ബലിപെരുന്നാളിനെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിലായി

മലപ്പുറം : ബലി പെരുന്നാളിനെ കുറിച്ച്‌ സമൂഹ മാധ്യമത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റിട്ട സിപിഎം നേതാവായ സഹകരണ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍ വെട്ടിക്കാട്ടിരി സ്വദേശി കെ.വി. സത്യനെയാണ് (41) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബലിപെരുന്നാളിന്‍റെ തലേ ദിവസമാണ് പ്രകോപനപരമായ രീതിയില്‍ സത്യന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് യു.ഡി.എഫ് നേതൃത്വവും യുവജന സംഘടനകളും പരാതി നല്‍കുകയായിരുന്നു. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇയാളെ വിഷയവുമായി ബന്ധപ്പെട്ട് പുറത്താക്കിയിരുന്നു. മലപ്പുറം ജില്ല സഹകരണ ബാങ്ക് മേലാറ്റൂര്‍ ശാഖ ജൂനിയര്‍ അക്കൗണ്ടന്‍റായിരുന്ന സത്യനെ കഴിഞ്ഞ ദിവസം ജില്ല സഹകരണ ബാങ്ക് പ്രസിഡന്‍റും സസ്പെന്‍ഡ് ചെയ്തിരുന്നു

Read More

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റു

മലപ്പുറം : നിലമ്പൂർ പോത്ത്കല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റു. കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനിടെ പോത്ത്കല്ല് ഫോറസ്റ്റ് അറ്റാച്ച്‌ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ സഞ്ജീവിനാണ് പരിക്കേറ്റത്പൊലീസുകാരന്‍റെ നെഞ്ചിനാണ് പരിക്കേറ്റത്. ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ചികില്‍സക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ് ; മലപ്പുറത്ത് ഡോക്‌ടര്‍ അറസ്‌റ്റില്‍

മലപ്പുറം: ചികില്‍സക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഡോക്‌ടര്‍ അറസ്‌റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും പട്ടിക്കാട് ചുങ്കത്തെ ജെജെ ക്ളിനിക് ഉടമയുമായ ഡോ.ഷെരീഫ് ആണ് പിടിയിലായത്. ജെജെ ക്ളിനിക്കില്‍ ചികില്‍സക്കെത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്‌റ്റ്. സംഭവത്തില്‍ മേലാറ്റൂര്‍ പോലീസാണ് കേസെടുത്തത്. ക്ളിനിക്കില്‍ വെച്ച്‌ പരിശോധിക്കാനെന്ന വ്യാജേന മുറിയില്‍ കിടത്തിയ ശേഷമായിരുന്നു പീഡനം. ഈ സമയം മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. അക്രമത്തിനിരയായ യുവതി ഡോക്‌ടറുടെ വയറിന് ചവിട്ടിയ ശേഷം പുറത്തേക്ക് ഓടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം ക്ളിനിക്കില്‍ നിന്ന് അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

Read More

മലപ്പുറത്ത് സിപിഐഎം നേതാവിന്റെ കടയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മലപ്പുറം: മഞ്ചേരിയില്‍ സിപിഎം നേതാവിന്റെ കടയിൽനിന്നും നിന്നും ചില്ലറ വ്യാപാരത്തിനെത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. നഗരസഭാ സിപിഎം കൗണ്‍സിലറുടെ കടയില്‍നിന്നുമാണ് 3600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍  മഞ്ചേരി പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സിപിഎം നേതാവ് പയ്യനാട് താമരശ്ശേരി ആറുവീട്ടില്‍ സുലൈമാനെ(57) പൊലീസ് അറസ്റ്റ് ചെയ്തു. 25ാം വാര്‍ഡ് കിഴക്കേകുന്ന് എല്‍ ഡി എഫ് കൗണ്‍സിലറാണ് സുലൈമാന്‍. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഇയാളുടെ കടയില്‍ ലഹരിക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി പൊലിസീന് രഹസ്യ വിവരം ലഭിച്ചിരുന്നു. രാവിലെ 11ന് പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങള്‍ ചില്ലറ വില്‍പ്പനക്കെത്തിച്ചതാണെന്നും പിടിച്ചെടുത്ത പായ്ക്കറ്റുകള്‍ക്ക് ഏകദേശം ഒരുലക്ഷം രൂപയോളം വിലവരുമെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി, സി പി ഒമാരായ അനീഷ് ചാക്കോ, അബ്ദുര്‍റഷീദ്, സവാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More

ഇടതു കൗൺസിലറുടെ കടയിൽ നിന്ന് വൻ ലഹരി വസ്തുക്കൾ പിടികൂടി, പിടിച്ചെടുത്തത് ലക്ഷങ്ങൾ‌ വിലയുള്ള പുകയില ഉത്പന്നങ്ങൾ

മലപ്പുറം: മഞ്ചേരിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. നഗരസഭാ കൗൺസിലറുടെ കടയിൽനിന്നാണ് 3600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ മഞ്ചേരി പൊലീസ് പിടികൂടിയത്. സംഭവത്തിൽ പയ്യനാട് താമരശേരി ആറുവീട്ടിൽ സുലൈമാനെ(57) പൊലീസ് അറസ്റ്റ് ചെയ്തു. 25ാം വാർഡ് കിഴക്കേകുന്ന് എൽ ഡി എഫ് കൗൺസിലറാണ് സുലൈമാൻ.മഞ്ചേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഇയാളുടെ കടയിൽ ലഹരിക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ വിൽപ്പന നടത്തുന്നതായി പൊലിസീന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇന്നലെ രാവിലെ 11ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങൾ ചില്ലറ വിൽപ്പനക്കെത്തിച്ചതാണെന്നും പിടിച്ചെടുത്ത പായ്ക്കറ്റുകൾക്ക് ഏകദേശം ഒരുലക്ഷം രൂപയോളം വിലവരുമെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി സബ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരി, സി പി ഒമാരായ അനീഷ് ചാക്കോ, അബ്ദുർറഷീദ്, സവാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More

രാഷ്ട്രീയ വൈരാഗ്യംമൂലം പിണറായി സർക്കാർ ലൈഫ് പദ്ധതിയില്‍ വീട് നിഷേധിച്ച മുണ്ടിച്ചിയമ്മയ്ക്ക്, സ്വപ്‌ന വീട് രാഹുല്‍ഗാന്ധി കൈമാറി.

മലപ്പുറം: രാഷ്ട്രീയത്തിന്‍റെ പേരില്‍ പിണറായി സർക്കാർ ലൈഫ് പദ്ധതിയില്‍ വീട് നിഷേധിച്ച മുണ്ടിച്ചിയമ്മയ്ക്ക് സ്വപ്‌ന വീട് രാഹുല്‍ഗാന്ധി കൈമാറി. അർഹതയുണ്ടായിട്ടും കോൺഗ്രസുകാരി ആയതിനാൽ സംസ്ഥാന സർക്കാർ സഹായിച്ചില്ലെന്നുംഅവരുടെ രാഷ്ട്രീയമാണ് വീട് നിഷേധിക്കാൻ കാരണമായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.അമരമ്പലത്ത് നടന്ന ചടങ്ങില്‍ മുണ്ടിച്ചിയമ്മയ്ക്ക് രാഹുല്‍ ഗാന്ധി വീടിന്‍റെ താക്കോൽ കൈമാറി. ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുണ്ടിച്ചിക്ക് സർക്കാർ വീട് നൽകണമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അർഹതയുണ്ടായിട്ടും കോൺഗ്രസുകാരിയായതിനാൽ സർക്കാർ ഇവരെ സഹായിച്ചില്ല. ഇന്ദിരാഗാന്ധിയുടെ ആരാധികയാണ് മുണ്ടിച്ചിയമ്മയെന്നറിഞ്ഞു. അവരുടെ രാഷ്ട്രീയമാണ് വീട് നിഷേധിക്കാൻ കാരണമായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.സര്‍ക്കാരിന്‍റെ ഏതു മാനദണ്ഡംവെച്ച് അളന്നാലും നിലമ്പൂർ അമരമ്പലം പഞ്ചായത്തിലെ പുതിയകളം മയ്യന്താനി മുണ്ടിച്ചിക്ക് ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. പട്ടികജാതിക്കാരിയായ അറുപത്തിരണ്ടുകാരി മുണ്ടിച്ചി, വിധവയും രോഗിയുമാണ്. എന്നാല്‍ അര്‍ഹതയുടെ മാനദണ്ഡം നോക്കിയല്ല, മുണ്ടിച്ചിയുടെ രാഷ്ട്രീയം നോക്കിയാണ് അമരമ്പലം പഞ്ചായത്ത്…

Read More

പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയിലെ റോഡിന്‍റെ നിർമാണ മാർഗനിർദേശങ്ങള്‍ പരിഷ്കരിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന് രാഹുല്‍ ഗാന്ധി

മലപ്പുറം: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയിലെ റോഡിന്‍റെ നിർമ്മാണ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിക്കണമെന്ന് രാഹുൽ ഗാന്ധി. ഓരോ സംസ്ഥാനത്തിന്‍റെയും സാഹചര്യത്തിന് അനുസരിച്ച് പ്രത്യേക രീതിയിലാവും റോഡുകൾ വേണ്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മാർഗനിർദേശങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത് എഴുതിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി-വലമ്പുറം-കൂറ്റൻപാറ റോഡിന്‍റെ നിര്‍മ്മാണപ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

തട്ടിപ്പ് കേസില്‍ പി.വി അന്‍വറിനെതിരെ ഇഡി അന്വേഷണം.

കൊച്ചി: ക്വാറി തട്ടിപ്പ് കേസില്‍ പി.വി അന്‍വറിനെതിരെ ഇ ഡി അന്വേഷണം. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ അന്‍വറിന് നോട്ടീസ് അയച്ചു. പരാതിക്കാരന്‍റെയും ക്വാറി ഉടമയുടെയും മൊഴി നാളെയടുക്കും. ഇബ്രാഹിം, സലീം എന്നിവരുടെ മൊഴിയാണ് എടുക്കുക. അൻവറുമായി നടത്തിയ ഇടപാടിന്‍റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.  

Read More