തിരുവനന്തപുരം: കോൺഗ്രസ് നവസങ്കൽപ് പദയാത്രകൾ ഇന്നു സമാപിക്കും. ഭാരതീയം-സ്വാതന്ത്ര്യദിനാഘോഷവും ഇന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30ന് പാളയം ആശാൻ സ്ക്വയറിൽ നിന്നും ആരംഭിക്കുന്ന പദയാത്ര എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽഎം.പി. ഫ്ളാഗ്ഓഫ് ചെയ്യും. കെ.സി.വേണുഗോപാൽഎം.പി. പദയാത്രയിലും പങ്കെടുക്കും . സമാപനത്തോടനുബന്ധിച്ച് 5 മണിക്ക് ഗാന്ധിപാർക്കിൽ ഭാരതീയം-സ്വാതന്ത്ര്യദിനാഘോഷ സാംസ്കാരിക സദസ് സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്കാരിക-രാഷ്ട്രീയ-പൊതുമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ സദസ്സിൽ വച്ച് ആദരിക്കും. 21 കുട്ടികൾക്ക് സാംസ്കാരിക നേതാക്കൾ ദേശീയ പതാകയും പുസ്തകവും നൽകും. സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, തുടങ്ങിയവർ പങ്കെടുക്കും
Read MoreCategory: Kerala
കുഴിയിൽ വീണാലും കുലുങ്ങാതെ സഞ്ചരിക്കാൻ മന്ത്രിമാർക്കു 10 പുതിയ കാറുകൾ, ചെലവ് 3.22 കോടി
തിരുവനന്തപുരം: റോഡ് മുഴുവൻ കുഴികളാവുകയും കുഴിയിൽ വീണ് ജനങ്ങളുടെ നടുവൊടിയുകയും ചെയ്യുന്നത് പതിവായിരിക്കെ, കുഴികളിൽ വീണാലും കുലുങ്ങാതെ സഞ്ചരിച്ചു പാർട്ടി പ്രവർത്തനങ്ങൾ നടത്താൻ മന്ത്രിമാർക്ക് 10 ആംഡംബര കാറുകൾ കൂടി. ഇതിന് ഒട്ടെകെ 3,22,22,000 രൂപയുടെ ഭരണാനുമതി നൽകി ധനവകുപ്പ്. ഡീസലടിക്കാൻ പണമില്ലാതെ കെഎസ്ആർടിസി ബസുകൾ വരെ കട്ടപ്പുറത്തു വച്ചിരിക്കുന്ന ഇടതു സർക്കാരാണ് കോടികൾ മുടക്കി സ്വന്തം മന്ത്രിമാരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നത്. കോവിഡ് മാറാതെ തുടരുമ്പോഴും മെഡിക്കൽ കോളെജുകളിൽ വരെ മരുന്ന് മരുന്നിനു പോലും കിട്ടാനുമില്ല. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാൻ 42 വാഹനങ്ങളുടെ അകമ്പടിക്കും 32 ലക്ഷം രൂപ വീതം വിലയുള്ള മൂന്ന് ആഡംബര കാറുകൾക്കും ഒരു കുറവും വരുത്തിയിട്ടുമില്ല. മുഖ്യമന്ത്രി വല്ലപ്പോഴുമെത്തുന്ന ന്യൂഡൽഹിയിലെ ആവശ്യങ്ങൾക്കും വാങ്ങി പുതിയ ആഡംബരക്കാർ.മന്ത്രിമാരുടെ കാറുകൾക്ക് കാലപ്പഴക്കമുണ്ടെന്നും മാറാൻ സമയമായെന്നുമാണ് ടൂറിസം വകുപ്പ് പറയുന്നത്. മന്ത്രിമാർക്ക് പുതിയ കാറുകൾ…
Read Moreകോവിഡ് കാലത്ത് പോക്സോ കേസുകളിൽ 218 ശതമാനം വർധന, മിക്ക കേസുകളും സ്വന്തം വീട്ടിൽ
കൊച്ചി: സംസ്ഥാനത്ത് കോവിഡ് കാലത്ത് പോക്സോ കേസുകളിൽ ഞെട്ടിക്കുന്ന വർധനയെന്നു വിവരാവകാശ രേഖ. കോവിഡ് കാലത്താണ് ഈ കേസുകളുടെ എണ്ണം കുത്തനെ കൂടിയത്. കോവിഡിന്റെ ആദ്യവർഷത്തിതിന്റെ 218 ശതമാനം വർധന രണ്ടാം വർഷം രജിസ്റ്റർ ചെയ്തു. അതിൽ മഹാഭൂരിഭാഗവും സ്വന്തം വീട്ടിലാണെന്നതാണ് ഏറെ ഞെട്ടിക്കുന്നത്. ലോക്ഡൗണിൽ കുട്ടികൾ വീടുകാർക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ്. 2019ൽ മുൻവർഷത്തേക്കാൾ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാൽ 2020ൽ തുടങ്ങിയ കൊവിഡ് കാലത്ത് വർധനവ് 767ലെത്തി. അതായത് ലോക്ഡൗൺ കാലത്ത് വർധനവ്.
Read Moreപിണറായി ഭരണം ദയനീയ പരാജയം: ഒടുവിൽ സിപിഎമ്മിന്റെ കുറ്റസമ്മതം
മന്ത്രിമാരെ ജനങ്ങൾക്ക് ഫോണിൽ കിട്ടുന്നില്ല ശമ്പളം കൊടുക്കില്ലെന്ന് പറയാനൊരു മന്ത്രിയെന്തിന്? സൈബറിടങ്ങളിലെ ക്യാപ്സൂളുകൾ പാർട്ടിക്ക് ബാധ്യത നിസാർ മുഹമ്മദ് തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം ദയനീയ പരാജയമെന്ന കുറ്റസമ്മതവുമായി സിപിഎം. അഞ്ച് ദിവസം നീണ്ട നിര്‍ണ്ണായക നേതൃയോഗങ്ങൾക്കിടെ മന്ത്രിസഭയുടേയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനത്തിൽ സിപിഎം അതൃപ്തി രേഖപ്പെടുത്തി. ഒരു വർഷം പിന്നിട്ടിട്ടും ജനകീയ സർക്കാരെന്ന നിലയിലേക്ക് പ്രതിച്ഛായ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല, പിണറായി വിജയൻ നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ സർക്കാരിനും പാർട്ടിക്കും വല്ലാതെ അവമതിപ്പ് ഉണ്ടാക്കുന്നു, നാടിന്റെ പൊതുവായ പ്രശ്നങ്ങൾ പറയാൻ ജനങ്ങൾ മന്ത്രിമാരെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ല, തന്നിഷ്ട പ്രകാരമാണ് ചില മന്ത്രിമാരും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളും പ്രവർത്തിക്കുന്നത് എന്നിങ്ങനെ ഭരണപരാജയങ്ങൾ ഏറ്റുപറഞ്ഞാണ് സിപിഎം നേതൃയോഗം ഇന്നലെ അവസാനിച്ചത്. ജനങ്ങളുടെ പ്രതികരണങ്ങൾക്കെതിരെ സൈബറിടങ്ങളിൽ ഇടതുപക്ഷ അനുഭാവികളെന്ന പേരിൽ ചിലർ നടത്തുന്ന പ്രതികരണങ്ങൾ പാർട്ടിക്ക്…
Read Moreമതരഹിതര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കരുത്:ഹൈക്കോടതി
കൊച്ചി: മതരഹിതർക്ക് സാമ്പത്തിക സംവരണ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് കേരളാ ഹൈക്കോടതി. അസമത്വം തുടച്ചുനീക്കാനുള്ള പരിശ്രമം ജാതി, മതം, സമുദായം എന്നിവയിലേക്ക് മാത്രം ചുരുക്കരുതെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സാമ്പത്തിക സംവരണ ക്വാട്ടയിൽ കോളജ് പ്രവേശനം വേണമെന്ന മതരഹിതരുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഗമാകാത്തതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് ഭരണഘടന ഉറപ്പുനൽകുന്നതാണ് സംവരണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഗമാണ് താനെന്ന് പ്രഖ്യാപിക്കാത്തതിനാൽ വിദ്യാർത്ഥികൾക്ക് സംവരണം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.
Read Moreകഞ്ചാവ് കേസ്: വ്ളോഗറുടെ വിദേശയാത്ര പരിശധിക്കും
തിരുവനന്തപുരം∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടു കഞ്ചാവു വലിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയതിനു പിന്നാലെ എക്സൈസ് പിടികൂടിയ വ്ലോഗർ ‘മട്ടാഞ്ചേരി മാർട്ടിൻ’ എന്ന എറണാകുളം ബീച്ച് റോഡ് പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിനെ (34) കുറിച്ച് കൂടുതൽ അന്വേഷണത്തിന് നിർദേശം. സമീപകാലത്തു വ്ലോഗർ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പൊലീസും അന്വേഷണം തുടങ്ങി. പ്രതി നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. വിദേശത്തേക്കുള്ള ഇയാളുടെ ഫോൺ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.നേരത്തെ, എക്സൈസ് റേഞ്ച് ഓഫിസിനുള്ളിൽവച്ച് ഇയാൾ കഞ്ചാവിന്റെ ‘ഗുണങ്ങൾ’ വിവരിക്കുന്ന വിഡിയോ ചിത്രീകരിക്കാൻ അവസരം നൽകിയ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന് എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. സംഭവം അന്വേഷിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ എക്സൈസ് വിജിലൻസ് എസ്പി കെ.മുഹമ്മദ് ഷാഫിയോട് ആവശ്യപ്പെട്ടു. ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എക്സൈസ് കമ്മിഷണർ പറഞ്ഞു.…
Read Moreതലപ്പത്തും ഗുണ്ട,സേനയിലും ഗുണ്ടകൾ : സർക്കാരിന്റെ കീഴിൽ പോലീസ് ഗുണ്ടാസംഘമായി മാറി- ഷാഫി പറമ്പിൽ
പാലക്കാട് : കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രാത്രി വീടുകയറി ആക്രമിച്ചത് പോലീസ് ഒത്താശയോടെയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ എംഎൽഎ. തൃക്കൊടിക്കാനത്ത് കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വീട്ടിൽ കയറി കമ്പിവടികൊണ്ട് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനം നടക്കുമ്പോൾ പോലീസ് സംഘം സമീപത്ത് തന്നെ ഉണ്ടായിരുന്നുവെങ്കിലും സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനു കാവൽ നിൽക്കുകയായിരുന്നു വെന്നും സർക്കാരിന്റെ കീഴിൽ പോലീസ് വെറുമൊരു ഗുണ്ടാസംഘമായി മാറിയെന്നും ഷാഫി പറമ്പിൽ എംഎൽഎ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. മതിലിന്റെ പ്രശനം ചർച്ചചെയ്യാനെന്ന് പറഞ്ഞ് സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ എത്തിയ സംഘം രാത്രി 12 മണിയോടെ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാർ , ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവരെ വീട്ടിനകത്തിട്ട് കമ്പിവടികൊണ്ട് ക്രൂരമായി മർദിച്ചത് ദൃശ്യങ്ങൾ പകർത്താൻ…
Read Moreകെപിസിസി ഓണ്‍ലൈന്‍ റേഡിയോ ‘ജയ്ഹോ’ പ്രക്ഷേപണം സ്വാതന്ത്ര്യദിനത്തിൽ
തിരുവനന്തപുരം: കോഴിക്കോട് ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെപിസിസി ഓണ്‍ലൈന്‍ റേഡിയോ ജയ്ഹോയുടെ പ്രക്ഷേപണം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിന് ആരംഭിക്കും. തിരുവനന്തപുരം ഇന്ദിരാഭവനില്‍ രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്കി കൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് ജയ് ഹോ റേഡിയോ ജനങ്ങളിലെത്തുക. ശ്രോതാക്കളെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവയ്ക്ക് പുറമെ ലോക മലയാളികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള നിരവധി മത്സരപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍ റോഡിയോ പരിപാടികളില്‍ അവതാരകരായി എത്തിച്ചേരും. ഡിസ്കവറി ഓഫ് ഇന്ത്യ, ഗാന്ധിപര്‍വ്വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്ഹോയുടെ പ്രത്യേകതയാണ്.
Read Moreഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബര്‍ 11ന് കേരളത്തില്‍ സ്വീകരണം
തിരുവനന്തപുരം: മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ നിന്നും ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 7 വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്. കേരള പര്യടനം നടത്തുന്ന ജോഡോ യാത്ര…
Read Moreഗവർണർക്കെതിരെ തുറന്ന പോരിന് സിപിഎം ; ഭരണ പ്രതിസന്ധിക്ക് വഴിതുറക്കുന്ന വിചിത്ര നീക്കം
തിരുവനന്തപുരം: കെ.ടി ജലീലിന്റെ മന്ത്രി പദവി നഷ്ടപ്പെടാൻ ഇടയാക്കിയ പരാമർശത്തിന്റെ പേരിൽ ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനായി സർക്കാർ കൊണ്ടുവന്ന ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇന്നലെ അവസാനിച്ച സിപിഎം സംസ്ഥാന സമിതിയാണ് ഗവർണറെ കടന്നാക്രമിച്ച് സമ്മർദ്ദത്തിലാക്കാനുള്ള തീരുമാനം എടുത്തത്. അതേസമയം, സിപിഎമ്മിന്റെ പരസ്യ നിലപാട് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിക്ക് വഴിവെച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബിജെപിക്ക് വേണ്ടി ആരിഫ് മുഹമ്മദ് ഖാൻ ബോധപൂർവം കൈവിട്ട കളി കളിക്കുകയാണെന്നാണ് സിപിഎം യോഗത്തിൽ അഭിപ്രായം ഉയർന്നത്. ഗവർണറുടെ ഇടപെടൽ ജനാധിപത്യ വിരുദ്ധമാണെന്നും ഇടതുസർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും വിലയിരുത്തലുണ്ടായി. ഗവർണറെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കുകയാണ് ബിജെപിയെന്ന് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ഗവർണറെ ഉപയോഗിച്ചാണ് കേന്ദ്ര…
Read More