പഞ്ച്ശീറില്‍ കനത്ത പോരട്ടം, ആഭ്യന്തര യുദ്ധം ശക്തമാകുമെന്ന് യുഎസ്

കാബൂള്‍/വാഷിംഗ്‌ടണ്‍: അഫ്ഗാനിസ്ഥിനാല്‍ നിന്ന് യുഎസ് സേനാ പിന്മാറ്റം പൂര്‍ണമായതിനു ശേഷം രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കാണു നീങ്ങുന്നതെന്ന് യുഎസ് സേനാ വക്താവ്. വരുംദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ ശക്തമാകും. താലിബാനുമായി എതിരിട്ടു നില്‍ക്കുന്ന വടക്കന്‍ പ്രവശ്യയായ പഞ്ച്ശീറില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. താലിബാന്‍ വിരുദ്ധ സംയുക്ത സഖ്യമായ നാഷണല്‍ റെസിസ്റ്റന്‍റ്സ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണത്തിലുള്ള ഏക പ്രദേശമാണ് പഞ്ച്ശീര്‍ താഴ്വര. താഴ്വര തങ്ങളുടെ നിയന്ത്രണത്തിലാണെന്നു താലിബാന്‍ അവകാശപ്പെടുമ്പോള്‍, ഇവിടം തങ്ങളുടെ അധീനതയിലാണെന്ന് എന്‍ആര്‍എഫ്എ നേതാവ് അഹമ്മദ് മസൂദ് അവകാശപ്പെട്ടു. തങ്ങള്‍ക്കു പിന്തുണ നല്‍കാന്‍ മസൂദ് ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ ചെറുത്തുനില്‍പിന് അധികം ആയുസുണ്ടാവില്ലെന്ന് യുഎസ് സേനാവൃത്തങ്ങള്‍ പറഞ്ഞു. പഞ്ച്ശീര്‍ തലസ്ഥാനമായ ബസാറിക്കില്‍ താലിബാന്‍ സേന കടന്നുകയറിയതായി താലിബാന്‍ വക്താവ് ബിലാല്‍ കരീമി അറിയിച്ചു. പ്രവശ്യയില്‍പ്പെട്ട അനബ ജില്ലയിലെ ഒരു ട്രോമ കെയര്‍ ആശുപത്രി താലിബാന്‍ സേനയുടെ…

Read More

കാബൂളില്‍ വീണ്ടും സ്ഫോടനം, 2 മരണം, ഐഎസ് ബന്ധത്തില്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിനു സമീപം ഞായറഴ്ച വൈകിട്ടുണ്ടായ വന്‍സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ കുട്ടിയാണ്. മരണമടഞ്ഞവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അഫ്ഗാന്‍ പൗരന്മാരാണെന്നാണു സംശയിക്കുന്നത്. വിമാനത്താവളത്തില്‍ ഏതു സമയത്തും ഭീകരാക്രമണമുണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ്. ഐഎസ് ഭീകരരാണ് ഇന്നത്തെ സ്ഫോടനത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. കേരളത്തിൽ നിന്നുള്ള 14 പേർ കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയുടെ ഭാഗമാണെന്ന് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താലിബാന്‍ ഭരണകൂടം ബാഗ്രാം ജയിലില്‍നിന്നു മോചിപ്പിച്ച ഐഎസ് സംഘത്തില്‍ കുറഞ്ഞത് 14 മലയാളികളെങ്കിലും ഉണ്ടെന്നും ഇവര്‍ കാബുൾ വിമാനത്താവള ആക്രമത്തിൽ പങ്കാളികളായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇറാഖില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഐഎസ് രൂപംകൊണ്ട സമയത്ത് അഫ്ഗാനിസ്ഥാനില്‍ രൂപീകൃതമായ ഉപവിഭാഗമാണ് ഐഎസ്‌കെപി (ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഖുറാസാന്‍ പ്രവിശ്യ). കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ…

Read More

വിമാനം പോയില്ല, ഇന്ത്യക്കാര്‍ ആശങ്കയില്‍, കാബൂള്‍ വിമാനത്താവളം അടച്ചു

ന്യൂഡല്‍ഹി/ കാബൂള്‍ഃ ആഭ്യന്തര കലാപം രൂക്ഷമായ അഫ്‌ഗാനിസ്ഥാനില്‍ സ്ഥിതി ഭയാനകം. ഭയചകിതരായ ജനങ്ങള്‍ പലായനത്തിന്‍റെ ബഹളത്തില്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ വരെ കൈയടക്കി. ബേയില്‍ കിടന്ന വിമാനങ്ങളിലേക്കു ഇരച്ചുകയറുന്ന ജനക്കൂട്ടത്തെയും കാണാം. പലര്‍ക്കും വെള്ളവും ഭക്ഷണവും കിട്ടുന്നില്ല. വിദേശികളെ ആക്രമിക്കുകയില്ലെന്നു താലിബാന്‍ പ്രഖ്യാപിച്ചെങ്കിലും വിമാനത്താവളത്തിലെ വെടിയവയ്പില്‍ ഏതാനും ചിലര്‍ മരിച്ചെന്നു റിപ്പോര്‍ട്ടുണ്ട്. അതിനിടെ, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇന്നുച്ചയ്ക്കു പുറപ്പെടാനിരുന്ന വിമാനത്തിന് പുറപ്പെടാനായില്ല. കാബൂള്‍ അന്താരാഷ്‌ട്ര വിമാനത്താവളം അനിശ്ചിതമായി അടച്ചു. ലോകത്തെ എല്ലാ വിമാനക്കമ്പനികളും അഫ്ഗാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കിയതോടെ ഒരു വിമാനവും കാബൂളിലേക്കു വരുന്നില്ല. ഒരു വിമാനവും ഇവിടെ നിന്നു പുറപ്പെടുന്നുമില്ല. ഇന്നു രാത്രി രണ്ടു വിമാനങ്ങല്‍ കൂടി ന്യൂഡല്‍ഹിയില്‍ നിന്ന് കാബൂളിലേക്ക് അയയ്ക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചരുന്നു. അതിലൊന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അയയ്ക്കാനായിരുന്നു തീരുമാനം. വിമാനജോലിക്കാര്‍ കൃത്യസമയത്ത് ഹാജരാകുകയും വിമാനം…

Read More

ആയിരം ബിന്‍ ലാദന്മാര്‍ പിറക്കും, മധ്യ ഏഷ്യയില്‍ കലാപം വിതയ്ക്കും

അഫ്ഗാന്‍ ഇസ്ലാമിക് എമിറേറ്റ്സ് പ്രഖ്യാപനം ഉടന്‍ കാബൂള്‍ഃ അഫ്ഗാന്‍ തലസ്ഥാനം താലിബാന്‍ പിടിച്ചെടുത്തതോടെ ജനങ്ങള്‍ കൂട്ടപ്പാലയാനത്തില്‍. രാജ്യത്തുടനീളം സംഘര്‍ഷം മുറ്റി നില്‍ക്കുന്നു.യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെതിരേ മുദ്രാവാക്യം മുഴക്കി കാബൂള്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ ടാര്‍ മാര്‍ക്കിലേക്കു നീങ്ങിയ ജനക്കൂട്ടത്തെ പിരിച്ചുവാടാന്‍ യുഎസ് വ്യോമസേന വെടി വച്ചു. ആര്‍ക്കും പരുക്കില്ല. യുഎസ് പ്രസിഡന്‍റ് ജോ ബിഡന്‍ ചതിയനാണെന്നു ജനക്കൂട്ടം ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതിനിടെ, അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ, ഇനി ആയിരക്കണക്കിനു ഒസാമ ബിന്‍ ലാദന്മാര്‍ ഉണ്ടാകുമെന്ന് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍മര്‍ദര്‍ഫ് ഗഫൂരി ആരോപിച്ചു. ഇനിയങ്ങോട്ടു ബിന്‍ ലാദന്മാരും മുല്ല ഒമര്‍മാരുമാകും ജനിക്കാന്‍ പോകുന്നത്. പാക്കിസ്ഥാന്‍ സഹായത്തോടെ അവര്‍ മധ്യ ഏഷ്യയില്‍ കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഗഫൂരി. അതേ സമയം, അഫ്ഗാന്‍ ഭരണം പിടിച്ച താലിബാന്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം കൈയടക്കി. അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക ഭരണമാണ് ഇനിയെന്ന് അവര്‍…

Read More

90 ദിവസത്തോളം ആകാശത്ത് സഞ്ചരിക്കാം ; സൗരോര്‍ജം കൊണ്ട് പറക്കുന്ന വിമാനം വരുന്നു

വാഷിംഗ്ടണ്‍ : സൗരോര്‍ജം കൊണ്ട് പറക്കുന്ന വിമാനം വരുന്നുവെന്ന് വ്യോമായന മേഖലയില്‍ പുതിയ വാര്‍ത്തകള്‍. സൗരോർജ വിമാനത്തിന് 90 ദിവസത്തോളം ആകാശത്ത് പറക്കാന്‍ കഴിയുമെന്നാണ് അമേരിക്കന്‍ നാവിക സേന വ്യക്തമാക്കുന്നത്. യു എസ്-സ്പാനിഷ് ബഹിരാകാശ സ്ഥാപനമായ സ്‌കൈഡ്വെല്ലര്‍ എയ്‌റോയാണ് പുതിയ വിമാനം നിര്‍മിച്ചിരിക്കുന്നത്. വിമാനം വികസിപ്പിക്കുന്നതിനായി കമ്പനിക്ക് 50 ലക്ഷം ഡോളറിന്റെ കരാറാണ് ലഭിച്ചത്.അടുത്തതായി ഒരു അണ്‍ക്രൂഡ് സോളാര്‍ പവര്‍ എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യു എസ് നാവിക അധികൃതര്‍ പറഞ്ഞു. 2015-16 വര്‍ഷങ്ങളില്‍ ഈ സോളാര്‍ വിമാനം പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ അന്ന് വിമാനത്തിന്റെ പൂര്‍ത്തീകരണത്തിന് പണം തികയാതെ വരികയായിരുന്നു. ഇപ്പോള്‍ പുതിയ സോഫ്‌റ്റ്വെയറും ഹാര്‍ഡ്വെയറും സോളാര്‍ ഇംപള്‍സ് 2 എന്ന പുതിയ വിമാനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.

Read More

മാഗ് ഓണാഘോഷം ഓഗസ്റ്റ് 14 നു ശനിയാഴ്ച – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ (മാഗിന്റെ) ആഭിമുഖ്യത്തിലുള്ള ഓണാഘോഷത്തിന്റെ ക്രമീകരഞങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു,       ഓഗസ്റ്റ് 14 ന് ശനിയാഴ്‌ച സ്റ്റാഫോഡിൽ വിശാലമായ  സെന്റ് ജോസഫ് ഹാളിലാണ് ലാണ് (303 Present st Missouri city TX 77459) നം ആഘോഷങ്ങൾ നടത്തപ്പെടുന്നത്. രാവിലെ 10.30 യ്ക്ക്  പരിപാടികൾ ആരംഭിക്കും. ചെണ്ടമേളം, പുലികളി, തിരുവാതിര, വടം വലി, നൃത്ത സംഗീത പരിപാടികൾ, മിമിക്രി തുടങ്ങി വിവിധ കലാപരിപാടികൾ മാഘ ഓണത്തെ ശ്രദ്ധേയമാക്കും.താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഘോഷയാത്രയോടു കൂടി മാവേലി മന്നനെ വേദിയിലേക്കാനയിക്കും. മാവേലി തമ്പുരാൻ തൻറെ പ്രജകളെ കണ്ടു അനുഗഹം നൽകും.   ഈ വർഷത്തെ ഓണത്തിന് 1500 പേർക്കുള്ള ഓണ സദ്യയാണ് തയ്യാറാകുന്നത്. കേരള തനിമയാർന്ന 24 വിഭവങ്ങളടങ്ങിയ ഓണ…

Read More

വിയര്‍പ്പില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം.

വിയര്‍പ്പില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍. വിരൽ തുമ്പിൽ ഘടിപ്പിക്കാവുന്ന ചെറിയ ഉപകരണമാണിത്. കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ ഉപകരണത്തിന് കഴിയും. യുസി സാന്‍ ഡിയേഗോ ജേക്കബ്സ് സ്കൂള്‍ ഓഫ് എഞ്ചിനീയറിങിലെ ഏതാനും ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. ഉറങ്ങുമ്പോഴോ മറ്റു ജോലികൾ ചെയ്യുമ്പോഴോ ഈ ഉപകരണം കയ്യിൽ ഘടിപ്പിക്കാം. വിയർത്തു തൂങ്ങിയാൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങും. ചെറിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി ഉപയോഗിക്കാം.10 മണിക്കൂര്‍ നീളുന്ന ഉറക്കത്തില്‍ ഈ ഉപകരണം ധരിച്ചാല്‍ 400 മില്ലിജൂള്‍സ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കപ്പെടുക. കംപ്യൂട്ടര്‍ ടൈപ്പിംഗോ മൗസ് ഉപയോഗമോ പോലുള്ള പ്രവൃത്തികള്‍ ചെയ്യുമ്ബോള്‍ ഇത് ധരിച്ചാല്‍ ഒരു മണിക്കൂറില്‍ 30 മില്ലിജൂള്‍സ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും.10 വിരലിലും ഈ ഉപകരണം ഘടിപ്പിച്ചാല്‍ പത്തിരട്ടി വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍.

Read More

റാന്നി മാർത്തോമ്മാ ആശുപത്രിക്കു കരുതലിന്റെ കരവുമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക.

ഹൂസ്റ്റൺ: കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധിയിൽ കൂടി നമ്മുടെ നാട് കടന്നുപോകുമ്പോൾ റാന്നിക്കാർക്ക്  കരുതലിന്റെ കരസ്പർശവുമായി അമേരിക്കയിലെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക!! റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രിയ്ക് ഒരു വെന്റിലേറ്റർ നൽകി ട്രിനിറ്റി മാർത്തോമ്മ ഇടവക മാതൃകയായി. ജൂൺ 28 ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 3 മണിയ്ക്ക് ആശുപത്രി ചാപ്പലിൽ നടന്ന പ്രത്യേക ചടങ്ങിൽ വെന്റിലേറ്റർ കൈമാറി.ഒരു വെന്റിലേറ്റർ നമ്മുടെ ആശുപത്രിയ്ക്ക് ഏറ്റവും ആവശ്യമായിരുന്ന ഘട്ടത്തിലാണ്  ദൈവനിശ്ചയമായി തക്ക സമയത്ത് ആറ് ലക്ഷം രൂപ വിലയുള്ള ഈ വെന്റിലേറ്റർ ട്രിനിറ്റി ഇടവകയിലൂടെ ലഭിച്ചതെന്ന് പ്രത്യേകം  സംഘടിപ്പിച്ച ചടങ്ങിൽ മാർത്തോമാ മെഡിക്കൽ മിഷൻ സെന്റർ പ്രസിഡണ്ട് റവ.ജേക്കബ് ജോർജ് പറഞ്ഞു. കോവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രിയ്ക്ക്  വെന്റിലേറ്റർ നൽകിയ ഇടവക വികാരി ഇൻ ചാർജ് റവ.…

Read More