വിവരാവകാശ ലംഘനം : കൊച്ചി കോർപറേഷന് 25,000 രൂപ പിഴ

കൊച്ചി : വിവരാവകാശ ലംഘനം നടത്തിയ കൊച്ചി കോർപ്പറേഷന് സംസ്ഥാന വിവരാവകാശ കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചു. വിവരാവകാശ നിയമം പ്രകാരം നൽകിയ ചോദ്യത്തിന് സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച്ച വരുത്തിയ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ ഹയറുന്നിസയ്ക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചത്.പള്ളുരുത്തി സ്വദേശി പി.എം ധനീഷിന്റെ വീടിനോട് ചേർന്ന് കോണം സ്വദേശി മുരളി എന്നയാൾ നടത്തിയ അനധികൃത നിർമ്മാണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ വിവരാവകാശ ഓഫീസറോ അപ്പീൽ അധികാരിയോ തയ്യാറായില്ല. അതിനെത്തുടർന്നാണ് നടപടി.

Read More

മുഖ്യമന്ത്രിയെ കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് നേതാവ് സോണി പനന്താനത്തിന് ജാമ്യം

എറണാകുളം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ, എറണാകുളം കാക്കനാട്, മുഖ്യമന്ത്രിയെ കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് നേതാവ് സോണി പാനന്താനത്തിന് ജാമ്യം. എറണാകുളം സെഷൻസ് കോടതി-രണ്ട് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിൽ സോണി പാനന്താനത്തെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും മുഖ്യമന്ത്രിയുടെ കോൺവോയ് തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്. കാക്കനാട് കെബിപിഎസിലെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവർത്തകർ ഔദ്യോഗിക വാഹനത്തിനടുത്തേക്ക് ചാടിവീണത്. തുടർന്ന് കരിങ്കൊടികാണിക്കുകയും മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെത്തി ചില്ലിൽ തട്ടുകയും ചെയ്തു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് സോണി ജോർജിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് നേരത്തെ, എളമക്കര പൊലീസ് സ്റ്റേഷനിലെ  എസ്എച്ച്ഒ, സാബുജി എം.എ.എസിനെതിരെ നടപടി എടുത്തിരുന്നു.

Read More

മുഖ്യമന്ത്രി വരുന്നുവെന്ന കാരണത്താൽ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പൊലീസ് നിഷേധിച്ചു ; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.കലൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ട് ട്രാൻസ്‌ജെൻഡറുകളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പൊലീസിന്റെ നടപടി ചോദ്യം ചെയ്ത ഹർജിയിലാണ് നടപടി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഓഗസ്റ്റ് 11-ലേക്ക് മാറ്റി.മുഖ്യമന്ത്രി വരുന്നുവെന്ന കാരണത്താൽ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും പൊലീസ് നിഷേധിച്ചു. ജനാധിപത്യ രാജ്യത്ത് കറുപ്പണിഞ്ഞ് വിയോജിപ്പ് രേഖപ്പെടുത്തുന്നത് ക്രിമിനൽ കുറ്റകൃത്യമല്ലെന്നും ഇതിന്റെ പേരിൽ ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധ നടപടിയാണെന്നും ഹർജിയിൽ പറയുന്നു.

Read More

പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്നകാര്യം പരിഗണനയിൽ – നിതിൻ ഗഡ്കരി

ന്യൂഡൽഹി :പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് നിതിൻ ഗഡ്കരി. രാജ്യസഭയിൽ കോൺഗ്രസ് എംപി ജെബി മേത്തറിന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഈ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്നിൻ്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നത്. അറുപത് കിലോമീറ്റര്‍ ദൂരപരിധിയിൽ പ്രവര്‍ത്തിക്കുന്ന രണ്ട് ടോള്‍ബൂത്തുകളിലൊന്നിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ടോയെന്ന ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ മന്ത്രിയുടെ മറുപടി.

Read More

അട്ടപ്പാടി മധുവധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍; ഒരു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിര്‍ദേശം

കൊച്ചി : അട്ടപ്പാടി മധുവധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ വിചാരണകോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ദിവസം കൂടുതല്‍ സാക്ഷികളെ വിസ്തരിക്കും. ദിവസവും അഞ്ച് സാക്ഷികളെ വീതമാണ് വിസ്തരിക്കുക.കേസിലെ സാക്ഷികളുടെ തുടർച്ചയായുള്ള കൂറുമാറ്റം പ്രോസിക്യൂഷന് തിരിച്ചടിയാകുന്നുണ്ട്. കേസില്‍ ഒരാള്‍ കൂടി ഇന്ന് കൂറുമാറി. 21-ാം സാക്ഷി വീരന്‍ ഇന്ന് കോടതിയില്‍ കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 11 ആയി. നേരത്തേ പൊലീസ് നിര്‍ബന്ധത്താലാണ് മൊഴി നല്‍കിയതെന്ന് വീരൻ കോടതിയിൽ ആവര്‍ത്തിച്ചു. കേസില്‍ ഇന്ന് ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്ന 22-ാം സാക്ഷി മുരുകന്‍ കോടതിയില്‍ ഹാജരാവത്തതിനാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു.

Read More

മൂവാറ്റുപുഴയിൽ നഗരമധ്യത്തിലെ റോഡിൽ വൻ ഗർത്തം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരമധ്യത്തിലെ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കച്ചേരിത്താഴം പാലത്തിനു സമീപമാണ് റോഡരികിൽ വാഹനങ്ങൾക്ക് ഭീഷണിയായി ഗർത്തം രൂപപ്പെട്ടത്. ഇന്നലെ രാത്രിയോടെ കച്ചേരിത്താഴം പാലത്തിന് സമീപം ഗർത്തം രൂപപ്പെട്ടത്. തുടർന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി. അപകട സാധ്യത ബോർഡ് സ്ഥാപിച്ചു. പാലം വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

Read More

ശ്രീരാം വെങ്കിട്ടരാമന്റെ നിയമനം വകുപ്പുമന്ത്രി അറിയാതെ ; അതൃപ്തി പരസ്യമാക്കി സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷിറിനെ വാഹനമിടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീ റാം വെങ്കിട്ടരാമന്‍റെ പുതിയ നിയമനത്തിലും വിവാദംതുടരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ അതൃപ്തിയുമായി മന്ത്രി ജിആർ അനിൽ രംഗത്ത്. കോൺഗ്രസ് – യൂത്ത് കോൺഗ്രസ് വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. സപ്ളൈകോ ജനറല്‍ മാനേജരായിട്ടായിരുന്നു പുനര്‍ നിയമനം. ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രി അതൃപ്തി അറിയിച്ചു സപ്ലെയ്കോ ജനറൽ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ല .വിവാദത്തിൽ പെട്ട വ്യക്തി വകുപ്പിൽ വരുന്നത് പോലും അറിയിച്ചില്ല.ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു.ചീഫ് സെക്രട്ടറിയുടെ ഇടപെടലിനെതിരെ  ഇതിന് മുൻപും  മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ പ്രതിഷേധം അറിയിച്ചിരുന്നുആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ ഇന്നലെയാണ് മാറ്റിയത്. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ്…

Read More

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു; മലയോര മേഖലകളിൽ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. തിരുവനന്തപുരം വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിങ്സ്റ്റോൺ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. തിരുവല്ലയ്ക്ക് സമീപം വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കുമളി സ്വദേശികളായ അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്ററായ വി.എം.ചാണ്ടിയും മക്കളായ ഫേബ, ബ്ലസി  എന്നിവരുമാണ് മരിച്ചത്. തിരുവനന്തപുരം മക്കിയില്‍ 100-ഓളം വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് പുറത്തിറങ്ങാനാവാതെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.അതേസമയം, തിരുവനന്തപുരം മുതൽ എറണാകുളം വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  തൃശൂർ, മലപ്പുറം…

Read More

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതനീക്കത്തെ പിന്തുണച്ചു ; ബിഷപ്പ് ആന്റണി കരിയിലിനെതിരെ വത്തിക്കാന്റെ നടപടി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതനീക്കത്തെ പിന്തുണച്ചതിന് ബിഷപ്പ് ആന്റണി കരിയിലിനെതിരെ വത്തിക്കാന്റെ നടപടി. ബിഷപ്പ് ആന്റണി കരിയിലിനെ അതിരൂപതയുടെ മേലധ്യഷ സ്ഥാനത്തുനിന്ന് മാറ്റി. മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററാകും. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന ആരോപണമാണ് ബിഷപ്പ് ആന്റണി കരിയിലിനെതിരെ ഉയർന്നത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു.1950 മാർച്ച് 26-ന് ചേർത്തലയിൽ ജനിച്ച ആന്റണി കരിയിൽ സി എം ഐ സഭാംഗമാണ്. 1977-ലാണ് അദ്ദേഹം പുരോഹിതനാകുന്നത്. സി എം ഐ സഭയുടെ പ്രിയോർ ജനറലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2015 ഒക്ടോബറിലാണ് അദ്ദേഹം ബിഷപ്പായി അഭിഷിക്തനാകുന്നത്.

Read More

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുന്നു; ആലുവയിൽ യൂത്ത്കോൺഗ്രസിന്റെ കരിങ്കൊടി

കൊച്ചി : ആലുവയിൽ യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കമ്പനിപ്പടിയിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലേയും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. രാത്രിയിൽ തൃശൂരിലായിരുന്നു ഇന്നലത്തെ പ്രതിഷേധം കോഴിക്കോട് നിന്നും ആലുവയിലേക്ക് മുഖ്യമന്ത്രി പോകും വഴിയാണ് കുന്നംകുളത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകയടക്കമുള്ളവര്‍ ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ധനേഷ്, ഗ്രീഷ്മ എന്നിവരെയാണ് കരിങ്കൊടി കാണിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വനിതാ പൊലീസുകാര്‍ ഇല്ലാതെ പുരുഷ പൊലീസുകാരാണ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തെന്നും ഇതിനെതിരെ പരാതി നൽകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കി.

Read More