പത്തനംതിട്ട: പത്തനംതിട്ടയിൽ ജഡ്ജിയുടെ കാർ അടിച്ചു തകർത്തു. തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാറാണ് അടിച്ചു തകർത്തത്. ഇന്ന് ബുധനാഴ്ച വൈകീട്ട് നാലരയോടെ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം. കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനമാണ്...
കൊല്ലം: സംസ്ഥാനത്ത് പകർച്ചപ്പനിയും വിഷപ്പനിയും പടരുന്നു. പത്തനംതിട്ടയിൽ വീണ്ടും എലിപ്പനി മരണം സ്ഥിരീകരിച്ചു. പത്തനംതിട്ട കൊടുമണിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇന്നലെ മരിച്ച കൊടുമൺ ചിറ സ്വദേശിനി മണിക്കും എലിപ്പനി...
പത്തനംതിട്ട: ക്വാറികളിൽ നിന്ന് നിയമം ലംഘിച്ചു പോകുന്ന ലോറികളിൽ പരിശോധന നടത്തിയ എസ്ഐക്കെതിരെ ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി. പത്തനംതിട്ട അരിവാപ്പുലത്താണ് സംഭവം. തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അമിതഭാരം കയറ്റുവന്ന ലോറികൾ പരിശോധിക്കുന്നതായി...
പത്തനംതിട്ട: കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്ആക്രമണകാരിയായ നായയെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് നായ ചത്തു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരം. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ സ്കൂളിലേക്ക്...
അടൂർ: പോലീസും 108 ആംബുലൻസും കൈകോർത്തു. ഗ്രീൻ കോറിഡോർ സംവിധാനത്തിൻ്റെ സഹായത്തോടെ പാമ്പ് കടിയേറ്റ 8 വയസ്സുകാരനെ 108 ആംബുലൻസിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊടുമൺ പ്ലാൻ്റേഷൻ സ്വദേശിയായ എട്ടുവയസുകാരന് അണലിയുടെ...
ചെറിയനാട്: സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്ന ട്രെയിന്‍ തിരികെ വന്ന യാത്രക്കാരെ കയറ്റി. ആലപ്പുഴ ജില്ലയിലെ ചെറിയനാടാണ് സംഭവം. ഷൊര്‍ണൂരിലേക്ക് പോകുകയായിരുന്ന വേണാട് എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിനാണ് അബദ്ധം സംഭവിച്ചത്. മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ ചെറിയനാട് സ്റ്റേഷനില്‍...
പത്തനംതിട്ട: അതീവസുരക്ഷ മേഖലയായ ശബരിമല പൊന്നമ്പല മേട്ടില്‍ അതിക്രമിച്ച് കയറി പൂജനടത്തി തമിഴ്നാട് സ്വദേശികൾ. തമിഴ്നാട് സ്വദേശി നാരായണ സ്വാമിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് പൂജ നടത്തിയത്. പൂജ ചെയ്യുന്ന വീഡിയോ സംഘം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു....
പത്തനംതിട്ട: കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. ടിപ്പർ ഡ്രൈവർ ചിറ്റാർ മാമ്പാറയിൽ എം എസ് മധു (65)ആണ് മരിച്ചത്. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയുടെ മുൻ...
പത്തനംതിട്ട: ജില്ലയുടെ കിഴക്കൻ മേഖലയെ വിറപ്പിച്ചു വീണ്ടും കടുവ നാട്ടിലിറങ്ങി. കഴിഞ്ഞ ദിവസം വീണ്ടും കടുവ ആടിനെ ആക്രമിച്ചുകൊന്നു. പെരുനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ വനം വകുപ്പിന്റെ പ്രത്യേക ദൗത്യ സംഘം. ബഥനിയിൽ 24 മണിക്കൂർ...