; കവിത വായിക്കാം

വിസ്മൃതിയുടെ പുതപ്പിടാതെ എന്നിൽ ചേർത്തു വെയ്ക്കാം..നാമിടങ്ങളിലേക്കൊരു യാത്ര പോകാം…അവിടെ നമ്മെ തഴുകി മതിയാവാത്തൊരുകാറ്റുണ്ട്..പുൽകിത്തീരാത്ത തിരകളും…നിനക്കായ് നീട്ടാൻ വയലറ്റ് പൂക്കൾ പൊഴിക്കുന്ന ആകാശക്കീറുകളുണ്ടെനിക്ക്…നിറക്കൂട്ടുകൾ കടം നൽകിയ മഴവിൽച്ചുമരുകളുംഅസ്തമിക്കാൻ മടിക്കുന്ന പകലുകളുമുണ്ട്..നമുക്കിടയിലെവർണവും മതവും മതിലുകളും കടലാഴങ്ങളിലേക്ക് പതിക്കട്ടെ..ഈ മണൽപ്പരപ്പുകളിൽ എനിക്കും നിനക്കും മാത്രമായൊരു പ്രണയകാവ്യം കുറിക്കാം..കടലിരമ്പങ്ങളിലേക്ക് ചെവിയോർക്കാം..മിഴികളിൽ നിന്നെ മാത്രം ഒപ്പിയെടുക്കാം..തിരകൾ മായ്ക്കാത്ത മണൽപ്പരപ്പിൽ കോറിയിടാം..ഓർമയുടെ ജനൽപ്പാളികളിൾ പാടാൻ കൊതിച്ച പാട്ടിന്റെ ഈരടികൾ തിരയാം..കടലിന്റെ വിരിമാറിൽ കാലങ്ങൾ മറന്നു നമുക്കു പുണരാം..പവിഴപ്പുറ്റുകളിലും ചിപ്പികളിലും നീ നിന്റെ പ്രണയം തിരയുമ്പോൾ..തണുത്ത തിരകൾക്കു ഞാൻ നിന്റെ പേരിടാം..തിരയൊടുങ്ങാത്ത തീരങ്ങളിൽ നമുക്കൊരു കളിമൺശിൽപ്പമാകാം..കാലങ്ങൾ നമ്മുടെ പ്രണയത്തിൽ തീ പടർത്തട്ടെ

Read More

പേടി- നിബിൻ കളളിക്കാട് ; കവിത വായിക്കാം

ആരുമില്ലാത്ത രാത്രി പാലച്ചുവട്ടിലേക്ക്വേറിട്ട ഗന്ധത്തിലൊന്നു നോക്കവേവെള്ളയണിഞ്ഞതാ നിൽക്കുന്നൊരുത്തി, വെള്ളയാണവൾക്ക് ചേലെന്നു ചൊല്ലുവാൻകണ്ണിലീക്ഷണമെത്തിയ വെള്ളെഴുത്ത്‌മാറാതെ ഒറ്റക്ക് നോക്കുവാനാകുമോ ? ചാരെ നിന്നവളെ നോക്കി നിൽക്കാൻഅകലമുണ്ടോ കുറയുന്നു പാതയിൽ ,പേടിയല്ലെനിക്കവളുടെ പേരുകേൾക്കാൻപ്രശ്നത്തിലവളുടെ ഭാഷയറിവില്ലെനിക്ക്, എന്തിനു പോരാതെ നിയമക്കുരുക്കിൽനോക്കിനിന്നീടുകിൽ നിത്യവും കോടതി-വാസം നിശ്ചയമെന്നോതുന്നു മാനസം കാടുകേറുന്ന ചിന്തകൾക്കവസാനംപേടിയില്ലാതെ പിന്തിരിഞ്ഞു ഞാൻ ,മഞ്ഞു കൊള്ളാതിരിക്കാനൊരു കുതിപ്പിന്വീടിന്റെ മുറിയടച്ചു പുതച്ചു മയങ്ങി,ഒന്നുമൊന്നും ചൊല്ലി കുറ്റപ്പെടുത്തേണ്ട –പേടിയില്ലെനിക്കു സത്യത്തിൽ അൽപ്പവും

Read More

പട്ടിണിയുടെ മഹാരാജൻ-വേണുഗോപാൽ പേരാമ്പ്ര ; കഥ വായിക്കാം

പട്ടിണിയുടെ മഹാരാജൻ– വേണുഗോപാൽ പേരാമ്പ്ര പള്ളിക്കൂടത്തിലെത്തിയത്.തലക്കുള്ളിൽ ആരോ മഴുകൊണ്ട് വെട്ടിപ്പൊളിക്കുന്നു.ഒന്നാം പിരിയഡ് തന്നെ രാജൻ്റെ തലഡസ്കിലമർന്നു. ഹാജർ കഴിഞ്ഞ് മാസ്റ്റർ ചോദ്യപരമ്പരയ്ക്ക്വട്ടം കൂട്ടി. പറഞ്ഞു. അവൾ ക്ലാസിലെ ഹാസ്യ രാജ്ഞിയാണ്. തുടങ്ങിയിട്ടേയുള്ളൂ. “അതോ സാർ” – ലക്ഷ്മിയും നിലയുറപ്പിച്ചു. ” മൂന്ന് കൊല്ലം മുമ്പ് 1977 “ ” അതിന്?” “അന്ന് രാജേട്ടൻ അഞ്ചാം ക്ലാസിൽ ഫസ്റ്റ്ഇയർ” “അതുകൊണ്ട്?” .” ഇപ്പോൾ അദ്ദേഹം നാലാം കൊല്ലം;എൻ്റെ ഉത്തരം കൃത്യമല്ലേ സാർ?” “ഇരിക്കെടി അവിടെ!” രാജാധിരാജൻ്റെ അത്താഴം കടലപ്പിണ്ണാക്കാണ് സാർ…” മൊയ്തീനുംമോശമാക്കിയില്ല. “ചെറ്റക്കുടിലിലാണോ രാജാധിരാജൻവാഴുന്നത്?” ചാരുലതയ്ക്ക് ചിരിയടക്കാൻ കഴിയുന്നില്ല. ” മതി, ഇനിയാരും രാജനെ കളിയാക്കരുത്”-മാഷ് അന്ത്യശാസനം കൊടുത്തു. ” ശരിയാണ് മാഷേ, രാജൻ്റെ അച്ഛനുംഅമ്മയും ചത്തുപോയെന്ന് ഉമ്മ പറഞ്ഞിന് “ജമീല സഹതാപക്കാരിയായി. സാറിന് മൊത്തം കാര്യങ്ങൾ കൈവിട്ട് പോയത് പോലെ തോന്നി. അദ്ദേഹം തലചരിച്ച് രാജനെ നോക്കി.…

Read More