ഫോര്‍ട്ട്‌കൊച്ചിയില്‍ മല്‍സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു

കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ മല്‍സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങവേയാണ് സംഭവം.ഫോര്‍ട്ട് കൊച്ചി നേവി ക്വാര്‍ട്ടേഴ്‌സിന് സമീപം വച്ച് ചെവിക്കുസമീപം വെടിയേറ്റത്. ബോട്ടില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. സെബാസ്റ്റ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നേവി ഉദ്യോഗസ്ഥര്‍ ഇവിടെ ഫയറിംഗ് പരിശീലനം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഭാഗ്യംകൊണ്ട് മാത്രമാണ് സെബാസ്റ്റ്യന്‍ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

Read More

രണ്ടാം ഘട്ടമായി കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടാൻ കേന്ദ്രാനുമതി

കൊച്ചി: രണ്ടാം ഘട്ടമായി കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടാന്‍ അനുമതി. കലൂര്‍ സ്‌റ്റേഡിയം-ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം കേന്ദ്രമന്ത്രി സംഭ അംഗീകരിച്ചു. പ്രധാനമന്ത്രി സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെത്തിയപ്പോള്‍ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നാണ് കാക്കനാട്ടേക്കുള്ള മെട്രോപാത തുടങ്ങുന്നത്. 11.17 കിലോമീറ്ററാണ് ഈ പാതയുടെ നീളം. ആകെ 11 സ്റ്റേഷനുകള്‍. 1957.05 കോടിരൂപയോളമാണ് നിര്‍മാണ ചെലവ് കണക്കാക്കുന്നത്.കാക്കനാട് റൂട്ടിന് അനുമതി തേടി 2015-ലാണ് ആദ്യം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങി. എന്നാല്‍ പിന്നീട് പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം പദ്ധതി രൂപരേഖയില്‍ മാറ്റം നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചു തയ്യാറാക്കിയ രൂപരേഖ 2018-ല്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചു. 2019 ഫെബ്രുവരി 26-ന് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, അന്തിമാനുമതിക്കുള്ള കാത്തിരിപ്പ് പിന്നെ നീണ്ടത് വര്‍ഷങ്ങളാണ്.

Read More

ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വച്ച്‌ വെടിയേറ്റു

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വച്ച്‌ വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റിയന്റെ ചെവിയിലാണ് വെടിയേറ്റത് രാവിലെ 11.30 ഓടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയതായിരുന്നു തൊഴിലാളികള്‍. ഫോര്‍ട്ട്‌കൊച്ചി നേവി ക്വാര്‍ട്ടേഴ്‌സിനു സമീപമെത്തിയപ്പോഴാണ് വെടിയേറ്റത്. സെബാസ്റ്റിയന്റെ ദേഹത്ത് കൊണ്ട വെടിയുണ്ട ബോട്ടില്‍ നിന്ന് കണ്ടെടുത്തു നേവി ഉദ്യോഗസ്ഥരുടെ ഫയറിംഗ് പരിശീലനത്തിനിടെ തെറിച്ചുവന്ന വെടിയുണ്ട ആണെന്ന് പോലീസ് പ്രാഥമിക നിഗമനം. ഫയറിംഗ് പരിശീലനം നടക്കുന്നതായി ഒരു മുന്നറിയിപ്പും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നില്ലെന്ന് ബോട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ പറയുന്നു. സെബാസ്റ്റിയന്റെ ചെവിക്ക് താഴെയാണ് വെടിയേറ്റിരിക്കുന്നത്. ചെവിയില്‍ നിന്ന് ചോര തെറിക്കുകയും സെബാസ്റ്റിയന്‍ മറിഞ്ഞുവീഴുകയും ചെയ്തു. ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് വെടിയുണ്ട കണ്ടെത്തിയത്. സെബാസ്റ്റിയനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ഉടന്‍തന്നെ ഫോര്‍ട്ടുകൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെബാസ്റ്റിയന്റ ആരോഗ്യനില തൃപ്തികരമാണ്. ഫയറിംഗ് പരിശീലനത്തിനിടെ ദിശതെറ്റിയ വെടിയുണ്ടയാണോ അപകടമുണ്ടാക്കിയതെന്ന കാര്യം നേവി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Read More

ഭാര്യയെ കൊലപ്പെടുത്തി, അന്യസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ജീവനൊടുക്കി

കൊച്ചി : എറണാകുളം പള്ളിക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി അന്യസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ജീവനൊടുക്കി. പള്ളിക്കര ഊത്തിക്കര സ്വദേശി ലിജയെ ഇന്നലെ രാത്രിയാണ് കുത്തിക്കൊലപ്പെടുത്തിയത്.ഭർത്താവായ ഒഡീഷ സ്വദേശി സുബ്രുവിനെ ഇന്ന് രാവിലെ സമീപ പ്രദേശത്ത് മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുന്നത്തുനാട് പൊലീസ് പറഞ്ഞു. ലിജയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നത്. സുബ്രുവിൻ്റെ മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Read More

ഇന്ത്യൻ സൂപ്പർ ലീഗ്: ഒക്ടോബർ 7ന് തുടക്കമാകും

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2022– 23 സീസൺ ഒക്ടോബർ ഏഴിനു തുടക്കമാകും. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും. കൊച്ചിയിൽ രാത്രി 7.30നാണു മത്സരം. രണ്ട് സീസണുകൾക്കു ശേഷമാണ് സ്റ്റേഡിയത്തിൽ പൂർണമായും ആളുകളെ കയറ്റി മത്സരങ്ങൾ നടക്കുന്നത്. ഐഎസ്എല്ലിനു ശേഷം ഏപ്രിലിൽ സൂപ്പർ കപ്പ് മത്സരങ്ങളും നടക്കും.ലീഗ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ടു സെമി ഫൈനൽ ഉറപ്പിക്കും. എലിമിനേറ്റർ മത്സരങ്ങളിൽ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും, നാല്, അഞ്ച് സ്ഥാനങ്ങളിലെ ടീമുകളും ഏറ്റുമുട്ടി മറ്റ് സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കും. പത്ത് ഹോം മത്സരങ്ങളടക്കം ഒരോ ടീമുകളും 20 മത്സരങ്ങളാണു കളിക്കുക.

Read More

കനത്ത മഴ തുടരുന്നു ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ബുധനാഴ്ച അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ രേണു രാജ് അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണെന്നും കലക്ടർ അറിയിച്ചു

Read More

കനത്തമഴ; ഇടമലയാർ ഡാം വീണ്ടും തുറന്നു

കൊച്ചി: മഴ ശക്തമായതിനെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതിനാൽ ഇടമലയാർ ഡാം വീണ്ടും തുറന്നു. 2 ഷട്ടറുകളാണ് തുറന്നത്.50 സെന്റീമീറ്റർ ഉയർത്തി. 68 മുതൽ 131ക്യൂസ്‌ക്സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക. പെരിയാറിന്റെ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്. പുഴ മുറിച്ചു കടക്കുന്നതും, മീൻ പിടിക്കുന്നതും, പുഴയില് വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

ഹോട്ടലിൽ യുവാവിനെ തലയ്ക്ക‌ടിച്ചു കൊലപ്പെടുത്തി, സഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: ഭാര്യയുമായി അവിശുദ്ധ ബന്ധം ആരോപിച്ച് യുവാവ് മറ്റൊരാളെ തലയ്ക്ക‌ടിച്ചു കൊലപ്പെടുത്തി. കൊച്ചി ന​ഗരത്തിൽ ഇന്നലെ രാത്രിയാണു സംഭവം. ബം​ഗളൂർ സ്വദേശി അജയ് (33) ആണു കൊല്ലപ്പെട്ടത്. സുരേഷ് എന്നയാളെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത്: അജയും സുരേഷും സുഹൃത്തുക്കളാണ്. സുരേഷിന്റെ ഭാര്യയുമായി അജയിന് അടുപ്പമുണ്ടായിരുന്നു. ഇതിൽ സുരേഷ് കുപിതനായിരുന്നു. ഈ ബന്ധം തുടരരുതെന്ന് പല പ്രാവശ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും ചില പ്രശ്നങ്ങളുണ്ടായപ്പോൾ ഭാര്യയെക്കൊണ്ട് അജയിനെ ഹോട്ടലിലേക്കു വിളിച്ചു വരുത്തി. ഭാര്യയെ കാറിലിരുത്തി പറത്തു വന്ന സുരേഷ് മാത്രം ഹോട്ടൽ മുറിയിൽ കാത്തിരുന്നു. പിന്നാലെ അജയ് ഹോട്ടൽ മുറിയിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സുരേഷ് കൈയിൽ കരുതിയിരുന്ന സ്പാനർ ഉപയോ​ഗിച്ച് അജയിന്റെ തലയ്ക്കടിച്ചു. മാരകമായി മുറിവേറ്റ അജയ് മുറിയിൽ നിന്നു പുറത്തേക്കിറങ്ങിയോടി. ഹോട്ടലിനു പുറത്തുള്ള കാറിനു സമീപമെത്തിയപ്പോഴേക്കും കുഴഞ്ഞു വീണു. ഹോട്ടൽ…

Read More

നവസങ്കല്പ് യാത്രയിൽ പങ്കെടുത്തവരെ ആദരിച്ചു, തീം സോം​ഗ് രചിച്ച വിൽഫ്രഡിന് അനുമോദനം

കൊച്ചി: കെപിസിസി ആഹ്വാനപ്രകാരം എറണാകുളം ജില്ലയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിച്ച നവ സങ്കല്പ് യാത്രയിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകരെയും നേതാക്കളെയും ഡിസിസിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. യാത്രയിൽ മുഴുവൻ സമയവും പങ്കാളികളായിരുന്ന മുന്നൂറിൽപ്പരം പ്രവർത്തകർക്ക് പ്രത്യേക ഷീൽഡും ഖദർ ഷാളും സമ്മാനിച്ചു. നവസങ്കല്പ യാത്രയ്ക്ക് തീം സോം​ഗ് എഴുതിയ സാംസ്കാരിക സാഹിതി ജില്ലാ ചെയർമാൻ എച്ച് വിൽഫ്രഡിനെ യോ​ഗം പ്രത്യേകം അനുമോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊന്നാട അണിയിച്ചു. ചടങ്ങിൽ മുഹമ്മ​ദ് ഷിയാസ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈബി ഈടൻ എംപി, എംഎല്എമാരായ റോജി എം. ജോൺ, ഉമാ തോമസ്, അൻവർ സാദത്ത്, കെപിസിസി ഭാവാഹികളായ വി.പി. സജീന്ദ്രൻ, അബ്ദുൾ മുത്തുലിബ്, കലാസാഹിതി കൊല്ലം ജില്ലാ ഭാരവാഹി എബി പാപ്പച്ചൻ തു‌ടങ്ങിയവർ പങ്കെടുത്തു.

Read More

കപ്പ് ഓഫ് ലൈഫിൽ മനസ് തുറന്ന് വിദ്യാർത്ഥികൾ

കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ആർത്തവത്തെക്കുറിച്ച് മനസ് തുറന്ന് സംസാരിച്ച് തേവര സേക്രട്ട് ഹാർട്ട് കോളേജിലെ വിദ്യാർഥികൾ. ആർത്തവ സമയത്തെ അനുഭവങ്ങൾ പെൺകുട്ടികൾ പങ്ക് വച്ചപ്പോൾ, ആർത്തവ വേദന അനുഭവിച്ചറിയാൻ കപ്പ് ഓഫ് ലൈഫ് തയ്യാറാക്കിയിട്ടുള്ള പെയ്ൻ സിമുലേറ്ററിലെ അനുഭവങ്ങൾ പങ്ക് വച്ച് ആൺകുട്ടികളും കളം നിറഞ്ഞു. ജോസഫ് അന്നംകുട്ടി ജോസഫ് വിദ്യാർത്ഥികളുമായി സംവദിച്ചു. കപ്പ് ഓഫ് ലൈഫിന് സി എസ് ആർ പിന്തുണ നൽകുന്ന മുത്തൂറ്റ് ഫിനാൻസിന്റെ ഡെപ്യൂട്ടി മാനേജർ ജോർജ് എം ജോർജ്, ഐ എം എ കൊച്ചിനെ പ്രതിനിധീകരിച്ച് ഡോ. സ്മിത തുടങ്ങിയവരും കോളേജിൽ എത്തി.

Read More