ബിഹാറിൽ മഹാസഖ്യ സർക്കാരിന്റെ ഭാഗമാകില്ല; സിപിഎമ്മിന്റെ 2 എംഎൽഎമാർ പുറത്ത് നിന്ന് പിന്തുണക്കും – സീതാറാം യച്ചൂരി

പട്ന : ബിഹാറിൽ ആർജെഡി-ജെഡിയു -കോൺഗ്രസ്‌ മഹാസഖ്യ സർക്കാരിന്റെ ഭാഗമാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഐഎമ്മിന്റെ രണ്ട് എംഎൽഎമാർ പുറത്തു നിന്നും പിന്തുണ നൽകുമെന്നും യച്ചൂരി വ്യക്തമാക്കി. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി യച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും കൂടിക്കാഴ്ച്ച നടത്തി. 2024 ൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് യച്ചൂരി പറഞ്ഞു. ബിഹാറിൽ പ്രതീക്ഷ നൽകുന്ന മാറ്റമാണ് ഉണ്ടായതെന്ന് ഡി. രാജ പ്രതികരിച്ചു.

Read More

ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ ആശങ്ക വേണ്ട ; സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഡൽഹി : വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും സഞ്ജയ് കൗള്‍ വ്യകതമാക്കി.നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് (VHA) മുഖേനയോ ഫാറം 6B യില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫാറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്. കൂടാതെ 17 തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുൻകൂറായി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ എല്ലാ വര്‍ഷവും ജനുവരി 1 യോഗ്യതാ…

Read More

മലിനീകരണം, വാഹനപ്പെരുപ്പം എന്നിവ കുറയ്ക്കാം ; വൈദ്യുതിയിൽ ഓടുന്ന സ്കൈബസ് ഉടൻ: കേന്ദ്ര ഗതാഗത മന്ത്രി

ഡൽഹി : മലിനീകരണവും വാഹനപ്പെരുപ്പവും കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാർഗമായ വൈദ്യുതിയിൽ ഓടുന്ന സ്കൈബസ് ഉടൻ. ഡൽഹിയിലേയും ഹരിയാനയിലേയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സ്കൈബസ് ഉടൻ വരുമെന്ന് മന്ത്രി പറഞ്ഞു. ചെലവ് കുറവും കൂടുതൽ കാര്യക്ഷമവുമായ സ്കൈബസ് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണെന്ന് നേരത്തെ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. ചെറിയ സ്കൈബസിന് ഒരേസമയം 300 ൽ അധികം യാത്രക്കാരെ വഹിക്കാനാവും. നിർമാണ ചെലവും വളരെ കുറവ്.

Read More

കടയ്ക്കാവൂർ പോക്‌സോ കേസ്: അച്ഛനെ സംശയിച്ചുകൂടെ; സുപ്രീം കോടതി

ദില്ലി: കടയ്ക്കാവൂർ പോക്‌സോ കേസിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി. അമ്മയും മാനസിക പീഡനം അനുഭവിക്കുന്നില്ലേ എന്ന് കോടതി. പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. അമ്മയ്ക്കെതിരായ മകന്‍റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ച് കൂടെയെന്നാണ് സുപ്രീംകോടതി ചോദിച്ചത്. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകൻ നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്.

Read More

ലൈംഗീക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് ഉപദ്രവമാകരുത് : സുപ്രീം കോടതി

ന്യൂഡല്‍ഹി: ലൈംഗീക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് ഉപദ്രവമാകരുതെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം.മാന്യമായിട്ടായിരിക്കണം വിചാരണ നടപടികള്‍ നടത്തേണ്ടതെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു. പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. രഹസ്യ വിചാരണയാണ് നടക്കുന്നതെന്ന് കോടതി ഉറപ്പ് വരുത്തണം. മൊഴി നല്‍കുമ്ബോള്‍ പ്രതിയെ കാണാതെയിരിക്കാന്‍ വിചാരണക്കോടതി നടപടി സ്വീകരിക്കണം. ഇതിനായി ഒരു സ്‌ക്രീന്‍ വയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതിന് സാധിക്കുന്നില്ലങ്കില്‍ അതിജീവിത മൊഴി നല്‍കുമ്ബോള്‍ പ്രതിയോട് കോടതി മുറിക്ക് പുറത്ത് നില്‍ക്കാന്‍ നിര്‍ദേശിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണയ്ക്കിടെ പീഡനം സംബന്ധിച്ച്‌ ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണം. ലജ്ജകരവും അനുചിതവുമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതിജീവിതയ്ക്ക് വിചാരണ നടപടികള്‍ കഠിനമാകരുത്. ലജ്ജകരവും അനുചിതവുമായ ചോദ്യങ്ങള്‍…

Read More

കന്നഡ സം​ഗീതജ്ഞൻ ശിവമോ​ഗ സുബ്ബണ്ണ അന്തരിച്ചു

ഓർമയാകുന്നത് ദേശീയ അവാർഡ് ജേതാവ്, സു​ഗമ സം​ഗീതജ്ഞൻ ബം​ഗളൂരു: വിശ്രുത കന്നഡ സം​ഗീതജ്ഞൻ ശിവമോ​ഗ സുബ്ബണ്ണ അന്തരിച്ചു. 83 വയസായിരുന്നു. ദേശീയ ചലച്ചിത്ര പിന്നണി ​ഗായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. കന്നഡ കവികളുടെ കവിതകൾ പ്രത്യേക ഈണം നൽകി ആലാപനം ചെയ്യുന്നതിലൂടെ കർണാടകത്തിലും ദക്ഷിണേന്ത്യയിലെ ഇതര ഭാ​ഗങ്ങളിലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. സു​ഗമസം​ഗീതം എന്ന സം​​ഗീത പരിപാടിയിലൂടെ ആയിരക്കണക്കിനു വേദികളും പങ്കിട്ടു.

Read More

രാജ്യത്ത് പുതിയ 16,561 കോവിഡ് കേസുകൾ, മരണമില്ലാതെ 24 മണിക്കൂർ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ പോലും കോവിഡി ബാധിച്ചു മരിച്ചില്ല. അതേ സമയം, പുതിയ 16,561 കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യമന്ത്രാലയം. 18,053 പേർ രോ​ഗമുക്തി നേടി. 1,23,535 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്. പ്രതിദിന രോ​ഗവ്യാപന നിരക്ക് 5.44 ശതമാനം. 207.5 കോടി പേർക്ക് വാക്സിനെടുത്തു.

Read More

അന്ന് താരങ്ങൾ തിളങ്ങി, ഇന്ന് മോഡിയെ തിളക്കാൻ നീക്കം

1947-ൽ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ കാലത്താണ് ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ​ഗെയിംസിൽ പങ്കെടുക്കുന്നത്. 2022 കോമൺ വെൽത്ത് ​ഗെയിംസിൽ ഇന്ത്യ 22 ​ഗോൾഡ് മെഡൽ ഉൾപ്പടെ 61 മെഡലുകൾ കരസ്ഥമാക്കിയെന്നത് രാജ്യത്തിന്റെ അഭിമാനകരമായ നേട്ടവും ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ യശസ്സ് വർധിപ്പിക്കുകയും ചെയ്തു. എന്നാൽ കായിക താരങ്ങളിലുളള മോദി സർക്കാരിന്റെ പ്രത്യേക ശ്രദ്ധയാണ് 2022-ലെ കോമൺ വെൽത്ത് ​ഗെയംസിലെ ഇന്ത്യയുടെ മിന്നും പ്രകടനത്തിനു പിന്നിലെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. വില കൊടുത്ത് വാങ്ങാൻ കഴിയുന്ന ധർമ്മികതയെന്തെന്നറിയാത്ത ചില മാധ്യമങ്ങളും പരസ്യപ്രചാരക കുത്തക കമ്പനികളും പ്രസ്തുത പ്രചാരം ഏറ്റെടുത്ത് കായിക താരങ്ങളുടെ നേട്ടം കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് സ്വഭാവ​ഗുണം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന കിരീടത്തിലെ മറ്റൊരു പൊൻതൂവലായി ഉയർത്തികാണിക്കാനുളള പരിശ്രമം നടത്തി. എന്നാൽ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് അധികാരത്തിലുളള സമയം മൻമോഹൻസിങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കേ 2010- ലെ മെഡൽ നേട്ടത്തിന്റെ…

Read More

ഡൽഹിയിൽ മാസ്‌കില്ലാത്തവർക്ക് സർക്കാർ പിഴ ചുമത്തും

ഡൽഹിയിൽ മാസ്‌കില്ലാത്തവർക്ക് സർക്കാർ പിഴ ചുമത്തി. കോവിഡ് -19 കേസുകളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശത്തോടെയാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഡൽഹിയിൽ ബുധനാഴ്ച 2,146 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്കും 17.83 ശതമാനമായി ഉയർന്നു. എട്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 180 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഈ മാസം ഇതുവരെ 32 കൊവിഡ് മരണങ്ങളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കോവിഡ്-19 ന്റെ വകഭേദമായ ബിഎ 2.75 ന്റെ പുതിയ ഉപ വകഭേദം ഡൽഹിയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിലെ ലോക്…

Read More

”ന്നാ താൻ കേസ് കൊട്” സിനിമക്കെതിരായായ ഇടത് സൈബർ ആക്രമണം ; ആവിഷ്കാര സ്വാതത്രത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണെങ്കിലും അവരെ വിമർശിച്ചാൽ കഥ കഴിക്കുമെന്ന സമീപനക്കാരാണ്-പ്രതിപക്ഷ നേതാവ് വിഡി.സതീശൻ

തിരുവനന്തപുരം : റോഡിലെ കുഴിയെ കുറിച്ച് പ്രതിപക്ഷം മിണ്ടരുതെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശൻ. കുഴി അടയ്ക്കണമെന്നും അപകടങ്ങൾ ഉണ്ടാകരുതെന്നുമാണ് പ്രതിപക്ഷം പറയുന്നത്. അതിൽ എന്ത് രാഷ്ട്രീയമാണ് ഉള്ളത്? മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും തെളിവ് സഹിതം പറഞ്ഞിട്ടും റോഡിൽ കുഴയുണ്ടെന്ന് മന്ത്രി സമ്മതിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു “തിയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ടാകും എന്നാലും വരാതിരിക്കരുത്” എന്നാണ് ദേശാഭിമാനി പത്രത്തിന്റെ ആദ്യ പേജിലുള്ള സിനിമാ പരസ്യത്തിൽ പറയുന്നത്. എന്നാൽ സിനിമ കാണരുതെന്ന ആഹ്വാനമാണ് സൈബറിടങ്ങളിൽ നടക്കുന്നത്. ആവിഷ്കാര സ്വാതത്രത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണെങ്കിലും അവരെ വിമർശിച്ചാൽ കഥ കഴിക്കുമെന്ന സമീപനക്കാരാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിനിമക്കെതിരെ നടക്കുന്ന സൈബർ ആക്രമണം. സിനിമ കാണരുതെന്ന പ്രചരണം നടത്തിയാൽ കൂടുതൽ ആളുകൾ സിനിമ കാണുമെന്നും പ്രതിപക്ഷ നേതാവ് വിഡി.സതീശൻ പറഞ്ഞു .

Read More