യുഎസിൽ വീണ്ടും വർണവെറി, കറുത്ത വ​ർ​ഗത്തിലെ 10 പേർ വെടിയേറ്റു മരിച്ചു

ന്യൂ യോർക്ക്: യുഎസിൽ വീണ്ടും വംശഹത്യ. സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ കറുത്ത വർ​ഗക്കാരായ പത്ത് പേർ കൊല്ലപ്പെട്ടു. ന്യൂ യോർക്കിലെ ബഫലോയിലെ സൂപ്പർ മാർക്കറ്റിലായിരുന്നു വെടിവയ്പ്പ്. പ്രാദേശിക സമയം ശനിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. പേയ്റ്റൻ ഗ്രെൻഡൻ എന്ന 18 കാരനാണ് അക്രമി. ഇയാൾ പൊലീസിൽ കീഴടങ്ങി. വെടിവയ്പ്പിൻറെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ചാണ് അക്രമി എത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജോസഫ് ഗ്രമാഗ്‌‍ലിയ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിൻറെ ദൃശ്യങ്ങൾ ഈ ക്യാമറയിലൂടെ അക്രമി തത്സമയം പുറത്തുവിടുകയും ചെയ്തു. സൂപ്പർമാർക്കറ്റിന് പുറത്തുള്ള നാല് പേരെയാണ് അക്രമി ആദ്യം വെടിവച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു. വംശവെറിയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിൽ മിക്കവരും കറുത്ത വർ​ഗക്കാരാണ്. കറുത്ത വർ​ഗക്കാർ പാർക്കുന്ന പ്രദേശത്താണ് വെടിവെയ്പ്പ് നടന്ന സൂപ്പർ മാർക്കറ്റ്.

Read More

കനത്ത മഞ്ഞ്; യുഎസിൽ 60 വാഹനങ്ങൾ കൂട്ടിയിടിച്ചു; 3 മരണം

പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ദേശീയപാതയിൽ അറുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഷൂയിൽകിൽ കൗണ്ടിയിലെ ഇന്റർസ്റ്റേറ്റ് 81 ഹൈവേയിലാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് കാറുകളും ട്രാക്ടർ ട്രെയിലറുകളും ട്രക്കുകളുമുൾപ്പെടെയുള്ള വാഹനങ്ങൾ കുട്ടിയിടിക്കുകയായിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഡ്രൈവർമാർക്ക് വ്യക്തമായി റോഡ് കാണാൻ കഴിയാതെ വന്നതാണ് അപകട കാരണം. മഞ്ഞുമൂടിയ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങൾ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കാറുകൾ റോഡിൽ നിന്ന് തെന്നിമാറുന്നതും ട്രക്കുകൾ കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിൽ കാണാം. ഡ്രൈവർമാരിൽ ചിലർ രക്ഷതേടി വാഹനത്തിൽനിന്ന് പുറത്തിറങ്ങി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. കൂട്ടിയിടിയെത്തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുന്നതും ഇവയിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്നതും വീഡിയോകളിൽ കാണാം.അപകടത്തെത്തുടർന്ന് ദേശീയപാതയിൽ കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. ഇത് അടിയന്തര…

Read More

യുക്രൈന് 800 ദശലക്ഷം ഡോളറിന്റെ യുഎസ് സഹായം, പുടിൻ യുദ്ധക്കുറ്റവാളിയെന്ന് ബൈഡൻ

വാഷിംഗ്ടൺ ഡി സി: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് പ്രസിഡൻറ് ജോ ബൈഡൻ ആക്ഷിപിച്ചതിനു പിന്നാലെ, യുക്രൈന് 800 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധ സഹായവുമായി യുഎസ്. 800 ആന്റി മിസൈൽ എയർക്രാഫ്റ്റുകൾ, ഏഴായിരത്തോളം യുദ്ധത്തോക്കുകൾ, അത്രത്തോളം ചെറിയ യുദ്ധോപകരണങ്ങൾ എന്നിവയാണ് യുക്രൈനു ലഭിക്കുക.പുടിനെ യുദ്ധക്കുറ്റവാളിയെന്നു വിശേഷിപ്പിച്ചതിരേ റഷ്യയിൽ യുഎസ് വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്. ബൈഡനടക്കം 13 മുതിർന്ന യുഎസ് നേതാക്കൾക്ക് റഷ്യ പ്രവേശന വിലക്കും ഏർപ്പെടുത്തി. റഷ്യ യുക്രൈനിൽ സൈനിക അധിനിവേശം തുടങ്ങിയ ശേഷം വ്യക്തിപരമായി പുടിനെതിരെ ഇത്തരമൊരു രൂക്ഷപരാമർശം ബൈഡൻ നടത്തുന്നത് ഇതാദ്യമാണ്. യുക്രൈന് സൈനികസഹായവുമായി ഒരു ബില്യൺ ഡോളറിൻറെ ആയുധങ്ങൾ അമേരിക്ക എത്തിച്ചു. അതിനു പിന്നാലെയാണ് അപ്പോൾ 800 ദശലക്ഷം ഡ‌ോളറിന്റെ സഹായം പ്രഖ്യാപിച്ചത്.എന്നാൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധിപേരെ കൊന്നൊടുക്കിയതിൻറെ പാപക്കറയുള്ള അമേരിക്കയുടെ തലവൻറെ പ്രതികരണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ്…

Read More

മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ഐജാസ് അഹമ്മദ് അന്തരിച്ചു

വാഷിം​ഗ്ടൺ: മാർക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിലുള്ള വീട്ടിൽ വച്ചാണ് അദേഹത്തിൻറെ അന്ത്യം. ഒട്ടേറെ വിഖ്യാത പുസ്‌തകങ്ങളുടെ രചയിതാവ് കൂടിയായ ഐജാസ് അഹമ്മദ് അമേരിക്കയിലെയും യുകെയിലേയും വിവിധ യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.ശേഷം അമേരിക്കയിലെയും കാനഡയിലെയും വിവിധ സർവകലാശാലകളിൽ അധ്യാപകനായിരുന്നു. .ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയടക്കം ഒട്ടേറെ പ്രസിദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. സമകാലികരിലെ ഏറ്റവും ധിഷണാശാലിയായ മാർക്‌സിസ്റ്റ് ചിന്തകരിൽ ഒരാളായാണ് ഐജാസ് അഹമ്മദ് അറിയപ്പെടുന്നത്.

Read More

സ്ഥിതി വിലയിരുത്താൻ കമല ഹാരിസ് യൂറോപ്പിലേക്ക്, ആണവ നിലയങ്ങൾ സുരക്ഷിതം

വാഷിം​ഗ്ടൺ/കീവ്: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ സ്ഥിതി​ഗതികൾ കൂടുതൽ ആശങ്കയിലേക്ക് കട‌ക്കുന്നു. യുക്രൈൻ പ്രസിഡന്റ് ളാദ്മിർ സെലൻസ്കിയെ വധിക്കാൻ റഷ്യ രഹസ്യ ചാവേറുകളെ നിയോ​ഗിച്ചെന്ന വാർത്തകൾക്കു പിന്നാലെ, കീവിൽ പോരാട്ടം കടുപ്പിച്ച് യുക്രൈൻ സൈന്യവും ജനതയും. തങ്ങളുടെ പ്രസിഡന്റിന്റെ ജീവൻ രക്ഷിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പ്രഖ്യാപിച്ച യുക്രൈൻ പോരാളികൾ റഷ്യൻ പട്ടാളക്കാർക്കായി ശക്തമായ തെരച്ചിൽ നടത്തുകയാണ്. നിരവധി റഷ്യൻ സൈനികരെ വധിച്ചതായും വിവരമുണ്ട്. അതിനിടെ യുക്രൈൻ സ്ഥിതി​ഗതികൾ നേരിട്ടു വിലയിരുത്താൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്ത ആഴ്ച യൂറോപ്പിലെത്തും. യൂറോപ്യൻ യൂണിയൻ അം​ഗങ്ങളുമായി കമല ചർച്ചകൾ നടത്തും. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശത്തെത്തുടർന്നാണ് കമല യൂറോപ്പിലെത്തുന്നത്. അതിനിടെ ആണവ നിലയങ്ങൾ ലക്ഷ്യമാക്കിയുള്ള റഷ്യയുടെ നീക്കങ്ങൾ ലോകത്തെ ആശങ്കയിലാക്കിയെങ്കിലും യുക്രൈനിലെ നിലയങ്ങളെല്ലാം സുരക്ഷിതമാണ്. നിലയങ്ങളുടെ പരിസരത്ത് സ്ഫോടനങ്ങളും തുടർന്നുള്ള തീപ്പിടുത്തങ്ങളും വാർ്തതാ ഏജൻസികൾ…

Read More

മുന്‍ മിസ് യു എസ് എ ചെസ്‌ലി ക്രിസ്റ്റ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

ന്യൂയോർക്ക്:മുന്‍ മിസ് യു എസ് എ ചെസ്‌ലി ക്രിസ്റ്റ് (30) കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. ചെസ്‌ലി താമസിക്കുന്ന 60 നിലയുള്ള ഫ്ലാറ്റില്‍ നിന്ന് താഴേക്കു ചാടിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ”ഈ ദിനം ശാന്തിയും സമാധാനവും തരട്ടെ” എന്ന അടിക്കുറിപ്പോടെ മരിക്കുന്നതിന് മുൻപ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഫാഷന്‍ ബ്ലോഗര്‍, അഭിഭാഷക, ടിവി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് ചെസ്‌ലി. 2019ല്‍ ആണ് മിസ് യു എസ് എ പട്ടം ചൂടിയത്. 27 വയസ്സായിരുന്നു അന്ന് പ്രായം. ചെയ്യാത്ത കുറ്റത്തിന് തടവില്‍ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറയ്ക്കാന്‍ ചെസ്‌ലി സൗജന്യമായി നിയമസഹായം നല്‍കിയിരുന്നു.

Read More

മുഖ്യമന്ത്രി പിണറായി ദുബായിയിലെത്തി, ഫുൾ സ്ലീവിൽ, രണ്ട് ദിവസം വിശ്രമം

ദുബായി: രണ്ടാഴ്ചത്തെ യുഎസ് വാസത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിയിലെത്തി. മുൻനിശ്ചയിച്ചതിൽ നിന്നു വ്യത്യസ്തമായി അദ്ദേഹം അടുത്ത ഒരാഴ്ച യുഎഇയിൽ തങ്ങും. ഇന്നു തലസ്ഥാനത്തു തിരിച്ചെത്തുമെന്നായിരുന്നു നേരത്തേ ധാരണ. അവസാന നിമിഷമാണ് യാത്രാ പരിപാടിയിൽ മാറ്റം വരുത്തിയത്.ഭാര്യ കമലയോടൊപ്പം യുബായി ഇന്റർ നാഷണൽ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ യുഎഇയിലെ ഇന്ത്യൻ ഹൈക്കമ്മിഷറേറ്റ് ഉദ്യോ​ഗസ്ഥർ സ്വീകരിച്ചു. സ്യൂട്ട് ജ്രസിലായിരുന്ന ഭാര്യ കമലയ്ക്കൊപ്പം ഫുൾ സ്ലീവ് ഷർട്ട് ഇൻസർട്ട് ചെയ്താണ് അദ്ദേഹം വിമാനത്താവളത്തിനു പുറത്തു വന്നത്. പുറത്തു കാത്ത് നിന്ന അത്യാഡംബര വാഹനത്തിൽ കമലയ്ക്കൊപ്പെ അദ്ദേഹം താമസ സ്ഥലത്തേക്കു പോയി.ഒരാഴ്ച ദുബായിയിൽ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയിൽ എത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച ദുബായിലുണ്ടാവും. ആദ്യത്തെ മൂന്ന് ദിവസം പൂർണ വിശ്രമം. പിന്നീട് വിവിധ…

Read More

പിണറായി ഇന്നു വരില്ല, മടക്കം വൈകുന്നത് ലോകായുക്ത നടപടിയിലെ പേടിമൂലമെന്നു വിമർശം

തിരുവനന്തപുരം: വിദ​ഗ്ധ ചികിത്സയ്ക്ക് അമെരിക്കയിലെത്തിയ ശേഷം ഉന്നതകുലത്തിലെ സുഹൃത്തുക്കളുമായി കുടുംബസമേതം വിരുന്നിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ മടക്കയാത്ര ഒരാഴ്ച കൂടി വൈകിച്ചതിനു പിന്നിൽ ലോകായുക്തയുടെ മേലുള്ള പേടിയെന്നു നിരീക്ഷകർ. കോവിഡ് വ്യാപനം ലോകത്തേക്കും ഉയർന്നു നിൽക്കുന് കേരളത്തിൽ സാധാരണക്കാർക്ക് പാരസറ്റമോൾ ചികിത്സ മാത്രം ലഭിക്കുമ്പോളാണ് മുഖ്യമന്ത്രി കുടുംബസമേതം അമേരിക്കയിൽ ചികിത്സയ്ക്കു പോയത്. ഈ മാസം 14നു യുഎസിലേക്കു പോയ അദ്ദേഹം ഇന്നു തിരിച്ചെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇന്നു ദുബായിയിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച അവിടെ സുഖവാസത്തിലിരിക്കും. അതു കഴിഞ്ഞു മാത്രമേ കേരളത്തിലേക്കു വരൂ.നിക്ഷേപകരുമായും യുഎഇ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയാണ് ഈ കാലതാമസത്തിനു കാരണമെന്നാണ് വിശദീകരണം. എന്നാൽ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമായി ലോകായുക്തയുടെ മുന്നിലെത്തുന്ന രണ്ടു പരാതികളുടെ വിധി വരാനിരിക്കെ, അതു കഴിഞ്ഞു മതി മടക്കം എന്നു ചില സുഹൃത്തുക്കളുടെ ഉപദേശമാണ് പിണറായിയെ മാറി ചിന്തിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി…

Read More

മരവിച്ചു മരിക്കുമ്പോഴും ധാർമിക് അമ്മയെ കെട്ടിപ്പുണർന്നു, പലായനത്തിന്റെ ഇരകൾ ഇന്ത്യക്കാരെന്ന് തിരിച്ചറിഞ്ഞതു വളരെ വൈകി

ഒട്ടാവ(ക്യാനഡ) : സങ്കടമേഘങ്ങൾക്കു പെയ്തൊഴിയാൻ കഴിയുമായിരുന്നില്ല. അത്രയ്ക്ക് ദയനീയമായിരുന്നു ആ കാഴ്ച -40 ഡി​ഗ്രി സെൽഷ്യസിൽ അമ്മയുടെ മാറോടമർന്ന് മരവിച്ചു മരിക്കുമ്പോഴും ഈ മൂന്നുവയസുകാരൻ അമ്മയെ കെട്ടിപ്പിടിച്ചിരിക്കാം. ക്യാനഡയിൽ നിന്ന് യുഎസിലേക്ക് ഒളിച്ചു കടക്കുന്നതിനിടെ കൊടുംതണുപ്പിൽ മരവിച്ചു മരിച്ചുവീണ നാലം​ഗ കുടുംബം ഇന്ത്യയുടേതാണെന്ന തിരിച്ചറിഞ്ഞപ്പോൾ, റിപ്പബ്ലിക്കിന്റെ എഴുപത്തിമൂന്നാം പിറന്നാൾ ദിനം ഇന്ത്യക്ക് സങ്കടക്കടലിന്റെ വേലിയേറ്റമായി.ഈ മാസം 19നാണ് ക്യാനഡയിലെ മനിറ്റോബ പ്രോവിൻസിലെ റോഡ് വക്കിൽ നാലു മൃതദേഹങ്ങൾ മഞ്ഞിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. ക്യാനഡയിൽ നിന്ന് യുഎസിലേക്കു കടക്കാൻ ശ്രമിച്ച സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞെങ്കിലും ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. മഞ്ഞിൽ പുതഞ്ഞുപോയ മൃതദേഹങ്ങൾക്ക് ഒരു കേടുപാടും സംഭവിക്കാത്തതിനാൽ അന്വേഷണം തുടർന്നു. മനിറ്റോബയിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹങ്ങൾ സംബന്ധിച്ച് കനേഡിയൻ അധികൃതർ വിവിധ എംബസികൾക്കു വിവരം നൽകി. ഇന്ത്യൻ ഹൈക്കമ്മിഷണർ ഓഫീസിൽ നിന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത്…

Read More

2024ലും കമല തന്നെ താരം, മികവുറ്റ പ്രവർത്തനം, പൂർണ പിന്തുണ: ജോ ബിഡൻ

ന്യൂയോർക്ക്: Yes and Yes! പ്രസിഡന്റ് ജോ ബിഡന് അതിലും വലിയ വാക്കുകളില്ലായിരുന്നു. ഇനിയും കമല തന്നെ താരം. ഓരോ ഇന്ത്യക്കാരന്റെയും അഭിമാന മുഹൂർത്തമായിരുന്നു അത്. തെന്നിന്ത്യൻ വേരുകളുള്ള കമലാ ദേവി ഹാരിസ് എന്ന യുഎസ് വൈസ് പ്രസിഡന്റിനെക്കുറിച്ച് അവരുടെ പ്രസിഡന്റിന്റെ മതിപ്പ് അത്ര വലുതായിരുന്നു. നല്ലതു പോലെ കഠിനാധ്വാനം ചെയ്യുന്ന കമല തന്നെ അടുത്ത ഊഴത്തിലും തന്റെ വൈസ് പ്രസിഡന്റ്- ബിഡൻ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റായി ബി‍ൻ അധികാരമേറ്റിട്ട് ഇന്ന് (ജനുവരി 20) ഒരു വർഷം തികയുകയാണ്. ഈ അവസരത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം.2024ൽ ആരായിരിക്കും താങ്കളുടെ സഹ സ്ഥാനാർഥി (Running mate) എന്നായിരുന്നു ചോദ്യം. മറുപടി വരുന്നതിനു മുൻപേ അടുത്ത ചോ​ദ്യവും വന്നു. അത് കമല ഹാരിസ് തന്നെ ആയിരിക്കുമോ? അപ്പോഴേക്കും ബിഡൻ ആവേശത്തോടെ പ്രതികരിച്ചു, യെസ് ആൻഡ് യെസ്!. അത്…

Read More