കൊല്ലം: കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന് അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. ചാത്തന്നൂര്‍ മുന്‍ എംഎല്‍എ കൂടിയാണ് പ്രതാപവര്‍മ്മ തമ്പാന്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2022 ഓഗസ്റ്റ് 05 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കിയിൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപ്പെടുന്ന...
പാലക്കാട് : മഴതുടരുന്നതിനാലും നാളെ അതി തീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലുമായി കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ(ആഗസ്റ്റ് 5)പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ...
തിരുവനന്തപുരം: കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റു. എറണാകുളം ജില്ലാ കളക്ടറായിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പി.ഐ ശ്രീവിദ്യയുടെ ഇന്റര്‍ കേഡര്‍ ഡെപ്യൂട്ടേഷന് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജാഫര്‍ മാലിക് നിയമിതനായത്. നിലവില്‍ സ്റ്റേറ്റ്...
ഇടുക്കി : കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. അവധി...
തിരുവനന്തപുരം: മുഹറം അവധി ഓഗസ്ത് ഒമ്പതിന് പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്ത് എട്ടിനായിരുന്നു. എന്നാൽ ഓഗസ്റ്റ് 8 പ്രവൃത്തി ദിവസമായി തുടരും.
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പമ്പ, ശബരിമല മേഖലകളില്‍ വരും മണിക്കൂറുകളിൽ ശക്തമായ മഴയുടെ സാധ്യത പ്രവചിക്കുന്നതിനാലും ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയില്‍നിന്നും...
കൊച്ചി: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അവധി പ്രഖ്യാപനത്തിന് മാര്‍ഗരേഖകളടക്കം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ കളക്ടര്‍ രേണു രാജിനോട് റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയിലുണ്ട്....
തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് ഏഴോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും, ഷീയർ സോണിന്റെയും, അറബികടലിൽ പടിഞ്ഞാറൻ കാറ്റ്...
പത്തനംതിട്ട : ആങ്ങമൂഴി-കക്കി- വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. തടസം നീക്കുന്നതിന് ജെസിബി ഉപയോഗിച്ച് പൊതുമരാമത്ത് നിരത്തുവിഭാഗം ശ്രമം...