മൂവാറ്റുപുഴയിൽ നഗരമധ്യത്തിലെ റോഡിൽ വൻ ഗർത്തം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരമധ്യത്തിലെ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കച്ചേരിത്താഴം പാലത്തിനു സമീപമാണ് റോഡരികിൽ വാഹനങ്ങൾക്ക് ഭീഷണിയായി ഗർത്തം രൂപപ്പെട്ടത്. ഇന്നലെ രാത്രിയോടെ കച്ചേരിത്താഴം പാലത്തിന് സമീപം ഗർത്തം രൂപപ്പെട്ടത്. തുടർന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി. അപകട സാധ്യത ബോർഡ് സ്ഥാപിച്ചു. പാലം വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

Read More

സഖാക്കൾക്ക് നടുറോഡിലുമാകാം

മൂലമറ്റം: പാതയോരങ്ങളിലെ കൊടിമരങ്ങൾ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്തപ്പോഴും നിയമത്തെ നോക്കുകുത്തിയാക്കി റോഡിന് നടുവിൽ സി പി എമ്മിൻ്റെ കൊടിമരം. മൂലമറ്റംകെഎസ്ആർടിസി ഡിപ്പോയുടെ മുൻവശം റോഡിന് നടുവിലാണ് ഈ വലിയ പാർട്ടി കൊടിമരം പാർട്ടി പതാക വഹിച്ച് നിൽക്കുന്നത്. മുക്കവലയുടെ മധ്യത്തിൽ കൊടിമരം നിന്നിട്ടും അത് നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല. പവർഹൗസ് – ആശ്രമം ഭാഗത്തേക്കും, പതിപ്പിള്ളി, വാഗമൺ- ഇലപ്പള്ളി ഭാഗത്തേക്കും റോഡുകൾ തിരിയുന്നിടത്താണ് കൊടിമരം നിയമത്തെ വെല്ലുവിളിച്ച് പാർട്ടി പതാക പാറിക്കളിക്കുന്നത്.നിയമം ലംഘിച്ച് റോഡിന് നടുവിൽ നിൽക്കുന്ന കൊടിമരം മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു; മലയോര മേഖലകളിൽ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. തിരുവനന്തപുരം വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിങ്സ്റ്റോൺ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. തിരുവല്ലയ്ക്ക് സമീപം വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കുമളി സ്വദേശികളായ അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്ററായ വി.എം.ചാണ്ടിയും മക്കളായ ഫേബ, ബ്ലസി  എന്നിവരുമാണ് മരിച്ചത്. തിരുവനന്തപുരം മക്കിയില്‍ 100-ഓളം വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് പുറത്തിറങ്ങാനാവാതെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.അതേസമയം, തിരുവനന്തപുരം മുതൽ എറണാകുളം വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  തൃശൂർ, മലപ്പുറം…

Read More

ഇടുക്കിയിൽ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത

ഇടുക്കി: ഇടുക്കിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രണ്ടുതവണ ഭൂചലമുണ്ടായതായാണ് സ്ഥിരീകരണം. പുലർച്ചെ 1.48 ന് ശേഷമാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.1 ഉം 2.95 ഉം തീവ്രത രേഖപ്പെടുത്തി. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.അതേസമയം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ ഭൂചലനമുണ്ടായിരുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഏറ്റവും കൂടുതൽ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത് ഇടുക്കിയിലാണ്. കുളമാവിൽ 2.80, 2.75, എറണാകുളം ജില്ലയിലെ കാലടിയിൽ 2.95, 2.93 എന്നിങ്ങനെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Read More

ഇടുക്കി-കോട്ടയം ജില്ലകളിൽ ഭൂചലനം; കുളമാവ് ഡാമിന്‍റെ 30 കിലോമീറ്റർ പരിധിയില്‍

ഇടുക്കി : കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ ആണ് ഭൂചലനം അനുഭവപ്പെട്ടത്. കോട്ടയം ജില്ലയിൽ തലനാട് മേഖലകളിൽ വെള്ളിയാഴ്ച രാവിലെ 1.48 ന് ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. വലിയ കല്ല് ഉരുണ്ടുപോകുന്നത് പോലെയുള്ള ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു.ഇടുക്കിയിലെ സീസ്മോഗ്രാഫിൽ രണ്ട് തവണ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. കുളമാവ് ഡാമിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് ചലനം രേഖപെടുത്തിയത്. രാവിലെ 1.48, 1.50 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്.

Read More

ഇടുക്കിയിൽ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട യുവതി കസ്റ്റഡിയിൽ

തൊടുപുഴ: ഇടുക്കിയിൽ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട യുവതി കസ്റ്റഡിയിൽ. ഉടുമ്പൻചോലയിലാണ് സംഭവം. അവിവാഹിതയായ അതിഥി തൊഴിലാളിയാണ് പ്രസവ ശേഷം കുട്ടികളെ കൊന്ന് കുഴിച്ചിട്ടത്. ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. അവിവാഹിതയായിനാൽ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഏലത്തോട്ടത്തിൽ കുഴിച്ചിട്ടെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിൽ എടുത്ത യുവതിയെ ചോദ്യം ചെയ്യുകയാണ്.ഇരട്ടക്കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട ഏലത്തോട്ടത്തിൽ പൊലീസെത്തി പരിശോധന നടത്തി. യുവതിയുടെ മാനസികാവസ്ഥ പരിഗണിച്ച് കൗൺസിലിങ്ങ് നടത്തിയതിന് ശേഷമാകും വിശദമായ ചോദ്യം ചെയ്യലെന്നാണ് സൂചന.

Read More

വട്ടവട ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതി ലക്ഷങ്ങളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്‌

മൂന്നാർ: വട്ടവട ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതി ലക്ഷങ്ങളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്‌. 2020-21 സാമ്പത്തിക വർഷത്തിലാണ് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.സർക്കാരിന് നഷ്ടമായ ലക്ഷക്കണക്കിന് രൂപാ അന്ന് ചുമതലയുണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സംസ്ഥാന ഓഡിറ്റ് വിഭാഗം സംസ്ഥാന സർക്കാരിന് റിപ്പോർട്ടുനൽകി.മുൻ ഭരണ സമിതിയുടെ കാലത്ത് നടന്ന തട്ടിപ്പാണ് ഇപ്പോൾ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. അന്ന് എൽ.ഡി.എഫിനായിരുന്നു പഞ്ചായത്ത് ഭരണം.

Read More

അടിമാലി ടൗണിൽ 2 കോടിയുടെ ഭൂമി വിട്ടുകൊടുക്കാനുള്ള തീരുമാനം യുഡിഎഫ് റദ്ദാക്കി

തൊടുപുഴ : അടിമാലി പഞ്ചായത്തിന്റെ കൈവശമുള്ള 18 സെന്റ് ഭൂമി മുൻമന്ത്രി ടി യു കുരുവിളയ്ക്ക് വിട്ടു നൽകാനുള്ള ഇടത് ഭരണസമിതിയൂടെ തീരുമാനം പുതിയ യുഡിഎഫ് ഭരണസമിതി റദ്ദാക്കി. രണ്ടുകോടിയോളം രൂപ മതിക്കുന്ന സ്ഥലമാണിത്. പഞ്ചായത്ത് ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. ഭൂമി വിട്ടു നൽകാനുള്ള നീക്കം വിവാദമായതോടെ ബോർഡ് യോഗത്തിൽ ഇടതംഗങ്ങളും റദ്ദാക്കുന്നതിനെ പിന്തുണച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും യുഡിഎഫ് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ടി യു കുരുവിള തൻറേതെന്ന് അവകാശപ്പെടുന്ന ഭൂമി അടിമാലി ടൗണിലെ രണ്ടുകോടിയോളം രൂപ മതിക്കുന്ന സ്ഥലമാണ്.അടിമാലി പഞ്ചായത്ത് ഓഫീസ്‍ നിൽക്കുന്ന ഒന്നരയേക്കർ സ്ഥലം വിലയ്ക്ക് നൽകിയത് മുൻ മന്ത്രി ടിയു കുരുവിളയാണ്. 1988 ൽ ഈ ഭൂമി വിലക്ക് നൽകുമ്പോൾ 18.5 സെൻറ് സ്ഥലം പഞ്ചായത്ത് അധികമായി കൈവശപെടുത്തിയെന്നാണ് കുരുവിളയുടെ ആരോപണം. അധികമായി കൈവശപെടുത്തിയ ഭൂമി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് 2019 തിൽ പഞ്ചായത്തിനെ…

Read More

കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരജ്വാല

മുവാറ്റുപുഴ : യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമര ജ്വാല സംഘടിപ്പിച്ചു,കേന്ദ്ര സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരായി ഇടിയെ ദുരുപയോഗം ചെയ്യുന്നതിലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ആവശ്യസാധനകൾക്ക്‌ വിലക്കയറ്റം ഉണ്ടാകുന്നതിലും പ്രതിഷേധിച്ചാണ് പ്രതിഷേധ സമര ജ്യാല സംഘടിപ്പിച്ചത്.കോൺഗ്രസ് പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി കച്ചേരിത്താഴത്തു സമാപിച്ചു സമരക്കാർ പ്രതിഷേധ സൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പ്രതിരോധമന്ത്രി അമിത്ഷായും കോലം കത്തിച്ചു പ്രതിഷേധ സമരം മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളായി റിയാസ് താമരപിള്ളിൽ എംസി വിനയൻ എബി പൊങ്ങാണത്തിൽ ജിന്റോ ടോമി, കെ പി ജോയി യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ വി എസ ഷെഫാൻ മൻസൂർ…

Read More

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു ; തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 135.65 അടിയായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമല്ല. അപ്പര്‍ റൂള്‍ കര്‍വ് പരിധി 136.30 അടിയാണ്. ജലനിരപ്പ് ഉയരുന്നതിനാല്‍ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ കളക്‌ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More