പരീക്ഷയിൽതോറ്റ എസ്എഫ്ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വഴിവിട്ട സഹായവുമായി കാലടി സർവകലാശാല; മത്സരിക്കാത്ത ഇനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും

കാലടി: പരീക്ഷയിൽ തോറ്റ എസ്എഫ്ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വഴിവിട്ട സഹായവുമായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. സർവ്വകലാശാല കലോത്സവത്തിൽ മത്സരിക്കുകപോലും ചെയ്യാത്ത ഇനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും നൽകി തട്ടിപ്പ് നടത്തി അതുവഴിയുള്ളഗ്രേസ് മാർക്കും നൽകിയാണ് എസ്എഫ്ഐ വനിതാ നേതാവായ എൽസ ജോസഫിനെ വിജയിപ്പിച്ചത്. ഇതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ ഗവർണർക്ക് പരാതിനൽകിയിരിക്കുകയാണ്. ബി എ ഭരതനാട്യം അവസാന സെമസ്റ്റർ പരീക്ഷയിൽ തോറ്റു പോയ എസ്എഫ്ഐ നേതാവ് എൽസ ജോസഫിന് സർവ്വകലാശാല അധികൃതരുടെ വഴിവിട്ടസഹായം ലഭിച്ചുവെന്ന് ആക്ഷേപം ഉയർന്നിരിക്കുന്നത്. സഹപാഠി തോറ്റു എന്ന് ഉറപ്പുണ്ടായിരുന്ന വിദ്യാർഥികൾ എൽസ ജോസഫിന്റെ മാർക്ക്ലിസ്റ്റ് വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. കലോൽസവം മലയാള സ്കിറ്റിന് ലഭിച്ച ഒന്നാം സ്ഥാനത്തിന്റെ ഗ്രേസ് മാർക്ക് ചേർത്തപ്പോൾ യുവനേതാവ് വിജയിച്ചു എന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. വി.സി. ഒപ്പിട്ടു നൽകിയ കലോൽസവ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. ഇതിന്റെ…

Read More

കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നു ; ജൂലൈ മാസത്തെ ശമ്പളം ഇനിയും ജീവനക്കാർക്ക് വിതരണം ചെയ്തില്ല

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നു. ജൂലൈ മാസത്തെ ശമ്പളം ഇനിയും ജീവനക്കാർക്ക് വിതരണം ചെയ്തിട്ടില്ല. പത്താം തീയതി ശമ്പളം നൽകാമെന്നായിരുന്നു മാനേജ്മെന്‍റിന്‍റെ ഉറപ്പ്. അതേസമയം ശമ്പളം വിതരണം ചെയ്യാൻ സർക്കാരിനോട് കെഎസ്ആർടിസി തുക ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല.കഴിഞ്ഞമാസം മാനേജ്മെന്‍റ് യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് ഈ മാസം പത്തിന് മുമ്പ് ജൂലൈ മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകാമെന്ന് ഉറപ്പ് നൽകിയത്. പത്താം തീയതി കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടും ഇതുവരെയും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളവിതരണം വൈകുന്നതിൽ കെഎസ്ആർടിസി സിഎംഡിക്കെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയും നടത്തിയത്. ഇതിനിടെ പ്രശ്നപരിഹാരത്തിനായി മാനേജ്മെന്‍റ് സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. അതിനിടെ മുമ്പ് നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയും…

Read More

കടയ്ക്കാവൂർ പോക്‌സോ കേസ്: അച്ഛനെ സംശയിച്ചുകൂടെ; സുപ്രീം കോടതി

ദില്ലി: കടയ്ക്കാവൂർ പോക്‌സോ കേസിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി. അമ്മയും മാനസിക പീഡനം അനുഭവിക്കുന്നില്ലേ എന്ന് കോടതി. പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. അമ്മയ്ക്കെതിരായ മകന്‍റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ച് കൂടെയെന്നാണ് സുപ്രീംകോടതി ചോദിച്ചത്. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകൻ നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്.

Read More

വൃക്ക മാറ്റിവെച്ച് രോഗിമരിച്ച സംഭവം ; ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ച്‌ ആരോഗ്യമന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ച്‌ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.കോര്‍ഡിനേഷനില്‍ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ട്.തുടര്‍നടപടികള്‍ സ്വീകരിക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം എന്തെല്ലാം നടപടികള്‍ വേണമോ അതെല്ലാം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ വകുപ്പ് മേധാവിമാര്‍ക്ക് വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ശസ്ത്രക്രിയാ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാര്‍ക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. തങ്ങളുടെ ചുമതലകള്‍ ഇരുവരും കൃത്യമായി നിര്‍വഹിച്ചില്ലെന്നും ശസ്ത്രക്രിയക്ക് നിര്‍ദേശം നല്‍കുന്നതിലും വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും നെഫ്റോളജി, യൂറോളജി വകുപ്പുകള്‍ക്ക് പിഴവ് സംഭവിച്ചു.അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് കൃത്യമായി അല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വീഴ്ചവരുത്തയിവര്‍ക്കെതിരെ നടപടിക്ക് ആശാ തോമസിന്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും…

Read More

തൃശ്ശൂരിൽ രണ്ടാം തവണയും മിന്നൽ ചുഴലി ; വ്യാപക നാശം

തൃശൂർ : ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്ത് ആഞ്ഞടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശം. വീടിന്റെ മേൽക്കൂര തെറിച്ച് പോയി. ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ മരങ്ങൾ കടപുഴകി വീണു. ക്രിസ്റ്റഫർ നഗറിലെ വീടിന്റെ മുകളിലുള്ള ഷീറ്റ് ഒന്നായി പറന്ന് പൊങ്ങി തൊട്ടടുത്തുള്ള സെന്റ് റാഫേൽസ് സ്‌കൂളിലെ മതിലിനപ്പുറത്തേക്ക് പറന്ന് വീഴുകയായിരുന്നു. തൃശ്ശൂരിൽ ഇത് രണ്ടാം തവണയാണ് മിന്നൽ ചുഴലി വീശുന്നത്.

Read More

സിവിക് ചന്ദ്രന് രണ്ടാമത്തെ ലൈംഗിക പീഡനകേസിലും മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

കോഴിക്കോട്: സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന ശ്രമ കേസിലും മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ കോടതി. ആക്ടിവിസ്റ്റ് കൂടിയായ യുവ എഴുത്തുകാരിയാണ് പരാതിക്കാരി. അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയിൽ സിവിക് ചന്ദ്രന് ഇതേ കോടതി നേരത്തേയും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Read More

കേശവദാസപുരം മനോരമ കൊലപാതകത്തിൽ പ്രതി ആദം അലിയുമായി തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം : കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി ആദം അലിയുമായി തെളിവെടുപ്പ് തുടങ്ങി . കഴിഞ്ഞ ദിവസമാണ് മനോരമയെ(68) സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ദിനരാജ് മകളുടെ വീട്ടില്‍ പോയപ്പോഴായിരുന്നു കൊലപാതകം. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയില്‍ നിന്ന് ആര്‍പിഎഫ് ആണ് പിടികൂടിയത്. തമ്പാനൂർ റെയില്‍വ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ സേനകള്‍ക്കും വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആര്‍പിഎഫ് ഇയാളെ പിടികൂടിയത്.

Read More

ഇന്നത്തെ സ്വർണ നിരക്ക് അറിയാം

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ഈ അവസരത്തിൽ കേരളത്തിൽ ഇന്നത്തെ സ്വർണവില ചുവടെ അറിയാം. ഒരു ഗ്രാം – 4775 രൂപ ഒരു പവൻ – 38200 രൂപ

Read More

താമരശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു

കോഴിക്കോട് : താമരശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പ്രിൻസിപ്പൽ എസ്ഐ വി.എസ് സനൂജ് ആണ് മരിച്ചത്. രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം.

Read More

ലക്ഷ്യം സ്വര്‍ണ്ണക്കവര്‍ച്ച ; കരിപ്പൂരില്‍ സിപിഎം നേതാവും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ 5 അംഗ സംഘം അറസ്റ്റിൽ

മലപ്പുറം: കരിപ്പൂരില്‍ സ്വര്‍ണ്ണക്കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ സിപിഎം നേതാവും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ 5 അംഗ സംഘം അറസ്റ്റിലായി. ഗൾഫിൽ നിന്നെത്തിയ ഡിവൈഎഫ്ഐ നേതാവിന്‍റെ ഒത്താശയോടൊണ് കവർച്ച ആസൂത്രണം ചെയതത്.സിനിമാക്കഥയെ വെല്ലുന്ന കവര്‍ച്ചാ സംഘത്തിന്‍റെ പ്ലാനിംഗാണ് കരിപ്പൂർ പോലീസ് പൊളിച്ചത്. ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ സംഘത്തെ വിമാനത്താവളത്തില്‍നിന്നും പോലീസ് പിടികൂടി. യാത്രക്കാരന്‍റെ അറിവോടെ നടന്ന കവര്‍ച്ചാ ശ്രമമാണ് പൊളിഞ്ഞത്. യാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേർ അറസ്റ്റിലായി. യാത്രികനായ തിരൂര്‍ നിറമരുതൂര്‍ സ്വദേശി മഹേഷ് ആണ് സ്വര്‍ണ്ണവുമായി പുറത്തെത്തിയത്. മഹേഷ് നിറമരുതൂരിലെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനും സിപിഎം സൈബർ പോരാളിയുമാണ്.മഹേഷിന്‍റെ നിർദ്ദേശപ്രകാരം സ്വർണ്ണം തട്ടിയെടുക്കാന്‍ എത്തിയതായിരുന്നു, പരപ്പനങ്ങാടി സ്വദേശികളായ മൊയ്തീന്‍കോയ, മുഹമ്മദ് അനീസ്, അബ്ദുല്‍ റൗഫ്, സുഹൈല്‍ എന്നിവർ. പരപ്പനങ്ങാടിയിലെ സിപിഎം നേതാവാണ് മൊയ്തീന്‍കോയ. നഗരസഭാ മുന്‍ സിപിഎം കൗണ്‍സിലറും, മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) മുന്‍…

Read More