വിളയോടി ശിവൻകുട്ടിയും കനക ദുർഗയും വിവാഹിതരായി

പാലക്കാട്: ശബരിമലയിൽ യുവതി പ്രവേശന വിധി വന്നതിന് ശേഷം ശബരിമല കയറിയ കനകദുർഗയും, ആദിവാസി ഭൂമി പ്രശ്‌നത്തിൽ അയ്യങ്കാളി പട പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ സമരത്തിലെ പ്രധാനി വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടു പേരുടെയും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. ശബരിമല സമരകാലത്താണ് കനക ദുർഗയെ അറിയുന്നതെന്ന് വിളയോടി ശിവൻകുട്ടി പറഞ്ഞു. പിന്നീട് ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നുവെങ്കിലും കഴിഞ്ഞ മെയ് മാസമാണ് പരസ്പരം കണ്ടുമുട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് അടുത്ത സുഹൃത്തുക്കളായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടുപേരും കൃത്യമായ നിലപാടുകൾ ഉള്ളവരാണെന്നും അതെല്ലാം അങ്ങനെ തുടരുമെന്നും ശിവൻ കുട്ടിയും കനക ദുർഗയും വ്യക്തമാക്കി.

Read More

മത്സ്യഫെഡിൽ 53.50 കോടിയുടെ അഴിമതി : ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എം.വിൻസെന്റ്

തിരുവനന്തപുരം: മത്സ്യഫെഡിൽ കഴിഞ്ഞ ആറു വർഷമായി കോടികളുടെ അഴിമതിയെന്ന് എം.വിൻസെന്റ് എംഎൽഎ. ആറ് വർഷം കൊണ്ട് 53.50 കോടി രൂപയുടെ അഴിമതിയാണ് മത്സ്യഫെഡിൽ നടന്നത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും എം. വിൻസെന്റ് ആവശ്യപ്പെട്ടു. നിയമസഭയിൽ മത്സ്യബന്ധനം സംബന്ധിച്ച ധനാഭ്യർത്ഥന ബില്ലിൽ പങ്കെടുത്തുകൊണ്ടാണ് വിൻസെന്റ് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചത്. ഉയർന്ന വിലയ്ക്കാണ് മത്സ്യം സംഭരിക്കുന്നത്. മത്സ്യം വാങ്ങുന്നതിൽ സുതാര്യതയില്ല. അന്തിപ്പച്ചയിൽ ഒരു കോടി രൂപയുടെ അഴിമതി നടന്നു. തുറമുഖങ്ങളിൽനിന്നും മീൻ വാങ്ങുന്നതിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് സിപിഎം നേതാക്കളുമായി ബന്ധമുള്ള ഏജൻസികളാണ്. കോവിഡ് കാലത്തും ചീഞ്ഞ മത്സ്യങ്ങളാണ് രോഗികൾക്ക് പോലും നൽകിയത്. മത്സ്യഫെഡിൽ 350 പേർ താൽക്കാലിക ജീവനക്കാരാണ്. ഇവർ മുഖേനെയാണ് അഴിമതിയ്ക്ക് കളമൊരുക്കിയത്. സിപിഎം നേതാക്കളുടെയും എജൻസികളുടെയും ആളുകളാണ് ഈ 350 പേരെന്ന് വിൻസെന്റ് കുറ്റപ്പെടുത്തി. ഇതിൽ സമഗ്രമായ അന്വേഷണം…

Read More

പാലക്കാടൻ ജനതാദൾ രാഷ്ട്രീയ പകപോക്കൽ ; മന്ത്രി കൃഷ്ണൻകുട്ടിയുടെ മണ്ഡലത്തിൽ ക്ഷീരസംഘം വനിതാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത് വേട്ടയാടൽ; നീതിക്ക് നിരക്കാത്തതെന്ന് ഓഡിറ്റ് റിപ്പോർട്ട്

പാലക്കാട്: മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ മണ്ഡലത്തിൽ ജതനാദൾ എസിന്റെ രാഷ്ട്രീയ പകയിൽ ക്ഷീരോൽപാദക സഹകരണസംഘത്തിന്റെ വനിതാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തത് സാമാന്യ നീതിക്ക് നിരക്കാത്തതെന്ന് സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട്.ചിറ്റൂർ നിയോജകമണ്ഡലത്തിലെ വടകരപ്പതി പഞ്ചായത്തിലെ ശാന്തലിംഗനഗർ ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി ടി.കെ മഞ്ജുളയെ സസ്‌പെന്റ് ചെയ്ത നടപടി ഭരണസമിതി പുനപരിശോധിക്കണമെന്നാണ് 2019-20, 2020- 21 വർഷങ്ങളിലെ സഹകരണവകുപ്പ് ഓഡിറ്റ് സർട്ടിഫിക്കറ്റിലും മെമ്മറാണ്ടത്തിലുമാണ് സുപ്രധാന കണ്ടെത്തൽ.സംഘത്തിൽ 61,91, 728 രൂപയുടെ ക്രമക്കേട് നടത്തിയതായും ഈ തുക സെക്രട്ടറിയിൽ നിന്നും പിടിച്ചെടുക്കാനും സെക്രട്ടറിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നുമുള്ള ക്ഷീരവികസന വകുപ്പ് ജില്ലാ പരിശോധനാസംഘത്തിന്റെ റി്‌പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തത്. എന്നാൽ സഹകരണ വകുപ്പ് ഓഡിറ്റിൽ കാലിത്തീറ്റ ഇടപാടിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും ആ വർഷങ്ങളിൽ സംഘത്തിന് 86. 76 ലക്ഷം ലാഭമാണുണ്ടായതെന്നുമാണ് കണ്ടെത്തിയത്.നിയമന സമയത്ത് തന്നെ സെക്രട്ടറിക്ക്…

Read More

കനത്ത മഴ: കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സ്കൂളുകൾ, അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും അറിയിപ്പിൽ പറയുന്നു.

Read More

എകെജി സെന്ററിൽ നിന്ന് ഇറക്കിവിട്ടെന്ന വാദം കള്ളം ; സിപിഎമ്മിന്റെ വിശദീകരണം തള്ളി എസ്ഡിപിഐ

തിരുവനന്തപുരം : എകെജി സെൻററർ സന്ദ‍ർശനത്തിനെത്തിയ നേതാക്കളെ തിരിച്ചയച്ചെന്ന സിപിഎമ്മിന്റെ വിശദീകരണം തള്ളി എസ്ഡിപിഐ. എകെജി സെന്ററിലെത്തിയപ്പോൾ ഇരിക്കാൻ പറഞ്ഞുവെന്നും പത്ത് മിനുട്ട് അവിടെ ഇരുന്ന ശേഷമാണ് തിരിച്ചുപോയതെന്നും എസ്ഡിപിഐ നേതാവ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. നേതാക്കളെ കാണാൻ ആവശ്യപ്പെട്ടിരുന്നില്ല. ഇറങ്ങിപ്പോകാനും ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണം നടന്ന എകെജി സെന്ററിൽ നിന്ന് എസ്ഡിപിഐ നേതാക്കൾ പുറത്ത് വരുന്ന ചിത്രം നേരത്തെ വലിയ വിവാദമായിരുന്നു. എകെജി സെന്റർ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചുവെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടന്നത്. നേതാക്കളുടെ ഓഫീസ് സന്ദർശനം എന്ന നിലയിലാണ് എസ്ഡിപിഐ സോഷ്യൽ മീഡിയയിൽ ചിത്രം ഇട്ടത്. വിവാദമായതോടെ സിപിഎം വിശദീകരണവുമായി എത്തി. എസ്ഡിപിഐ നേതാക്കളെ ഓഫിസിൽ കയറ്റാതെ തിരിച്ചയച്ചെന്നായിരുന്നു എകെജി സെന്ററിൽ നിന്നുള്ള വിശദീകരണം.

Read More

വി കെ കൃഷ്ണമേനോന്റെ പേരിൽ അന്താരാഷ്ട്ര ഫൗണ്ടേഷൻ വരുന്നു ; ഡോ.ശശി തരൂർ എംപി ചെയർമാൻ

കോഴിക്കോട്: രാജ്യം കണ്ട പ്രഗല്ഭനായ നയതന്ത്രജ്ഞനും വിശ്വപൗരനുമായ മുൻ പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോന്റെ പേരിൽ കോഴിക്കോട് ആസ്ഥാനമായി അന്താരാഷ്ട്ര ഫൗണ്ടേഷൻ സ്ഥാപിതമാവുന്നു.കൃഷ്ണമേനോന്റെ ഓർമ്മകൾ പുതുതലമുറയിലേക്ക് കൈമാറാൻ ലക്ഷ്യമിടുന്ന ഫൗണ്ടേഷന്റെ ചെയർമാൻ ആഗോള വ്യക്തിത്വമായ ഡോ.ശശി തരൂർ എം.പിയാണ്.ഇന്ത്യക്ക് അകത്തും പുറത്തും ഇന്നും ആദരിക്കപ്പെടുന്ന കൃഷ്ണ മേനോൻ എന്ന കോഴിക്കോട്ടുകാരനെ കൂടുതൽ ആഴത്തിലും വ്യാപ്തിയിലും പഠിക്കാനും വിലയിരുത്താനും അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വരും തലമുറയ്ക്ക് കൈമാറാനും വേണ്ടിയാണ് വി.കെ. കൃഷ്ണമേനോൻ ഇന്റർനാഷണൽ ഫൗണ്ടേഷൻ (വികെകെഐഎഫ്) സ്ഥാപിതമാകുന്നതെന്ന് എം.കെ രാഘവൻ എംപി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാജ്യത്തെ സാംസ്‌കാരിക, സാമൂഹ്യ, വൈജ്ഞാനിക മേഖലയിലെ പ്രമുഖർ ഈ യാത്രക്ക് ഒപ്പം ചേരാനും മാർഗനിർദേശങ്ങൾ നൽകാനും സന്നദ്ധരായിട്ടുണ്ട്.രാഷ്ട്രനിർമ്മാണത്തിലും ഇന്ത്യയുടെ ജനാധിപത്യ ആശയധാരയിലും സൃഷ്ടിപരമായ സംഭാവനകളേകാൻ നവീന ചിന്തകരെ രൂപപ്പെടുത്തിയെടുക്കുക, ഗവേഷണത്തിന് അവസരം ഒരുക്കുക, കലാ സാംസ്‌കാരിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, പൊതു സമൂഹത്തെ…

Read More

മന്ത്രി സജി ചെറിയാൻ ചെയ്തത് രാജ്യദ്രോഹം, രാജിവെച്ചേ മതിയാകൂ -കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

തിരുവനന്തപുരം: ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി സജിചെറിയാന് അധികാരത്തില്‍ തുടരാനുള്ള യോഗ്യതയില്ലെന്നും ബുദ്ധിയും വിവേകവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തോടും ഭരണഘടനയോടും മുഖ്യമന്ത്രിക്ക് ആദരവുണ്ടെങ്കില്‍ ഒരുനിമിഷം വൈകാതെ സജിചെറിയാന്‍റെ രാജി എഴുതിവാങ്ങണം. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കുകയും ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും. മന്ത്രിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. മന്ത്രിസ്ഥാനത്ത് നിന്ന് മാത്രമല്ല എംഎല്‍എ സ്ഥാനവും സജി ചെറിയാന്‍ രാജിവെക്കണം. ഈ വിഷയത്തില്‍ സിപിഎം ദേശീയ നേതൃത്വവും ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും നിലപാട് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.ഭരണഘടനയോട് ഒരു ബഹുമാനവും പുലര്‍ത്താത്ത മന്ത്രിയെ സഹിക്കേണ്ട ബാധ്യത കേരളജനതയ്ക്കില്ല. മതേതരത്വം ഒരു മോശം കാര്യമാണെന്ന് പിണറായി മന്ത്രിസഭയിലെ അംഗത്തിന് തോന്നിയത് ആര്‍എസ്എസ്, എസ്ഡിപി ഐ…

Read More

24 മണിക്കൂർ, 100 വേദി, 1,00,000 മെൻസ്ട്രൽ കപ്പുകൾ, ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതിയുമായി ഹൈബി ഈഡൻ എം.പി

കൊച്ചി: ആർത്തവ ശുചിത്വ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താനും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വ അവബോധം സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പരിപാടി ആഗസ്റ്റ് 30, 31 തീയതികളിൽ നടക്കും. ഉപഭോക്തൃ സൗഹൃദവും സുസ്ഥിരവും പരിസ്ഥിതിസൗഹൃദവും ലാഭകരവുമായ മെൻസ്ട്രൽ കപ്പിനെ കുറിച്ച് വ്യക്തമായ ബോധവത്കരണം നടത്തുകയും ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് സൗജന്യമായി വിതരണം ചെയ്യുന്നതുമാണ് കപ്പ് ഓഫ് ലൈഫ് പദ്ധതി. ഹൈബി ഈഡൻ എം. പിയുടെ നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി എറണാകുളം ജില്ലാ ഭരണകൂടം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ ) കൊച്ചി എന്നിവരുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ആഗസ്റ്റ് 30 നു വൈകിട്ട് ആരംഭിച്ച് 31 ന് വൈകിട്ട് സമാപിക്കുന്ന തരത്തിൽ എറണാകുളം…

Read More

ഭരണഘടനാലംഘനം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം :മന്ത്രി സജി ചെറിയാൻ ഗുരുതരമായ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. അത് സത്യപ്രതിജ്ഞാലംഘനമാണ്. അതുകൊണ്ട് ഒരു നിമിഷംപോലും അദ്ദേഹത്തിന് അധികാരത്തിൽ തുടരുവാൻ അവകാശമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്ന ഒരു മന്ത്രിക്ക് എങ്ങനെയാണ് ആ ഭരണഘടനയെ ഇത്രയും മോശമായി ചിത്രീകരിക്കുവാൻ കഴിയുന്നത്. അങ്ങനെയുള്ള മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരുവാൻ കഴിയും ? വളരെ ഗൗരവതരമായ വിഷയമാണ്. ഇന്ന് തന്നെ മന്ത്രിയുടെ രാജി വാങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകുകയാണ് വേണ്ടത്. അല്ലെങ്കില്‍ അടിയന്തരമായി ഗവര്‍ണറുടെ ഇടപെടല്‍ വേണം. ജനാധിപത്യവും മതേതരത്വവുമൊക്കെ കുന്തവും കുടച്ചക്രവുമാണ് എന്ന് പറയുന്ന ഒരു മന്ത്രിക്ക് എങ്ങനെ അധികാരത്തില്‍ തുടരുവാന്‍ കഴിയും. അതുകൊണ്ട് മന്ത്രി ഉടനെ രാജി വെക്കണം. നമ്മുടെ നാടിന്‍റെ ജനാധിപത്യ പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായേ നമ്മുടെ മന്ത്രിക്കോ സര്‍ക്കാരിനോ പ്രവര്‍ത്തിക്കുവാന്‍ സാധിക്കു.ചോദ്യത്തിനുളള മറുപടി നിയമപരമായി എന്തു ചെയ്യണമെന്ന് ആലോചിക്കും . ആദ്യം…

Read More

ഭരണഘടന ബ്രിട്ടീഷുകാർ നൽകിയതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രിയായിരിക്കാൻ – അവകാശമില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ

പാലക്കാട്‌ : ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ നൽകിയതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രിയായിരിക്കാൻ അവകാശമില്ലെന്ന് യൂത്ത്കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. മന്ത്രി ഭരണഘടനാ ശിൽപിയായ ബി.ആർ. അംബേദ്കറെ ഉൾപ്പെടെയാണ് അവഹേളിച്ചിരിക്കുന്നത്.ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പരാതി നൽകി. ജില്ലാ ആസ്ഥാനങ്ങളിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഭരണഘടന അപകീർത്തിപ്പെടുത്തി സത്യപ്രതിജ്ഞ ലംഘനവും Prevention of Insult to National Honor Act 1971 പ്രകാരം ക്രിമിനൽ കുറ്റവും നടത്തിയ ബഹു: ഫിഷറിസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോൺഗ്രസ്‌ ബഹു: കേരള ഗവർണർക്കും ബഹു: സ്പീക്കർക്കും കത്ത് നൽകി. കൂടാതെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപിയോടും യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടുവെന്നും പ്രസിഡന്റ് ഓഫ്‌ ഇന്ത്യക്കും പരാതി നൽകുമെന്നും അദ്ദേഹം…

Read More