സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു; മലയോര മേഖലകളിൽ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. തിരുവനന്തപുരം വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിങ്സ്റ്റോൺ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. തിരുവല്ലയ്ക്ക് സമീപം വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കുമളി സ്വദേശികളായ അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്ററായ വി.എം.ചാണ്ടിയും മക്കളായ ഫേബ, ബ്ലസി  എന്നിവരുമാണ് മരിച്ചത്. തിരുവനന്തപുരം മക്കിയില്‍ 100-ഓളം വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് പുറത്തിറങ്ങാനാവാതെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.അതേസമയം, തിരുവനന്തപുരം മുതൽ എറണാകുളം വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  തൃശൂർ, മലപ്പുറം…

Read More

ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നൽകി; എൽഡിഎഫ് നേതാവ്

കോഴിക്കോട് : ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി എൽഡിഎഫ് ഘടകകക്ഷി നേതാവ്. അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതിനാല്‍ ശ്രീറാം വെങ്കട്ടരാമിനെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്. പാതിരാത്രിയില്‍ മദ്യപിച്ച്‌ അമിതവേഗതയില്‍ വാഹനമോടിച്ച്‌ പത്രപ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ഐ.എ.എസ് പദവി ഒരുപയോഗം ചെയ്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തിയതായി പരാതിയില്‍ ആരോപിച്ചു.

Read More

ഉന്നത വിദ്യാഭ്യാസം സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തണം : കെ. സി. വേണുഗോപാൽ.

ആലപ്പുഴ : ഉന്നത വിദ്യാഭ്യാസം സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തുവാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. എം. പി. പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ മെറിറ്റ് അവാർഡ് വിതരണം മണ്ണഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ. സി. വേണുഗോപാൽ. ജനങ്ങളെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്താൻ ഉള്ളതാകരുത് സിവിൽ സർവ്വീസ് എന്നു കെ. സി വേണുഗോപാൽ വ്യക്തമാക്കി. ജില്ലാ മജിസ്‌ട്രേറ്റ് ക്രിമിനൽ കേസിൽ പ്രതിയായി വരുന്നത് അധാർമ്മികമാണ്. ഇങ്ങനെ ഉള്ള ആളുകളെ പ്രധാന പദവികളിൽ നിയമിക്കുന്നവരുടെ നിലവാരം നമ്മെ അത്ഭുതപ്പെടുത്തുന്നു. വിദ്യാർത്ഥികളാണ് അനീതിക്കെതിരെ എന്നും പോരാടിയിട്ടുള്ളത്. ഫാസിസം ഇന്ത്യയിൽ ഇന്ന് എല്ലാ അർത്ഥത്തിലും പ്രകടമാണ്. മാധ്യമപ്രവർത്തകർ പോലും ക്രൂരമായി വേട്ടയാടപ്പെടുന്നു. നിർഭയ പത്രപ്രവർത്തനം ഇന്ന് അസാധ്യമാകുന്നുവെന്നും കെ. സി. ചൂണ്ടിക്കാട്ടി. ഇതിനെതിരെ നിലപാടെടുക്കാൻ വിദ്യാർത്ഥി സമൂഹത്തിന്…

Read More

ഒരു കോടി രൂപ മുക്കിയ സിപിഎം സഹകരണ ബാങ്കിൽ വീണ്ടും വായ്പാ തിരിമറി, നിക്ഷേപകർക്കു നഷ്ടം വീണ്ടും ഒരു കോടി

ആലപ്പുഴ: സിപിഎം സഹകരണക്കൊള്ള ഹരിപ്പാട്ടും. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ചെയർമാനായ ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്കിലാണ് വൻ വെട്ടിപ്പും ക്രമക്കേടും കണ്ടെത്തിയത്. നേരത്തേ ഒരു കോടി രൂപയുടെ മുക്കുപണ്ട കേസ് ഒതുക്കി തീർത്ത ബാങ്കിൽ സ്വർണപ്പണയം, മറ്റ് വായ്പകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വീണ്ടും ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. പണയപ്പണ്ടം ഇല്ലാതെ 32 പേർക്ക് ഒരു കോടി രൂപയോളം വായ്പ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.ഹെഡ് ഓഫീസ് ഉൾപ്പെടെ മൂന്ന് ശാഖകൾ മാത്രമുള്ള ഹരിപ്പാട്ടെ കുമാരപുരം സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പും ക്രമക്കേടും കണ്ടെത്തിയത് കഴിഞ്ഞ 23ന്. ബാങ്കിൻറെ നാരകത്തറ ശാഖയുടെ ചുമതലയേൽക്കാനെത്തിയ ഉദ്യോഗസ്ഥ പണയ പണ്ടങ്ങളുടെ കണക്കെടുത്തപ്പോൾ ഞെട്ടി. സ്വർണപ്പണയ വായ്പയെടുത്ത 32 പേരുടെ കവറുകൾ ശൂന്യം. സ്വർണത്തിന്റെ തരി പോലുമില്ല.…

Read More

മെറിറ്റ് അവാർഡ് വിതരണവും, മോട്ടിവേഷൻ ക്ലാസും

ആലപ്പുഴ : മണ്ണഞ്ചേരി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന രാജീവ്ഗാന്ധി ഫൗണ്ടേഷൻ്റെ ഈ വർഷത്തെ മെറിറ്റ് അവാർഡ് വിതരണവും, മോട്ടിവേഷൻ ക്ലാസും 2022 ജൂലൈ 31 ഞായറാഴ്ച മണ്ണഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 9.30 ന് “ആഘോഷകരമായ വിമർശനാത്മക പഠനം” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മോട്ടിവേഷൻ ക്ലാസ് കെ.പി.സി.സി വൈസ് പ്രസിഡൻ്റും, മുൻ എം.എൽ.എ യുമായ വി. ടി. ബൽറാം ഉദ്ഘാടനം ചെയ്യും. മുൻ എം.പി ഡോ. കെ. എസ്. മനോജ് അദ്ധ്യക്ഷത വഹിക്കും. രാജീവ് ഗാന്ധി ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് ബി. അനസ് സ്വാഗതം ആശംസിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി. സരിൻ (ഐ.ഏ.ഏ.എസ്) വിഷയാവതരണം നിർവ്വഹിക്കും. അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിറ്റിക്കൽ കെയർ മെഡിസിൻ പ്രസിഡൻ്റ് ഡോ. പി. എസ്. ഷാജഹാൻ ആശംസകൾ അർപ്പിക്കും. റംലാ ബീവി…

Read More

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലേറ്റു; കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്

ആലപ്പുഴ: മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. മുൻ കളക്ടർ രേണു രാജ് ശ്രീരാമിന് ചുമതല കൈമാറി. നിയമനത്തിന് എതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ശ്രീറാം ചുമതലേറ്റത്. അതേ സമയം ആലപ്പുഴ കളക്ടറേറ്റ് വളപ്പിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരെത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായാണ് പ്രതിഷേധിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ തുടർന്ന് വലിയ വിമർശനമാണ് ഉയർന്നത്. നിയമനം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇത് റദ്ദാക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ആവശ്യപ്പെട്ടു. സമനില തെറ്റിയ സർക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണിതെന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. സർക്കാർ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ആരോപിച്ചു. ശ്രീറാമിനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. 2019 ലാണ് മാധ്യമ…

Read More

ജനസേവ കേന്ദ്രത്തിൽ യുവതി തൂങ്ങി മരിച്ചു

ആലപ്പുഴ: പഞ്ചായത്ത് ജനസേവ കേന്ദ്രത്തിൽ യുവതി തൂങ്ങി മരിച്ചു. മാവേലിക്കര കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ( 30) ആണ് തൂങ്ങി മരിച്ചത്. ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനിൽ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബ വഴക്കാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു. രമ്യ രാത്രി വൈകിയും ജോലി കഴിഞ്ഞ് വീട്ടിൽ എത്താത്തിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്.

Read More

ശ്രീറാം വെങ്കിട്ടരാമനെ വേണ്ട, ആലപ്പുഴയിൽ ഇന്നു കോൺ​ഗ്രസ് ധർണ

ആലപ്പുഴ: ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരവുമായി കോൺഗ്രസ്. ഇന്ന് രാവിലെ പത്തിന് കലക്ടറേറ്റിനുമുന്നിൽ ഡിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തും. പത്രപ്രവർത്തകൻ കെ എം ബഷീറിൻറെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. നിയമനം പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിൻറെ നിയമനം. എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്നു. സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ആലപ്പുഴ കലക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമൻറെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സമനില തെറ്റിയ സർക്കാരിൻറെ സമനില തെറ്റിയ തീരുമാനമാണ്…

Read More

ശയന പ്രദക്ഷിണ സമരവുമായിയൂത്ത്കോൺഗ്രസ്സ്

അരൂർ നിയോജക മണ്ഡലത്തിലെ ചന്തിരൂർ – വനസ്വർഗ്ഗം റോഡ് [ശാന്തിഗിരി ആശ്രമം റോഡ് ] സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്യൂത്ത് കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽനടത്തിയപ്രതിഷേധ പ്രകടനവും ശയന പ്രദക്ഷിണ സമരവും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം നൗഫൽ ഉദ്ഘാടനം ചെയ്തുഅരൂര് എംഎൽഎ യുടെ വീടിന് കേവലം ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള ഈ റോഡിൻറെ ശോചനീയാവസ്ഥയാണ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന രണ്ടാംഘട്ട സമരം ആയിരുന്നു ഇത്… മറ്റു സ്ഥലങ്ങളിൽ നിന്ന് പോലും തീർത്ഥാടകര്‍ വരുന്ന ശാന്തിഗിരി ആശ്രമത്തിലേക്കുള്ള റോഡ് കൂടി ആണിത്.. ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്നു സ്ഥലം എംഎൽഎ കഴിഞ്ഞ കുറെ കാലമായി പ്രദേശവാസികളുടെ ഈ ആവശ്യം നിരസിക്കുകയാണ് ചെയ്യുന്നത്.. എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ റോഡ് ശരിയാവുന്നവരെ അതിശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു…നിയോജക…

Read More

പോൾ മുത്തൂറ്റ് വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയിൽ

കൊച്ചി: പോൾ മുത്തൂറ്റ് വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് മുത്തൂറ്റ് കുടുംബത്തിൻറെ ഹർജി. ഒന്നാം പ്രതി ജയചന്ദ്രനെ വിട്ടയച്ച വിധിക്കെതിരായ അപ്പീൽ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബഞ്ചാകും ഹർജി പരിഗണിക്കുക. യുവവ്യവസായി പോൾ എം ജോർജിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതേവിട്ടത്. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെവിട്ടത്. എട്ട് പ്രതികളുടെയും ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി.…

Read More