നീറ്റ് പരീക്ഷ കഴിഞ്ഞു, സൗദിയിലെ വിദ്യാർത്ഥികളിൽ ഏറെയും നിരാശയിൽ. എംപിയുടെ ഉറപ്പും പാഴ്വാക്കായി

നാദിർ ഷാ റഹിമാൻ റിയാദ് : സൗദിയിൽ പരീക്ഷാകേന്ദ്രം ലഭിക്കുമെന്ന വിശ്വാസത്തിൽ കാത്തിരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നിരാശരാക്കി ഇന്നലെ നീറ്റ് പരിക്ഷ നടന്നു. ഇന്ത്യയ്ക്ക് പുറത്തു പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച കുവൈത്തിലും ദുബൈയിലും അടക്കം 16.1ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. കോവിഡിന്റേയും യാത്ര നിരോധനത്തിന്റെയും പശ്ചാത്തലത്തിൽ സൗദിയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അപേക്ഷ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി വിദ്യാർത്ഥികൾക്കാണ് പരീക്ഷ എഴുതാൻ കഴിയാഞ്ഞത്. ആലപ്പുഴ എംപി എ എം ആരിഫ് നൽകിയ ഉറപ്പും പാഴായി. ഓഗസ്റ്റ് ആറിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആയിരിക്കേ ആണ് ഓഗസ്റ്റ് ഏഴിന് സൗദിയിൽ പരീക്ഷ കേന്ദ്രം അനുവദിക്കുമെന്ന് ഉറപ്പു ലഭിച്ചു എന്ന് എംപി എ എം ആരിഫിന്റെ പ്രസ്താവന വരുന്നത്. സോഷ്യൽ മീഡിയ ആഘോഷിച്ചെങ്കിലും പതിവ് പോലും അതും പുലരാതെ പോയി . കഴിഞ്ഞ…

Read More

റിയാദിലെ പ്രഥമ കോൺഗ്രസ് സംഘടനയുടെ സ്ഥാപക നേതാവ് വി എം കമ്മദ് ഹാജി അന്തരിച്ചു

റിയാദ് : മൂന്നു പതിറ്റാണ്ടു മുമ്പ് കോൺഗ്രസ് പ്രവർത്തകരെ ഒരുമിച്ചു കൂട്ടി പ്രഥമ കോൺഗ്രസ് അനുകൂല സംഘടന കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച വി എം കമ്മദ് ഹാജി (70 ) അന്തരിച്ചു. അബ്ദുൾറഹ്മാൻ പെരുമണ്ണ, മൊയ്തുകൂട്ടി സാഹിബ് , ഷംസുദ്ദീൻ, ബാവ വാഴക്കാട് എന്നിവർക്കൊപ്പം മുഖ്യ പങ്കു വഹിച്ചു.സംഘടനയുടെ പ്രഥമ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.  ജീവ കാരുണ്യ രംഗത്ത് സജീവമായിരുന്ന കമ്മദ് ഹാജിയുടെ പ്രവർത്തന മികവ് 1997 ലെ പൊതുമാപ്പ് സമയത്തു പ്രയാസത്തിലായിരുന്ന   മലയാളികൾ അനുഭവിച്ചറിഞ്ഞതാണ്. കോഴിക്കോട് കായലം പള്ളിത്താഴം സ്വദേശിയായ വെള്ളായിക്കോട്ട് മണ്ണിൽ കമ്മദ് ഹാജി 2005 ൽ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി.നാട്ടിൽ ബിസിനസ് ചെയ്തു വരവെയാണ് ഇന്ന് രാവിലെ അന്ത്യം സംഭവിച്ചത്. കായലം ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി. ഖദീജ (ഭാര്യ) ഫാത്തിമ ബീഗം, ആയിഷ ഷിബിലി ,…

Read More

ഇന്ത്യൻ കൗൺസുലേറ്റ് സംഘം അസീർ മേഖലയിലെ ജയിലുകൾ സന്ദർശിച്ചു

നാദിർ ഷാ റഹിമാൻ അബഹ : രണ്ടു ദിവസത്തെ സന്ദർശനാർത്ഥം അബഹയിലെത്തിയ ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റ് സംഘം അസീർ മേഖലയിലെ ജയിലുകളിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജയിലുകളിൽ കഴിയുന്ന ഇന്ത്യാക്കാരെ നേരിട്ടു കണ്ടു അവരുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും, ശിക്ഷാകാലാവധി കഴിഞ്ഞവരേയും, രാജകാരുണ്യത്തിൽ ഉൾപ്പെട്ടവരേയും ഇന്ത്യയിലേക്കു മടക്കി അയക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നു ഉറപ്പു നൽകി. അബഹ,  ഖമ്മീസ്, മൊഹായിൽ , നമാസ്, റിജാൽ അൽമ ജയിലുകളിലായി ആകെ 59 ഇന്ത്യക്കാരാണ്  ഇന്ത്യൻ തടവുകാരായിട്ടുള്ളത്. ഡ്രഗ്ഗു കേസുകളായ ഗാത്ത് കടത്തൽ, ചാരായം ഉണ്ടാക്കൽ, ചാരായം ഉപയോഗിക്കൽ, ചാരായം വിപണനം, ഹാഷിഷിന്റെ ഉപയോഗവും വിപണനവും, തുടങ്ങിയ കേസുകളിൽ പെട്ട 38 പേർ, സ്ത്രീകളുമായി അനാശാസ്യത്തിലേർപ്പട്ട 6 പേർ, ഹവാല കേസിൽ ഇടപെട്ട 4 പേർ, സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ടവർ, മോഷണകുറ്റം ചുമത്തപ്പെട്ടവർ, കൊലപാതക കേസിൽ പ്രതിയായി 12…

Read More

വേദനയായി റാബിയ.. നിസ്സംഗതയിൽ പ്രതിഷേധം അറിയിച്ചു ഓഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

റിയാദ് : മനസാക്ഷിക്കു താങ്ങാൻ കഴിയാത്തവിധം കൊടും ക്രൂരതയാൽ കൊല ചെയ്യപ്പെട്ട റാബിയ സൈഫി സംഭവത്തിൽ അധികാരി വർഗ്ഗത്തിന്റെ നിസ്സംഗതയിൽ  ഒ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഡൽഹി ലജ്പത് നഗർ ജില്ലാ മജിസ്ട്രേറ്റ് കോടതി ഓഫീസിലെ സിവിൽ ഡിഫൻസ് ഓഫീസർ റാബിയ സൈഫി ക്രൂരബലാത്സംഗം ചെയ്യപ്പെട്ട് മൃഗീയമായി കൊലചെയ്യപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിടുന്നു. രാജ്യതലസ്ഥാനത്ത് ഭരണകേന്ദ്രങ്ങളുടെ മൂക്കിൻ കീഴിൽ നടന്ന ഈ ദാരുണ സംഭവത്തെ രാജ്യം ഭരിക്കുന്ന ബി ജെ പി സർക്കാരും ഡൽഹി ഭരിക്കുന്ന കെജ്രിവാൾ സർക്കാരും നടത്തുന്ന കുറ്റകരമായ മൗനം പ്രതിഷേധാർഹമാണ്. കുറ്റവാളികൾ സംരക്ഷിക്കപ്പെടുന്നത്, ജനങ്ങൾ തെരെഞ്ഞെടുത്ത  സർക്കാരുകളുടെ തണലിൽ ആണ് എന്നത് ഏറെ അപമാനകരമാണ്. രാജ്യത്തിന്റെ വിങ്ങലായി മാറിയ നിർഭയെ , എങ്ങനേയും ജീവൻ നിലനിർത്തുക ലക്ഷത്തോടെ വിദേശത്ത് അയച്ചു ചികിത്സ നൽകാനും , കുറ്റവാളികൾക്ക്…

Read More

ഖത്തര്‍ കരാര്‍ പുതുക്കി

ഖത്തര്‍:ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കി. ഒരു മാസത്തേക്കാണ് ഇളവുകള്‍. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പിന്നീടുള്ള നിയന്ത്രണങ്ങളിലും മാറ്റമുണ്ടാകും. ഒരു മാസത്തേക്കാണ് ഇപ്പോഴുള്ള ഇളവുകളെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡ് കാലത്ത് യാത്രക്കാര്‍ക്ക് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസ് സാധ്യമാക്കിയതിന് ഇന്ത്യയിലെയും ഖത്തറിലെയും വ്യോമയാന അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസ് ഇപ്പോഴുള്ളത് പോലെ തുടരും. കൊവിഡ് പശ്ചാത്തലത്തില്‍ 2020 ജൂലൈ 18നാണ് ഇന്ത്യയും ഖത്തറും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നത്.

Read More

മലയാളം മിഷൻ സൗദി ചാപ്റ്റർ സ്വാതന്ത്ര്യദിനം, ഓണം മത്സരഫലങ്ങൾ പ്രഖ്യാപിച്ചു

റിയാദ് : മലയാളം മിഷൻ സൗദി അറേബ്യാ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച്  കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽ   പ്രച്ഛന്നവേഷം, ചിത്രരചനാ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ, സംഭവങ്ങൾ എന്നിവ ആസ്‌പദമാക്കി നടത്തിയ പ്രച്ഛന്നവേഷമത്സരത്തിൽ അൽ ഖർജിൽ നിന്നുള്ള എയ്ഡ്രൻ അന്തോണി സുജയ് മഹാത്മാഗാന്ധിയുടെ വേഷം ചെയ്ത് ഒന്നാം സ്ഥാനം നേടി. ഝാൻസി റാണിയുടെ വേഷമണിഞ്ഞ റിയാദിൽ നിന്നുള്ള ആയിഷ മറിയം കണ്ടോത്ത് മനാസ് , റാൽഹിയ അനസ്‌ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. മൈഥിലി കെ പിള്ള (ദമ്മാം), പ്രണവ് ജയേഷ് (ജുബൈൽ), സരയൂ കൃഷ്ണ പി കെ (റിയാദ്) എന്നിവർക്കാണ് മൂന്നാം സ്ഥാനം. ജവഹർലാൽ നെഹ്‌റു, നേതാജി സുഭാഷ് ചന്ദ്രബോസ്, സരോജിനി നായിഡു തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിവിധ വ്യക്തിത്വങ്ങളെ കുട്ടികൾ അവതരിപ്പിച്ചു. ഓണം വിഷയമാക്കി  ചിത്രരചനാ മത്സരങ്ങളിൽ…

Read More

രാജ്യം വിൽപന തുലാസ്സിൽ, “അച്ചാ ദിന്നും വിറ്റു തിന്നാൻ ” കേന്ദ്ര സർക്കാർ. ഒഐസിസി റിയാദ് തിരുവന്തപുരം ജില്ലാ കമ്മിറ്റി

നാദിർ ഷാ റഹിമാൻ റിയാദ് :  ദീർഘവീക്ഷണവും കാര്യപ്രാപ്തിയുമുള്ള ഭരണാധികാരികളാൽ ആർജ്ജിച്ച ആസ്തിയും രാജ്യാഭിമാനത്തിന്റെ നേരടയാളങ്ങളും ലാഘവബുദ്ധിയോടെ വില്പനവസ്തുക്കളാക്കി വിദേശ കുത്തകകളുടെ  കൈകളിലേക്ക്  എറിഞ്ഞുകൊടുക്കുന്ന കേന്ദ്രഗവൺമെന്റ് തീരുമാനത്തിൽ ഒ ഐ സി സി റിയാദ് തിരുവന്തപുരം ജില്ലാ കമ്മറ്റി ശക്തിയായ പ്രതിക്ഷേധം രേഖപ്പെടുത്തി. ബ്രിട്ടീഷ് വാഴ്ചയുടെ അടിമത്വത്തിൽ നിന്ന് ,ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്യം പ്രാപിച്ചതിന്റെ 75 മത് വാർഷികനാളുകളിൽ  ജനതയെ സാമ്പത്തിക അടിമത്വത്തിലേയ്ക്ക് നയിക്കുന്ന നടപടികളുമായാണ് സംഘപരിവാറിന്റെ കളിപ്പാവയായി  ബീജേപി സർക്കാർ നീങ്ങുന്നത്. കോൺഗ്രസ്സും അതിന്റെ നിസ്വാർത്ഥരായ നേതാക്കളും  പടുത്തുയർത്തിയ സുശക്തമായ ഇന്ത്യൻ സമ്പത്ഘടനയെ  മുച്ചൂടും മുടിക്കുകയാണ് കാര്യപ്രാപ്തി ലവലേശം ഇല്ലാതെ വർഗ്ഗീയത  മറപറ്റി അധികാരമേറിയ മോദി സർക്കാർ. കോൺഗ്രസ്സ് ഈ രാജ്യത്തിനുവേണ്ടി എന്ത് ചെയ്തു എന്ന അഭിനവ ദേശസ്നേഹികളുടെ  ചോദ്യത്തിനുള്ള  ഉത്തരം, അവർ തന്നെ അക്കമിട്ട് നിരത്തിയ വിലവിവര പട്ടിക തന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രി…

Read More

തെരെഞ്ഞെടുപ്പ് നടത്തി ഓ.ഐ.സി.സി. യുടെ പ്രവർത്തനം ശക്തിപ്പെടുത്തും, വിഭാഗീയത അനുവദിക്കില്ല – കെ. സുധാകരൻ എം. പി.

നാദിർ ഷാ റഹിമാൻ റിയാദ് : കാലത്തിന്റെ  ആവശ്യങ്ങൾക്ക് അനുസൃതമായി കോൺഗ്രസ്സ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ഉതകുന്ന നിലക്ക് ഓ. ഐ.സി.സി. യുടെ പ്രവർത്തങ്ങൾ പുനരാവിഷ്‌ക്കരിക്കുമെന്നു  കെ.പി.സി.സി. പ്രസിഡണ്ട്  കെ. സുധാകരൻ പറഞ്ഞു. കണ്ണൂരിൽ തന്നെ സന്ദർശിച്ച ഓ.ഐ.സി.സി. റിയാദ്  സെൻട്രൽ കമ്മിറ്റി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേരിടുന്ന വെല്ലുവിളികൾ അതിന്റെ കാര്യകാരണങ്ങൾ  കണ്ടെത്തി പരിഹരിക്കുന്നതിന് പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രവർത്തനങ്ങളും സഹായങ്ങളും അനിവാര്യമാണെന്നും അത് ക്രോഡീകരിക്കുന്നതിനു വേണ്ടിയുള്ള  തീരുമാനങ്ങൾ ഏറെ വൈകാതെ സ്വീകരിക്കുമെന്നും ഒരു തരത്തിലുമുള്ള വിഭാഗീയ പ്രവർത്തനവും  അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മിറ്റികൾ നടത്തുന്ന പ്രവർത്തങ്ങൾ ശ്ലാഘനീയമാണെന്നും അംഗത്വ ക്യാംമ്പയിനിലൂടെ പുതിയ നേതൃത്വം നിലവിൽ വരുത്താനുള്ള ആലോചനകൾ തകൃതിയായി നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.   ഇപ്പോൾ നിലവിലുള്ള കമ്മിറ്റികൾ, പുതിയ …

Read More

മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ

കൊച്ചിഃ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ വിദേശ മന്ത്രാലയം ഗോള്‍ഡന്‍ വിസ അനുവദിച്ചു. രാജ്യത്ത് ദീര്‍ഘകാലം താമസിക്കുന്നതിന് അനുമതി നല്‍കുന്നതാണു ഗോള്‍ഡന്‍ വിസ. രാജ്യത്ത് വലിയ തോതില്‍ മുതല്‍ മുടക്കുന്ന നിക്ഷേപകര്‍ക്കാണ് സാധാരണ നിലയില്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. ചലച്ചിത്ര മേഖലയില്‍ നിന്ന് ആദ്യമായാണ് യുഎഇ മലയാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

Read More

അനുഭവിച്ചറിഞ്ഞ സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ടു തുടങ്ങിയ കാലത്തെ സ്വാതന്ത്ര്യ ദിനത്തിന് പ്രസക്തിയേറെ ; റിയാദ് ഒഐസിസി

നാദിർ ഷാ റഹിമാൻ റിയാദ് : നാളിതുവരെ ആസ്വദിച്ച, അനുഭവിച്ചറിഞ്ഞ സ്വാതന്ത്ര്യം ഓരോന്നായി നഷ്ട്ടപെട്ടു തുടങ്ങിയ വർത്തമാന കാലത്തു , വ്യാജ ചരിത്ര നിർമിതികളിലൂടെ പുതിയ ഇന്ത്യയെ സൃഷ്ടിക്കാനൊരുങ്ങുന്നവർക്കുള്ള  താക്കീതാണ് ഓരോ ദിവസവും ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം .രാജ്യത്തു  നടക്കുന്ന സംഭവവികാസങ്ങൾ കാണുമ്പോൾ  കോൺഗ്രസ് എത്ര കരുതലോടെയാണ് രാജ്യത്തിൻറെ  ജനാധിപത്യത്തെ സംരക്ഷിച്ചിരുന്നതെന്നു ഇന്ത്യൻ ജനത തിരിച്ചറിയുകയാണെന്നു ,  ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു കൊണ്ട് പ്രസിഡന്റ് കുഞ്ഞി കുമ്പള പറഞ്ഞു. ബ്രിട്ടീഷ് രാജിന്റെ പാദസേവകരായവർ , ഇന്ന് ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനവേളയിൽ , അത് ആഘോഷിക്കാനും പണ്ട് പണ്ട് ഞങ്ങളും ഉണ്ടായിരുന്നു എന്ന് പറഞ്ഞു വെക്കുന്നതും മറ്റൊരു വ്യാജ നിർമിതിയിലൂടെ ചരിത്രത്തിലേക്ക്  നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതും പരിഹാസ്യത്തിനപ്പുറം അതിലെ അപകടം തിരിച്ചറിഞ്ഞു…

Read More