മലപ്പുറത്ത് സിപിഐഎം നേതാവിന്റെ കടയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മലപ്പുറം: മഞ്ചേരിയില്‍ സിപിഎം നേതാവിന്റെ കടയിൽനിന്നും നിന്നും ചില്ലറ വ്യാപാരത്തിനെത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. നഗരസഭാ സിപിഎം കൗണ്‍സിലറുടെ കടയില്‍നിന്നുമാണ് 3600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍  മഞ്ചേരി പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സിപിഎം നേതാവ് പയ്യനാട് താമരശ്ശേരി ആറുവീട്ടില്‍ സുലൈമാനെ(57) പൊലീസ് അറസ്റ്റ് ചെയ്തു. 25ാം വാര്‍ഡ് കിഴക്കേകുന്ന് എല്‍ ഡി എഫ് കൗണ്‍സിലറാണ് സുലൈമാന്‍. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഇയാളുടെ കടയില്‍ ലഹരിക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി പൊലിസീന് രഹസ്യ വിവരം ലഭിച്ചിരുന്നു. രാവിലെ 11ന് പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങള്‍ ചില്ലറ വില്‍പ്പനക്കെത്തിച്ചതാണെന്നും പിടിച്ചെടുത്ത പായ്ക്കറ്റുകള്‍ക്ക് ഏകദേശം ഒരുലക്ഷം രൂപയോളം വിലവരുമെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി, സി പി ഒമാരായ അനീഷ് ചാക്കോ, അബ്ദുര്‍റഷീദ്, സവാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More

ഇടതു കൗൺസിലറുടെ കടയിൽ നിന്ന് വൻ ലഹരി വസ്തുക്കൾ പിടികൂടി, പിടിച്ചെടുത്തത് ലക്ഷങ്ങൾ‌ വിലയുള്ള പുകയില ഉത്പന്നങ്ങൾ

മലപ്പുറം: മഞ്ചേരിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. നഗരസഭാ കൗൺസിലറുടെ കടയിൽനിന്നാണ് 3600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ മഞ്ചേരി പൊലീസ് പിടികൂടിയത്. സംഭവത്തിൽ പയ്യനാട് താമരശേരി ആറുവീട്ടിൽ സുലൈമാനെ(57) പൊലീസ് അറസ്റ്റ് ചെയ്തു. 25ാം വാർഡ് കിഴക്കേകുന്ന് എൽ ഡി എഫ് കൗൺസിലറാണ് സുലൈമാൻ.മഞ്ചേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഇയാളുടെ കടയിൽ ലഹരിക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ വിൽപ്പന നടത്തുന്നതായി പൊലിസീന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇന്നലെ രാവിലെ 11ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങൾ ചില്ലറ വിൽപ്പനക്കെത്തിച്ചതാണെന്നും പിടിച്ചെടുത്ത പായ്ക്കറ്റുകൾക്ക് ഏകദേശം ഒരുലക്ഷം രൂപയോളം വിലവരുമെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി സബ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരി, സി പി ഒമാരായ അനീഷ് ചാക്കോ, അബ്ദുർറഷീദ്, സവാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More

രാഷ്ട്രീയ വൈരാഗ്യംമൂലം പിണറായി സർക്കാർ ലൈഫ് പദ്ധതിയില്‍ വീട് നിഷേധിച്ച മുണ്ടിച്ചിയമ്മയ്ക്ക്, സ്വപ്‌ന വീട് രാഹുല്‍ഗാന്ധി കൈമാറി.

മലപ്പുറം: രാഷ്ട്രീയത്തിന്‍റെ പേരില്‍ പിണറായി സർക്കാർ ലൈഫ് പദ്ധതിയില്‍ വീട് നിഷേധിച്ച മുണ്ടിച്ചിയമ്മയ്ക്ക് സ്വപ്‌ന വീട് രാഹുല്‍ഗാന്ധി കൈമാറി. അർഹതയുണ്ടായിട്ടും കോൺഗ്രസുകാരി ആയതിനാൽ സംസ്ഥാന സർക്കാർ സഹായിച്ചില്ലെന്നുംഅവരുടെ രാഷ്ട്രീയമാണ് വീട് നിഷേധിക്കാൻ കാരണമായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.അമരമ്പലത്ത് നടന്ന ചടങ്ങില്‍ മുണ്ടിച്ചിയമ്മയ്ക്ക് രാഹുല്‍ ഗാന്ധി വീടിന്‍റെ താക്കോൽ കൈമാറി. ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുണ്ടിച്ചിക്ക് സർക്കാർ വീട് നൽകണമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അർഹതയുണ്ടായിട്ടും കോൺഗ്രസുകാരിയായതിനാൽ സർക്കാർ ഇവരെ സഹായിച്ചില്ല. ഇന്ദിരാഗാന്ധിയുടെ ആരാധികയാണ് മുണ്ടിച്ചിയമ്മയെന്നറിഞ്ഞു. അവരുടെ രാഷ്ട്രീയമാണ് വീട് നിഷേധിക്കാൻ കാരണമായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.സര്‍ക്കാരിന്‍റെ ഏതു മാനദണ്ഡംവെച്ച് അളന്നാലും നിലമ്പൂർ അമരമ്പലം പഞ്ചായത്തിലെ പുതിയകളം മയ്യന്താനി മുണ്ടിച്ചിക്ക് ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. പട്ടികജാതിക്കാരിയായ അറുപത്തിരണ്ടുകാരി മുണ്ടിച്ചി, വിധവയും രോഗിയുമാണ്. എന്നാല്‍ അര്‍ഹതയുടെ മാനദണ്ഡം നോക്കിയല്ല, മുണ്ടിച്ചിയുടെ രാഷ്ട്രീയം നോക്കിയാണ് അമരമ്പലം പഞ്ചായത്ത്…

Read More

പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയിലെ റോഡിന്‍റെ നിർമാണ മാർഗനിർദേശങ്ങള്‍ പരിഷ്കരിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന് രാഹുല്‍ ഗാന്ധി

മലപ്പുറം: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയിലെ റോഡിന്‍റെ നിർമ്മാണ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിക്കണമെന്ന് രാഹുൽ ഗാന്ധി. ഓരോ സംസ്ഥാനത്തിന്‍റെയും സാഹചര്യത്തിന് അനുസരിച്ച് പ്രത്യേക രീതിയിലാവും റോഡുകൾ വേണ്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മാർഗനിർദേശങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത് എഴുതിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി-വലമ്പുറം-കൂറ്റൻപാറ റോഡിന്‍റെ നിര്‍മ്മാണപ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

തട്ടിപ്പ് കേസില്‍ പി.വി അന്‍വറിനെതിരെ ഇഡി അന്വേഷണം.

കൊച്ചി: ക്വാറി തട്ടിപ്പ് കേസില്‍ പി.വി അന്‍വറിനെതിരെ ഇ ഡി അന്വേഷണം. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ അന്‍വറിന് നോട്ടീസ് അയച്ചു. പരാതിക്കാരന്‍റെയും ക്വാറി ഉടമയുടെയും മൊഴി നാളെയടുക്കും. ഇബ്രാഹിം, സലീം എന്നിവരുടെ മൊഴിയാണ് എടുക്കുക. അൻവറുമായി നടത്തിയ ഇടപാടിന്‍റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.  

Read More

മലപ്പുറത്ത് യുവാവിന്റെ ദുരൂഹ മരണത്തിൽ 12പേർ അറസ്റ്റിൽ

മലപ്പുറം : മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തില് 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല് സ്വദേശി പുലിക്കോട്ടില് മുജീബ് റഹ്മനാന് ആണ് മരിച്ചത്.തടങ്കലില് പാർപ്പിച്ച്‌ മർദ്ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള് ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ടെക്സ്റ്റൈല്സിന്റെ ഗോഡൗണിലാണ് യുവാവിനെ മരിച്ച നിലയില് കണ്ടെത്തിയത്.മുജീബിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ടെക്സ്റ്റൈല്സ് ഉടമ ഉൾപ്പെടെയാണ് പൊലീസ് കസ്റ്റഡിയിലായത്. ശനിയാഴ്ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണില് നിന്ന് കണ്ടെത്തിയത്.

Read More

പോക്സോ കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് ശശികുമാറിനെ റിമാൻഡ് ചെയ്തു

മലപ്പുറം : പോക്സോ കേസില്‍ വീണ്ടും അറസ്റ്റിലായ സിപിഎം നേതാവായ മുന്‍ അധ്യാപകന്‍ കെ വി ശശികുമാര്‍ റിമാന്‍ഡില്‍. ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു പോക്സോ കേസില്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ കൂടിയായ ശശികുമാര്‍ പിടിയിലായത്. മൂന്ന് പോക്സോ ഉള്‍പ്പെടെ പത്തു കേസുകളാണ് നിലവിലുള്ളത്.പൂര്‍വവിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ശശികുമാറിനെതിരെ വീണ്ടും പോക്സോ കേസ് മലപ്പുറം വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 2012-13 കാലയളവിലാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം പൂര്‍വ വിദ്യാര്‍ത്ഥിനി സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. അടുത്ത ദിവസം തന്നെ  ജാമ്യത്തിന് ശ്രമിക്കുമെന്ന് ശശികുമാറിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു. നേരത്തെ രജ്സിസ്റ്റര്‍ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ ജാമ്യം ലഭിച്ച് ശശികുമാര്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്.  പാർട്ടി സ്വാധീനത്തിൽ അന്വേഷണത്തിലെ പഴുതുകൾ ഉപയോഗിച്ച് പോക്സോ കേസുകളിൽ ശശികുമാർ ജാമ്യം നേടുന്നുവെന്ന ആരോപണവുമായി പൂർവ്വ വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.

Read More

സിപിഎം നേതാവും റിട്ട അധ്യാപകനുമായ ശശികുമാർ പോക്സോ കേസിൽ വീണ്ടും അറസ്റ്റിൽ, അറുപതോളം കുട്ടികളെ പീഡിപ്പിച്ചെന്നു രക്ഷിതാക്കൾ

മലപ്പുറം: സ്കൂൾ കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ സിപിഎം നേതാവും മലപ്പുറം ന​ഗരസഭാ മുൻ കൗൺസിലറുമായ കെ.വി. ശശികുമാറിനെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. 13 കേസുകളിൽ പ്രതിയായ ഇയാൾ ‌പല കേസുകളിലായി റിമാൻഡിലായിരുന്നു. ഇവയിൽ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും പോക്സോ ക്സിൽ കുടുങ്ങിയത്. ഇയാൾ അധ്യാപകനായിരുന്ന സ്കൂളിലെ പെൺകുട്ടിയാണ് പരാതിക്കാരി. പ്രായപൂർത്തിയാകാത്ത അറുപതോളം പെൺകുട്ടികളെ ഇയാൾ ഉപദ്രവിച്ചിച്ചിച്ചുണ്ടെന്നാണു രക്ഷിതാക്കൾ നൽകുന്ന വിവരം. 2014 മുതൽ രക്ഷിതാക്കൾ പരാതിയുമായി രം​ഗത്തു വന്നെങ്കിലും നടപടിയുണ്ടായില്ല.മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറായിരിക്കെയാണ് കെ.വി ശശികുമാറിനെതിരെ കൂടുതൽ പീഡന പരാതികൾ ഉയർന്നത്. ഇയാൾ അധ്യാപകനായിരുന്ന ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ് പരാതി നൽകിയത്. ആരോപണത്തിനു പിന്നാലെ, ഇയാൾ നഗരസഭാംഗത്വം രാജിവച്ചു. അധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് ശശികുമാർ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.…

Read More

വയനാട് ജില്ലയിലും മലപ്പുറത്തെ വന മേഖലയിലും ഇന്നു യുഡിഎഫ് ഹർത്താൽ വൈകുന്നേരം ആറു വരെ

വയനാട്: സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും ഇന്നു യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ രാവിലെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തും.ബഫർ സോൺ ആശങ്ക അകറ്റാൻ ഇടപെടലുകൾ ആവശ്യപ്പെട്ടാണ് മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുന്നത്. പതിനൊന്നു പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് ഹർത്താൽ. വൈകീട്ട് 6 വരെയാണ് ഹർത്താൽ. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്,അമരമ്പലം,കരുളായി,മൂത്തേടം,വഴിക്കടവ്,എടക്കര,ചുങ്കത്തറ,പോത്തുക്കൽ,ചാലിയാർ പഞ്ചായത്തുകളിലാണ് ഹർത്താൽ. പത്ര വിതരണം,പാൽ വിതരണം, വിവാഹം, മറ്റു അത്യാവശ്യ സർവീസുകളെയും ഒഴിവാക്കും.

Read More

മുഖ്യമന്ത്രിക്കെതിരെ ദമ്മാമില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി.

നാദിർ ഷാ റഹിമാൻ ദമ്മാം : സ്വര്‍ണ്ണ കള്ളകടത്തിന് കൂട്ട് നിന്നു എന്നാരോപിക്കപ്പെടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായിക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും ഉയര്‍ന്നിട്ടുള അനധികൃത പണമിടപാടുകളെ കുറിച്ചും അവരുടെ അമേരിക്കന്‍ യാത്രകളെ കുറിച്ചും കറന്‍സി-സ്വര്‍ണ്ണ കള്ളകടത്തിനെ കുറിച്ചും ഇവരുടെ ബിനാമികളെ കുറിച്ചുമെല്ലാം വന്ന വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സമഗ്രമായ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണം എന്ന് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപെട്ടു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ വരെ സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ള വെളിപ്പെടുത്തലുകള്‍ വരുന്നു. ആകാശത്തും പ്രതിഷേധം പടരുമ്പോൾ അധികാരത്തിന്റെ ഹുങ്കിൽ അടിച്ചമർത്താൻ ശ്രമിക്കുകയാണ് . എല്ലാ കൊള്ളരുതായ്മക്കും നേതൃത്വം നൽകിയും കൂട്ടു നിന്നും തനിക്കെതിരെ വരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ്…

Read More